ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2021

പരശുരാമനെ പറ്റി അറിയാത്ത കാര്യങ്ങള്‍

പരശുരാമനെ പറ്റി അറിയാത്ത കാര്യങ്ങള്‍

വിഷ്ണുവിന്റെ ആറാമത്തെ അവതാരമാണ് പരശുരാമൻ. സപ്തർഷികളിൽ ഒരാളായ ജമദഗ്നിയുടെയും രേണുകയുടെയും മകനാണ് പരശുരാമൻ. ഇതിഹാസ പ്രകാരം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്..എങ്ങനെയാണെന്നറിയണ്ടേ ? 

കേരളം സൃഷ്ടിച്ച പരശുരാമനെക്കുറിച്ച് ഇന്നും നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങളുണ്ട്. എത്രയൊക്കെ ഇല്ലെന്നു വിശ്വസിച്ചാലും പരശുരാമന്‍ ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കാതിരിക്കാന്‍ തരമില്ല. അതെന്തുകൊണ്ടാണെന്നു നോക്കാം.

ജനനം

തേത്രായുഗത്തിന്റെ അന്ത്യത്തിൽ ജനിച്ച് ദ്വാപരയുഗത്തിലുടനീളം പരശുരാമൻ ജീവിച്ചു. അദ്ദേഹം കലിയുഗത്തിന്റെ തുടക്കത്തിനു കൂടി സാക്ഷിയായെന്നു വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ പുരാണങ്ങളിലെ ഏഴു ചിരഞ്ജീവികളിൽ ഒരാളായി അതുകൊണ്ട് തന്നെ പരശുരാമൻ അറിയപ്പെടുന്നു.

പരശുരാമന്റെ മഴു

തന്റെ തീവ്രമായ തപശ്ചര്യയിലൂടെ പരമശിവനെ പ്രസാദിപ്പിച്ച പരശുരാമന് അദ്ദേഹം ദിവ്യമായ ഒരു മഴു സമ്മാനിക്കുന്നു. തുടർന്ന്, പരശുരാമൻ ശിവനെ തന്റെ ഗുരുവായി കാണുകയും അദ്ദേഹത്തിൽ നിന്നു ആയോധനകലകൾ അഭ്യസിക്കുകയും ചെയ്യുന്നു. ക്ഷത്രിയ കുലത്തിന്റെ ധ്വംസകൻ ക്ഷത്രിയരുടെ രാജാവായ കാർത്ത്യവീരാർജുനൻ പരശുരാമന്റെ പിതാവിനെ വധിച്ചതിൽ ക്ഷുഭിതനായ അദ്ദേഹം 21 തവണ ക്ഷത്രിയരുടെ ലോകത്തെ നശിപ്പിച്ചു.

ഇതിഹാസങ്ങളിലെ പരശുരാമൻ

ഹൈന്ദവ ഇതിഹാസങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും അദ്ദേഹം പ്രധാനിയായിരുന്നു. ഭീഷ്മരുടെയും ദ്രോണാചര്യന്റെയും കർണന്റെയും മാർഗ്ഗദര്‍ശിയായി മഹാഭാരതത്തിൽ ഇടം പിടിച്ചു.

മൂന്ന് ആയുധങ്ങൾ

ത്രികേയത്വത്തിന്റെ മൂന്ന് ആയുധങ്ങളായ ബ്രഹ്മാസ്ത്രം, വൈഷ്ണവാസ്ത്രം, പാശുപതാസ്ത്രം, എന്നിവ കൈവശമാക്കിയ രണ്ടേ രണ്ടു വ്യക്തികൾ പരശുരാമനും ഇന്ദ്രജിത്തും ആയിരുന്നു.

ദൈവികാംശം

പരശുരാമൻ ഒരു ആവേശാവതാരം ആണ്, മധ്യമതലത്തിലുള്ള അവതാരങ്ങളിൽ ഒരാൾ. രാമനെയോ കൃഷ്ണനെയോ പോലെ വിഷ്ണു നേരിട്ട് പരശുരാമാനായി അവതരിച്ചതല്ല. മറിച്ച്, ഒരു മനുഷ്യന്റെ ശരീരത്തിലേക്ക് തന്റെ ആത്മാവിനെ സന്നിവേശിപ്പിക്കുന്നു.

സാമാന്യനായ മനുഷ്യൻ

അവതാരോദ്ദേശ്യ നിർവഹണത്തിനു ശേഷം വിഷ്ണു പരശുരാമന്റെ ശരീരം ഉപേക്ഷിച്ചു എന്നും അന്ന് തൊട്ട് അദ്ദേഹം ഒരു സാധാരണ മനുഷ്യനായി ജീവിച്ചു എന്നും വിശ്വസിക്കപ്പെടുന്നു.

പരമശിവന്റെ ശിഷ്യൻ

പരശുരാമൻ ശിവന്റെ ശിഷ്യനായിരുന്നു. ശിവനിൽ നിന്ന് അദ്ദേഹം വേദങ്ങളും യുദ്ധതന്ത്രങ്ങളും അഭ്യസിച്ചു. പരമശിവനിൽ നിന്നും, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മറ്റു ദൈവങ്ങളിൽ നിന്നും പരശുരാമൻ ദിവ്യായുധങ്ങൾ നേടിയെടുത്തു.

തഴക്കം വന്ന പോരാളി

പരമശിവനിൽ നിന്ന് യുദ്ധതന്ത്രങ്ങൾ പഠിച്ച പരശുരാമൻ ഒരു വിദഗ്ദനായ യോദ്ധാവായിരുന്നു. ശിവനിൽ നിന്ന് കൈക്കൊണ്ട വിജയ എന്ന് പേരായ വില്ലും ഭാർഗ്ഗവാസ്ത്രവുമായി പരശുരാമൻ പടക്കളങ്ങളിൽ നിറഞ്ഞു നിന്നു.

നിർഭയനായ യോദ്ധാവ്

കരയൊന്നൊന്നായി കയ്യടക്കി മുന്നേറിയ സമുദ്രത്തിനെതിരെ പോരാടി, കേരളത്തിനെയും കൊങ്കണിനെയും പരശുരാമൻ സംരക്ഷിച്ചു.

വിഷ്ണുവിന്റെ അവതാരം

സത്യയുഗത്തിലെ അധാർമികനായ ക്ഷത്രിയ രാജകുമാരനെ വധിക്കാനാണ് വിഷ്ണുഭഗവാൻ പരശുരാമാനായി അവതരിച്ചത്.

No comments:

Post a Comment