ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 November 2021

ശ്രീ കൊടുങ്ങല്ലൂരമ്മ ശരണം

ശ്രീ കൊടുങ്ങല്ലൂരമ്മ ശരണം

ഭദ്രകാളിയെ കാളി രൂപത്തിൽ പ്രതിഷ്ഠക്കപ്പെട്ട ആദ്യ ക്ഷേത്രമാണ് കൊടുങ്ങല്ലൂർ. 'കേരളത്തിലെ ഒട്ടുമിക്ക ഭദ്രകാളി ക്ഷേത്രങ്ങളിലും കൊടുങ്ങല്ലൂരിൽ നിന്നും ആവാഹിക്കപ്പെട്ടതോ സാക്ഷാൽ കൊടുങ്ങല്ലൂരമ്മ തന്നെ ആയതോ ആയ ഭദ്രകാളി പ്രതിഷ്ഠകൾ കാണാൻ സാധിക്കും വടക്കോട്ട് ദർശനമായി കുടികൊള്ളുന്ന കൊടുങ്ങല്ലുരമ്മ 64 പരം കാളി ക്ഷേത്രങ്ങളുടെ മൂല പ്രതിഷ്ഠയാണ്. ലോകാംബിക ക്ഷേത്രം മഹാകാളി ക്ഷേത്രം എന്നി പേരുകളിലും അറിയപ്പെടുന്നു. തിരുമാന്ധാകുന്ന് ഭഗവതി പനയന്നാർകാവ് ഭദ്രകാളി തുടങ്ങിയവ ഭദ്രകാളി  പ്രതിഷ്ഠയക്ക് വലിയ ശക്തി കല്പിക്കപ്പെടുന്ന രണ്ട് ക്ഷേത്രങ്ങളാണ്. മധുരാനഗരം തന്റെ നേത്രാഗ്നി കൊണ്ട് ചുട്ടെരിച്ച കണ്ണകി കൊടുങ്ങല്ലുരമ്മയിൽ ലയിച്ചതായിട്ടാണ് സങ്കല്പം. പരശുരാമൻ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവാലയങ്ങളിൽ ഒന്നാണ് ഇവിടുത്തെ ശിവ പ്രതിഷ്ഠ. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ കാളി സങ്കല്പത്തിലുള്ള നാലു ക്ഷേത്രങ്ങളിൽ ലോകമാതാവായി ലോകാംബികയായി ഭഗവതികുടികൊള്ളുന്നിടമാണ് കൊടുങ്ങല്ലൂർ ക്ഷേത്രം. മഹാമാരികളിൽ നിന്നും ലോകത്തെ രക്ഷിക്കാൻ അമ്മയെ ഭാർഗ്ഗവരാമൻ ഇവിടെ കുടിയിരുത്തിയതായി കരുതുന്നു. ഉഗ്ര സ്വരുപിണിയായ ഭദ്രകാളി പടിഞ്ഞാറോട്ടാണ് ദർശനമായിട്ടാണ് എന്നാൽ ഭക്തർക്ക് കാണാൻ കഴിയുന്നത് വടക്കോട്ട് ദർശനമായിട്ടുള്ള ഭഗവതിയാണ്. കാളിയുടെ ഉഗ്രരൂപമായ രുധിര മഹാകാളി പടിഞ്ഞാറെ രഹസ്യ അറയിൽ കുടികൊള്ളുന്നു. സംഹാരമൂർത്തിയായതിനാൽ നേരിട്ടു ദർശനം സാധ്യമല്ല.

