ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 November 2021

പ്ലാശ് (ചമത)

 പ്ലാശ് (ചമത)

ചുവന്ന പൂക്കളുണ്ടാവുന്ന നിത്യഹരിതമരങ്ങളിലൊന്നാണ്‌ പ്ലാശ് അഥവാ ചമത. ഇംഗ്ലീഷിൽ ഫ്ലേം ഓഫ് ദ ഫോറസ്റ്റ് (Flame of the forest) എന്നും അറിയപ്പെടുന്നു. കാട്ടുപ്രദേശങ്ങളിൽ കൂടുതലായി കണ്ടു വരുന്നു. പ്ലാസി യുദ്ധം പ്ലാശ് മരങ്ങൾ കൂടുതലുള്ള ബംഗാളിലെ പ്ലാസ്സി എന്ന സ്ഥലത്താണ്‌ നടന്നത്.

ഫെബ്രുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ്‌ പൂക്കുന്നത്. കോലരക്ക് ഉണ്ടാക്കുന്ന “ലാക്ക് ഇൻസെക്റ്റിനെ” ഈ മരത്തിലും വളർത്താറുണ്ട്

സംസ്കൃതത്തിൽ പലാശം, കിംശുകഃ, രക്തപുഷ്പകഃ, ബ്രഹ്മവൃക്ഷ എന്നും ഹിന്ദി, ബംഗാളി എന്നിവയിൽ പലാശ് എന്നും മറാഠിയിൽ പളസ്  എന്നും തമിഴിൽ മുർക്കമ്പൂ, പലാശം എന്നും തെലുങ്കിൽ പലഡുലു, പലാസമു എന്നിങ്ങനെയുമാണ്‌ പേരുകൾ.

ഇന്ത്യയിലുടനീളം കാട്ടുപ്രദേശങ്ങളിൽ കാണപ്പെടുന്നു. വളക്കൂറുള്ള പ്രദേശത്താണ്‌ കൂടുതലും വളരുന്നത്.

10-15 മീറ്റർ ഉയരത്തിൽ വളരുന്നു. പ്രധാന തടി വളഞ്ഞ് പുളഞ്ഞ് ശാഖകളോടെയായിക്കാണപ്പെടുന്നു.

രസം : കടു, തിതം, കഷായം
ഗുണം : ലഘു, രൂക്ഷം
വീര്യം : ഉഷ്ണം
വിപാകം : കടു

ഔഷധ ഉപയോഗഭാഗം 

പൂവ്, ഇല, കായ്, തൊലി

ചുവന്ന നിറത്തിലുള്ള പശ വയറിളക്കത്തിനു മരുന്നായി ഉപയോഗിക്കുന്നു. വിത്ത് വിരകളെ ഇളക്കുന്നതിനു ഉപയോഗിക്കുന്നു. വിത്തു പൊടിച്ച് ചെറുനാരങ്ങ നീരിൽ ചാലിച്ചു് വട്ടച്ചൊറിക്കും ഡോബി വൃണത്തിനും ഉപയോഗിക്കാം.

പൂരം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.

No comments:

Post a Comment