ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

ആര്യഭടൻ


ആര്യഭടൻ

ലോക പ്രസിദ്ധനായ ഗണിത ശാസ്ത്രജ്ഞനും ജ്യോതിശാസ്ത്ര പണ്ഡിതനുമായ ആര്യഭടൻ നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് ജൻമംകൊണ്ടതെന്ന് പലർക്കും അറിയില്ല, കേരളത്തിൻ്റെ അഭിമാനമാണ് ശങ്കരാചാര്യനും ആര്യഭട്ടാചാര്യനും, എന്നാൽ ഇവരുടെ പ്രവർത്തനമേഖല ഉത്തരേന്ത്യയായതുകൊണ്ട് ജൻമം അവിടെ തന്നെയാണെന്ന് വരുത്തി തീർക്കാൻ ചില ഹിന്ദിക്കാർ ശ്രമിക്കുന്നുണ്ട്, AD 476 ൽ ആര്യഭടൻ'അശ്മകം/ അശ്മക പുരംഎന്ന സ്ഥലത്ത് ജനിച്ചു, കൊടുങ്ങല്ലൂരിൻ്റെ സംസ്കൃതനാമമാണ് അശ്മക പദം, ബാല്യം മുതൽ തന്നെ ഗണിതത്തിൽ താല്പര്യം ഉണ്ടായിരുന്ന ആര്യഭടൻ ഉപരിപഠനത്തിനായി അന്ന് പാടലീപുത്ര രാജ്യത്തിൻ്റെ ഭാഗമായിരുന്ന ബീഹാറിലെ കുസുമപുരത്തേക്ക് പോയി, ചമ്രവട്ടം എന്ന സ്ഥലത്ത് നിന്ന് ഭ്രഷ്ട് കല്പിച്ചതിനാലാണ് അദ്ദേഹം യാത്രയായതെന്നും പറയപ്പെടുന്നു, ഇന്നത്തെ പാറ്റ്നയാണ് കുസുമപുരം, അക്കാലത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കുസുമപുരിയിലെത്തി ഗണിത പഠനവും ഗവേഷണവും നടത്തി പോന്നിരുന്നു, AD 499 ൽ 23മത്തെ വയസിൽ അദ്ദേഹം ആര്യഭടീയം രചിച്ചു, നളന്ദ സർവ്വകലാശാലയുടെ കുലപതിയായിരുന്നു ആര്യഭടൻ, ഭാരതീയ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും തിളക്കമുള്ള പ്രതിഭയാണ് ആര്യഭടൻ, ആര്യഭടീയത്തിലൂടെ ജ്യോമിസ്ട്രിയിലും ബീജഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ആധുനിക ശാസ്ത്രത്തിന് പുതിയ മാനം നല്കി, ഗ്രഹങ്ങളുടെ ചലനത്തെ കുറിച്ച് അതിനു മുമ്പ് ഭാരതത്തിൽ ഒരു പഠനം നടത്തിയിരുന്നില്ല, ഭാരതത്തിൽ പ്രചാരത്തിലുള്ള പഞ്ചാംഗം ആര്യഭടീയത്തെ ആധാരമാക്കി തയ്യാറാക്കിയതാണ്, ഭൂമി ഉരുണ്ടതാണെന്നും അത് സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതു കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് ലോകത്ത് ആദ്യമായി അഭിപ്രായപ്പെട്ടത് ആര്യഭടനാണ്, AD 550 ൽ കുസുമപുരത്തുവെച്ച് അദ്ദേഹം അന്തരിച്ചു, ഇത് ചൂണ്ടി കാട്ടിയാണ് അദ്ദേഹം കുസുമപുരിൽ തന്നെയാണ് ജനിച്ചതെന്നു അവകാശ പെടുന്നത്, ഇതു പോലെ ശങ്കരൻ കേദാരനാഥിലാണ് ജനിച്ചതെന്ന് പറഞ്ഞാൽ ശരിയാകുമോ...?

ഭാരതത്തിൻ്റെ ആദ്യ കൃത്രിമ ഉപഗ്രഹം 1975 എപ്രിൽ 19 ന് വിക്ഷേപിച്ചപ്പോൾ ആര്യഭടനോടുള്ള ബഹുമാനാർത്ഥം ' ആര്യഭട്ട ' എന്നാണ് നാമകരണം ചെയ്തത്: ഇന്ന് കേരളീയർ ശങ്കരാചാര്യരെ പോലെ ആര്യഭടാചാര്യരെയും വിസ്മരിക്കുകയാണ്, മലയാളികളുടെ അഭിമാനമായ ഈ പുണ്യത്മാക്കളെ നമ്മൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുകയാണ് വേണ്ടത്...

No comments:

Post a Comment