ചുവന്ന പട്ടുകൊണ്ട് മൂടി അഷ്ടബന്ധമിട്ട് ഉറപ്പിച്ചു വച്ചിരിക്കുന്ന വിഗ്രഹം കറുത്ത തുണികൊണ്ട് മൂടിയിരിക്കുന്നതായും പറയുന്നു. കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാനോ  തമ്പുരാട്ടിയോദർശനത്തിന് വരുമ്പോൾ മാത്രമാണ് പടിഞ്ഞാറേ നട തുറന്നു കൊടുക്കുക. കോവിലകത്തെ ഉണ്ണിയുടെ പിറന്നാളിന് അടിമ കിടത്താൻ കൊണ്ടുവരുമ്പോഴോ മാത്രമാണ് കോവിലകത്തെ നടയിൽ നമസ്ക്കരിച്ചാൽ 5 പ്രാവശ്യം മണി അടിക്കും ഈ സമയം നടയുടെ വലതു വാതിൽ മാത്രമാണ് തുറക്കുക. തമ്പുരാൻ നമസ്കരിച്ച് എഴുന്നേല്ക്കുന്നതിന് മുമ്പ് നട അടക്കുകയും ചെയ്യും. വളരെയേറെ താന്ത്രിക പൂജകൾ നടത്തി ഇവിടുത്തെ ഭദ്രകാളിയെ പ്രതിഷ്ഠിച്ചതെന്നും പറയുന്നു. ദാരികനിഗ്രാഹാർത്തം ലോകനാഥനായ മഹാദേവന്റെ തൃക്കണ്ണിൽ നിന്നും ഉടലെടുത്തതാണ് ഭദ്രകാളി. കാളി മഹാകാളി രുധിര മഹാകാളി എന്നിങ്ങനെ പല ഭാവങ്ങളിൽ ഭദ്രകാളിയെ വിശേഷിപ്പിക്കുന്നു. ദാരികാവധത്തിനു ശേഷം കോപം ശമിക്കാതെ നിന്ന ഭദ്രകാളിയെ ശിവഭൂതഗണങ്ങൾ ദേവിയെ സ്തുതിക്കുകയും ബലികൾ നടത്തുകയും നൃത്തമാടുകയും ചെയ്‌ത് ശാന്തയാക്കിയത്രേ കൊടുങ്ങല്ലുർ ഭരണി ആ ഐതിഹ്യകഥയെ ഓർമ്മപ്പെടുത്തുന്നു. ചെമ്പട്ടുടുത്ത് വാളും ചിലമ്പുമായി കോമരങ്ങ ൾ ഉറഞ്ഞു തുള്ളുന്ന കൊടുങ്ങല്ലൂർ ഭരണി ഏറെ പ്രശസ്തമാണല്ലോ. ഭക്തിയുടെ രൗദ്രമായ ഭാവമാണ് ഇവിടെ ദർശിക്കാൻ കഴിയുക.

അശ്വതിനാളിലെ കാവുതീണ്ടൽ ഭരണിപ്പാട്ട് പ്രശസ്തമാണ്. ദേവി ദാരികനെ വധിച്ച രേവതി നാളിൽ രേവതി വിളക്ക് നടത്തുന്നു ബലിയുടെ പ്രതീകമായ കോഴി കല്ലുമൂടൽ ശത്രുദോഷത്തിനായി നടത്തുന്നു തവിടാട്ട്ത്തി മുത്തി ചാമുണ്ടി യാണ് ഭദ്രകാളിയുടെ പുരികത്തിൽ നിന്നും ഉടലെടുത്തു വെന്ന് സങ്കല്പം. ചണ്ഡമുണ്ടമാരെ വധിച്ച മഹാകാളിയായിട്ടാണ് സങ്കല്പം. ഇവിടെ തവിട് ആടിക്കാമെന്ന് നേർന്നാൽ ഏതു ശ്വാസകോശ രോഗ മാറുമെന്നാണ് വിശ്വാസം ഇവിടെ പ്രത്യേക പൂജയില്ല ഭക്തർ നല്കുന്ന തവിടാണ് ദേവിക്ക് പ്രാധാനം. ദാരിക പത്നിയായ മനോദരിയാണ് വസൂരി മാലയെന്ന് പറയുന്നു ദാരികനിഗ്രഹത്തിനു ശേഷം ' ഭദ്രകാളിയോട് പക തോന്നിം മനോദരി ശിവനെ ധ്യാനിച്ച് വസൂരിയുടെ വിത്തുകൾ വരമായി നേടി. കൈയ്യിൽ കിട്ടിയ വസൂരി ഭദ്രകാളിയ്ക്കു നേരെ പ്രയോഗിച്ചുവെന്നും ശിവഭഗവാൻ ദേവിയെ വസൂരിയിൽ നിന്നും രക്ഷപ്പെടുത്തിയതായും പറയുന്നു. അതിൽ പകമൂത്ത് ഭദ്രകാളി മനോദരിയുടെ കൈകാലുകൾ വിഛേദിച്ചു. ക്ഷമാപണം നടത്തിയ മനോദരിയെ കൈലാസത്തിലേയ്ക്ക് കൂട്ടികൊണ്ടു പോയി ദേവിയാണ് മനോ ദരിയ്ക്ക് വസൂരിയെന്ന പേരിട്ടത്. പണ്ട് ഇവിടെ ഗുരുതി നടന്നിരുന്നത് വസൂരി മാലയുടെ നടയ്ക്കലാണ് മഞ്ഞൾ പൊടിയാണ് ദേവിക്ക് പ്രാധാനം ഇവിടുത്തെ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് കുരുംബ അമ്മ എന്ന പ്രാചീന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് പരശുരാമൻ ഇവിടെ മദ്യവും അനേകം കോഴികളെയും ദേവിക്ക് ബലി നടത്തി പ്രീതിപ്പെടുത്തിയതായി കരുതുന്നു. വിളിച്ചാൽ വിളിപ്പുറത്തുണ്ട് ഇവിടുത്തെ ഭഗവതി. 

No comments:

Post a Comment