ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

പ്രണവവേദം


പ്രണവവേദം

തികച്ചും ശാസ്ത്ര സാങ്കതിക വിദ്യയാണ് പ്രണവ വേദം, BC ഏഴാം നൂറ്റാണ്ടിൽ മാമുനിമയാചാര്യൻ ധ്യാനത്തിലൂടെ നേടിയെടുത്ത അറിവ് പ്രാചീന തമിഴ് ലിപിയിൽ (സെന്തമിഴ്) ക്രോഡീകരിച്ചു, 15 വാല്യങ്ങളും നാലര ലക്ഷം ഋചകളും പതിനായിരം ഭാഗങ്ങളുമായാണ് പ്രണവ വേദത്തെ മയാചാര്യൻ ചിട്ടപ്പെടുത്തിയത്, വാസ്തുതച്ചുശാസ്ത്ര പ്രകാരമുള്ള നിർമ്മാണ പ്രക്രിയകൾ, ലോഹങ്ങളുടെ കണ്ടുപിടിത്തം, പലതരം യന്ത്രങ്ങളുടെ നിർമ്മാണം, ഈശ്വരാംശം ഉള്ള ദൈവവിഗ്രഹ നിർമ്മാണം, ക്ഷേത്ര നിർമ്മാണം എന്നിവയാണ് വിശ്വകർമ്മജരുടെ അടിസ്ഥാന വേദമായ പ്രണവവേദത്തിലെ ഉള്ളടക്കം, ക്രിസ്തുവിന് മുമ്പ് 2378ൽ കടലെടുത്തു പോയ പാണ്ഡ്യ തലസ്ഥാനമായിരുന്ന തെൻ മധുരയിലെ പണ്ഡിത സദസ്സായ ആദ്യസംഘത്തിൽ പ്രണവ വേദം ആദ്യമായി അവതരിപ്പിച്ചു എന്നാണ് തമിഴ് പണ്ഡിതൻമാരുടെ അഭിപ്രായം, പ്രാചീന വിശ്വകർമ്മജർ ജീവനു തുല്യം കാത്തുസൂക്ഷിച്ച പ്രണവ വേദത്തെ കൈ മറിഞ്ഞുപ്പോയി കാലപ്പഴക്കത്താൽ അത് വികൃതമാക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു, ഉപാസനയ്ക്ക് എടുക്കാത്തതിനാൽ മറ്റുള്ളവർ അത് തേടിപ്പോയതുമില്ല. തഞ്ചാവൂർ രാജ്യം ഭരിച്ചിരുന്ന വേദ പണ്ഡിതനായ മറാത്ത രാജാ സർ ഫോജി രണ്ടാമൻ്റെ (AD 1798 - 1832) കാലത്തു സ്ഥാപിതമായതും അനേകായിരം താളിയോല ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നതുമായ തഞ്ചാവൂർ സരസ്വതി മഹാൾ ലൈബ്രറിയിൽ പ്രണവവേദം എത്തിചേർന്നു, മൊത്തം 15 വാല്യങ്ങൾ ഉള്ളതിൽ ഒരു ഋചയോ ഓലയോ പോലും നഷ്ടപ്പെടാതെ ലഭിച്ച ഗ്രന്ഥത്തിൽ പതിനായിരം ഭാഗമുള്ളതിൽ പത്തിൽ ഒന്നായ ആയിരം ഭാഗങ്ങൾ രണ്ടായിരം ശ്ലോകങ്ങൾ കൃത്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്, മയാചാര്യൻ്റെ തന്നെ 892 സൂത്രങ്ങളുള്ള 'അയ്ന്തിറ ' എന്ന പ്രാചീന തമിഴ് ഗ്രന്ഥം 1986 ൽ തമിഴ്നാട് സർക്കാർ പ്രസിദ്ധീകരിച്ചു,
പ്രണവ വേദം സരസ്വതി മാൾ ലൈബ്രറിയിൽ നിന്നും പിന്നിട് പ്രസിദ്ധമായ തമിഴ് യൂണിവേഴ്സിറ്റിയുടെ മഹാബലിപുരത്തുള്ള ആർക്കിടെക്ച്ചർ ആൻറ് കൾച്ചർ കോളേജ് ലൈബ്രറിയിയാണ് സൂക്ഷിച്ചിരിക്കുന്നത്, ശ്രുതികളായ വേദങ്ങൾ സംഹിതകളാക്കിയത് പാലി ഭാഷയിലും പ്രാചീന തമിഴ് ലിപിയോളം പഴക്കമുള്ള സംസ്കൃതത്തിലുമാണ്. പ്രണവവേദികളായ വിശ്വകർമ്മജരുടെ സംഭാവനയാണ് എല്ലോറ, അജന്ത ഗുഹാ ശില്പങ്ങൾ, നളന്ദ, തക്ഷശില - ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, രാമസേതു, രഥങ്ങൾ, പുഷ്പക വിമാനം, ലോഹങ്ങളുടെ കണ്ടുപിടിത്തം എന്നി പലതും...
വിശ്വകർമ്മജരുടെ മൂലഗ്രന്ഥമായ പ്രണവ വേദത്തെ വീണ്ടെടുത്ത് പത്തിൽ ഒരു ഭാഗം പ്രസിദ്ധീകരിച്ച മഹാപണ്ഡിതനായ ഡോ വി ഗണപതി സ്ഥപതിയാർക്ക് 2009ൽ രാജ്യം പത്മഭൂഷൻ ബഹുമതി നല്കി ആദരിച്ചു, ചെന്നൈ വസ്തുവേദിക് റിസർച്ച് ഫൗണ്ടേഷൻ, അമേരിക്കൻ മിയോണിക് സയൻസ് ആൻറ് റിസർച്ച് സെൻ്ററുമായി ബന്ധപ്പെട്ടാൽ പ്രണവ വേദത്തെ പറ്റിയുള്ള കൂടുതൽ വിവരം ലഭിക്കും, തിരുവല്ല നെടുമ്പ്രം പ്രകാശാത്മ ആശ്രമത്തിലും പ്രണവ വേദത്തിൻ്റെ കോപ്പിയുണ്ട്, കൊടും തമിഴ് ഭാഷയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ സാധാരണക്കാർക്ക് മനസിലാക്കാൻ പ്രയാസമാണ്, വേദജ്ഞരായ വിശ്വബ്രാഹ്മണരുടെ കൈവശമല്ലാതെ മറ്റൊരാളുടെ പക്കലും പ്രണവ വേദം ലഭ്യമല്ല. പ്രണവ വേദത്തെ അറിഞ്ഞവനാണ് സ്ഥപതിയായി തീരുന്നത്. അല്ലാത്തവർക്ക് സ്ഥപതിയാകാൻ കഴിയില്ല, അവർ വെറും കച്ചവടക്കാർ മാത്രം...

No comments:

Post a Comment