ഭ്രാമരി ദേവി
അരുണാസുരൻ എന്ന അസുരനേ സംഹരിക്കാനായി ജനിച്ച പരാശക്തി ഭാവമാണ് ശ്രീ ഭ്രമരാംബിക.
അതികഠിനമായ തപസിലൂടെ ബ്രഹ്മദേവനേ പ്രസാദപ്പെടുത്തി താൻ രണ്ട്ടോ നാലോ കാലുള്ള യാതൊരു ജീവികളിൽ നിന്നും മരണംവരിക്കാൻ പാടില്ലെന്ന് വരം നേടി .വരബലത്താൽ അഹംങ്കാരിയായ അരുണാസുരൻ സർവ്വലോകങ്ങൾക്കും താനാണ് അധിപതിയെന്നും ഇനി ആരും യഞ്ജാധികൾ പാടില്ലന്നും പറഞ്ഞു പാതാവും ഭൂമിയും അടക്കിവാണൂ. അവസാനം സ്വർഗ്ഗലോകവും പിടിച്ചടക്കാനുള്ള പുറപ്പാടിലായി. ഭയന്നുവിറച്ച ദേവേന്ദ്രൻ ബ്രഹ്മദേവനേ ശരണം പ്രാപിച്ചു. കൊടുത്തുപോയ വരത്തെ തനിക്ക് തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞ് ബ്രഹ്മദേവനും ഇന്ദ്രനും കൂടി വൈകുണ്ഠാധിപതിയെ ശരണം പ്രാപിച്ചു. താനും ഈക്കാര്യത്തിൽ അശക്തനെന്ന് പറഞ്ഞ് മൂവരും കൈലാസപതിയെ ശരണം പ്രാപിച്ചു. നാലുപേരും കൂടി ഇതിനുള്ള പരിഹരത്തിനുള്ള ചച്ചകളിൽ മുഴുകി.
ഇതേ സമയം അരുണാസുരൻ തൻെറ സൈന്യത്തോടൊപ്പം സ്വർഗ്ഗലോകത്തെ വളഞ്ഞു. സ്വർഗ്ഗലോകം കീഴടക്കിയ അരുണാസുരൻ സൂര്യൻ,ചന്ദ്രൻ, യമൻ,അഗ്നി തുടങ്ങിയ ദേവൻമ്മാരെ അവിടെനിന്നും ആട്ടിയോടിച്ചു. ഭയന്നുവിറച്ച ഇവരും കൈലസപതിയെ ശരണംപ്രാപിച്ചു.
ഇതുവരെ ഒരു ഉപായവും അരുണാസുരനിഗ്രഹത്തിന് കാണാൻ സാധിക്കാതെ ത്രിമൂത്തികളും വിഷമവൃത്തത്തിലായി.
അതുവരെയും ഒരു ഉപായം ലഭിക്കാതെ വന്ന ത്രിമൂർത്തികളും ദേവൻമ്മാരും ലോകമാതാവായ ശ്രീപാർവ്വതിയെ ശരണം പ്രാർത്ഥിച്ചു. അവരുടെ ദുഃത്തിന് പരിഹാരം താൻതന്നെ ചെയ്യാമെന്നേറ്റ പാർവ്വതീ മാതാവ് ദേവൻമ്മാരെ ആശ്വസിപ്പിച്ചു.
അതേസമയം അരുണാസുരൻ കൈലാസം ആക്രമിക്കാൻ തയ്യറാറി വന്നു. അരുണാസുരൻെറ സാന്നിദ്ധ്യം അറിഞ്ഞ ശ്രീ പാർവതി ദേവി അതിക്രോധരൂപിണിയായി തൻെറ ശരീരത്തെ അതീഭീമമായി വളർത്തി. അപ്പോൾ ദേവീയുടെ ആഞ്ജയിൽ നിന്നും അസംഖ്യം എണ്ണത്തോടെ തേനീച്ചകൾ സൃഷ്ടിക്കപ്പെട്ടു. അവ അരുണാസുരൻെറ സൈന്യത്തെ ആക്രമിച്ച് നിലംപരിശാക്കി. തൻെറ സൈന്യം മുഴുവൻ നശിപ്പിക്കപ്പെട്ടന്ന് മനസിലാക്കിയ അരുണാസുരൻ ദേവീയെ ആക്രമിക്കാനോരുങ്ങി. അരുണാസുരൻെറ ആയുധപ്രയോഗങ്ങളെ അതുവരെ ചതുർഭുജയായിനിന്ന് തടുത്ത ദേവി ഉടനേതന്നെ ഏറ്റവും വലുതായ തേനീച്ചയുടെ രൂപം സ്വീകരിച്ചു അസുരനേ ആക്രമിച്ചു, നിമിഷനേരങ്ങൾക്കകം മറ്റുള്ള തേനീച്ചകളും കൂടി അരുണാസുരനേ ആക്രമിച്ചു. ദേവീയുടെ പ്രഹരത്താൽ ഇതിനോടകം അരുണാസുരൻ മൃതിയടഞ്ഞിരുന്നു. ദേവവൃന്തം ദേവീയെ പാടി പുകഴ്ത്തി അദരിച്ചു.
കഥ ഇവിടെ തീരുന്നേങ്കിലും ഇതിൻെറ യാഥാർത്ഥങ്ങളിലേക്ക് ചിന്തിക്കുപ്പോൽ ദേവി ഭ്രമരി ഹൃദയത്തിൽ വസിക്കുന്ന ഭാവമായും സദാ ഭ്രമരശബ്ദത്തെ മുഴക്കുന്നവളായും കാണേണ്ടിയിരിക്കുന്നു. ഭ്രമരശബ്ദം എന്താണെന് ഒരുവിധം സാധകർക്ക് അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു തേനീച്ചയുടെ ജീവിതം നമുക്ക് ഒരുപാട് പാഠങ്ങളെ പകരുന്നു. എവിടെയേങ്കിലും തേനുള്ള പുഷ്പങ്ങളെ കണ്ടാൽ അത് സ്വയം അനുഭവിക്കാതെ തൻെറ കൂടെയുള്ള സകലരെയും പലനൃത്തത്തിലൂടെയും അറിയിച്ച് പകരാൻ ശ്രമിക്കുന്നു. വളരെ ചുരുങ്ങിയ അറകളിൽ ജീവിച്ചാലും അമുല്യങ്ങളായ പല ഔഷധദ്രവ്യങ്ങളെ പല പൂക്കളിൽ നിന്ന് തേനായി സൂക്ഷിക്കുന്നു.
ഇങ്ങനെ പലയോഗികളും നമുക്ക് തന്നെ നല്ല അറിവുകളെ നാം അതിൻെറ കഷ്ടപാടുകളെ ഒാർക്കാതെ തൃണവൽക്കരികികുന്നു. കാര്യമായി ചിന്തിച്ചൽ ഈ ഭൂമിയിലുള്ള നമ്മുടെ സർവ്വവും ഇതേപ്പോലെ പല തേനീച്ചകളെപ്പോലെ അലഞ്ഞ് നടന്ന ആരുടെയൊക്കെയോ കഷ്ടപാടാണ്. അത് നാം മനസിലാക്കാതെ പരമപദത്തിലാണ് എന്ന മൂടത്തരത്തിൽ ജീവിക്കുന്നു. തേനീച്ചകളുടെ ഒറ്റകെട്ടായ പ്രവത്തനമാണ് അവരുടെ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്. അത് ഇനിയെങ്കിലും നമ്മളിൽ വളരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
No comments:
Post a Comment