കൊടുങ്ങല്ലൂർ ഭരണിയും ഭരണി പാട്ടും
കേരളത്തിലെ ഭദ്രകാളി മാഹാത്മ്യം പറഞ്ഞാൽ, അതിൽ പ്രാധാന്യം അർഹിക്കുന്ന 13 കാവുകളെ കുറിച്ചും അറിയണം ആചാര ശ്രേഷ്ഠത കൊണ്ടും സമ്പ്രദായ ഭേദം കൊണ്ടും വ്യത്യസ്ഥമാണ് ഈ 13 കാവുകളും, കേരളം ഭദ്രകാളി കാവുകളാൽ പ്രചുര പ്രചാരം നേടിയ ദേശമാണ് അടിസ്ഥാന വർഗ്ഗത്തിന്റേയും അടിച്ചമർത്തപ്പെട്ടവന്റേയും അമ്മ ദേവതാ സങ്കൽപ്പമായിരുന്നു ഭദ്രകാളിയുടേത്, അത് കൊണ്ടു തന്നെ പൂജാ പദ്ധതിയിലും നിവേദ്യ ക്രമത്തിലും വ്യത്യാസങ്ങളും ഉണ്ടായിരുന്നു, അവർ എന്തു കഴിക്കുന്നുവോ അത് അവർ നേദിച്ചു അവർ എന്ത് ഉടുക്കുന്നുവോ അത് ഉടുപ്പിച്ചു അവരുടെ സംസാര ഭാഷയിൽ മന്ത്രങ്ങളും നാടൻ പാട്ടും കളമെഴുത്തു പാട്ടും തോറ്റം പാട്ടും മന്ത്രവാദ വിധാനങ്ങളും കലശ ക്രിയകളാൽ അമ്മയെ ആരാധിച്ചു, അതു കാലക്രമേണ കാവുകളായി പരിണമിച്ചു ,
മേൽ പറഞ്ഞ 13 കാവുകൾ
1 പനയന്നാർ കാവ്.-മാന്നാർ.പരുമല.
2 മുത്തുറ്റ് കാവ്-തിരുവല്ല.
3 കൊടുങ്ങല്ലൂർ കാവ്- കൊടുങ്ങല്ലൂർ.
4 കോടിക്കുന്ന് കാവ്-കോടിക്കുന്ന് പള്ളിപ്പുറം.
5 തിരു മാന്ധാം കുന്ന്-അങ്ങാടി പ്പുറം
6 ശ്രീ വളയനാട്കാവ്-കോഴിക്കോട്.
7 പിഷാരി കാവ്-കൊയിലാണ്ടി
8 കളിയാംവള്ളി കാവ്-വടകര.
9 തിരുവഞ്ചേരി കാവ്- കൂത്തു പറമ്പ്.
10 മാമാനത്ത് കാവ്-ഇരിക്കൂർ
11 കളരി വാതുക്കൽ കാവ്-കണ്ണൂർ
12മാടായി കാവ്-മാടായി
13മന്നം പുറത്ത് കാവ് -നീലേശ്വരം.
ഇതിൽ കൊടുങ്ങല്ലൂർ മൂല സ്ഥാനവും രണ്ടാമതായി മാടായി കാവും പറയുന്നു കൂടാതെ വളരെ പ്രാധാന്യം അർഹിക്കുന്ന രണ്ടു കാവുകൾ തിരുമാണ്ഡാം കുന്നും, പനയനാർ കാവുമാകുന്നു, ഈ 13 കാവും 5 അര കാവുകളും ചെർത്തു പതിനെട്ടര കാവുകളെ കുറിച്ചും പറയുന്നു കരിങ്കാളി ക്ഷേത്രങ്ങളാണിവ.
ഇനി ആചാര വൈഭവം കണക്കാക്കിയാൽ കുംഭ മാസത്തിലെ ഭരണിയാണ് ഈ കാവുകളിലെ പ്രധാന വിശേഷം, അതിനും കാരണമുണ്ട് ഭഗവാൻ സൂര്യൻ്റെ രണ്ടു പുത്രൻമാരാണ് യമനും ശനിയും ഇവർ രണ്ടും മൃത്യു ആപത്ത് എന്നിവയുടെ കാരകരാണ് കുംഭം രാശിയുടെ അധീശ്വരൻ ശനിയാണ് ഭരണി നക്ഷത്രത്തിൻ്റെ യമനും. കുംഭം രാശിയിൽ സൂര്യൻ്റെ സ്ഥിതിയും കുംഭ മാസത്തിലാകുന്നു അങ്ങനെ വരുമ്പോൾ കാല ചക്രത്തിന് ഒരു പ്രത്യേക പ്രതിഭാസം ഉണ്ടാകും ആ സമയം മൃത്യു മണ്ഡലത്തിൻ്റെ മുഖം തുറക്കും അതിൽ നിന്ന് ഭകതനു ഭദ്രത കൊടുക്കുന്നവളാണ് ഭദ്രകാളി
"പഞ്ചയോജന വിസ്തീർണ്ണം മൃത്യൂർശ്ച മുഖ മണ്ഡലം തസ്മാത് രക്ഷ മഹാ വിദ്യാ ഭദ്രകാളി നമസ്തുതേ" [വന ദുർഗ്ഗാ ഉപനിഷത്ത്]
ഈ ദിവസം ഭദ്രകാളിയെ വിധി പ്രകാരം പൂജ ചെയ്താൽ ആ വർഷം കാല മൃത്യു ഒഴികെ മറ്റൊരു ആ പത്തോ,മൃത്യുവോ ,മറ്റു ദോഷമോ അവിടെ ബാധിക്കില്ല ,കേരള മാന്ത്രികത്തിൽ ഒരു ക്രിയ ഉണ്ട് മൃത്യുജ്ഞയം കൊണ്ട് പോലും അകറ്റാൻ ആകാത്ത മൃത്യു ദോഷത്തിന് ഭദ്രകാളിയെ പൂജനം ചെയ്തു കുക്കുട ബലി കൊടുക്കുന്ന വിധാനമുണ്ട്
ഇനി കൊടുങ്ങല്ലൂർ ഭരണിയും, ഭരണി പാട്ടും
കൊടുങ്ങല്ലൂർ ഭരണിയുടെ പ്രധാന ചടങ്ങുകളിൽ ഒന്നാകുന്നു കാവു തീണ്ടൽ, അതിൽ കോമരങ്ങൾ ഉറഞ്ഞു തുള്ളി നാട്ടു ഭാഷയിൽ ഭരണി പാട്ടു പാടുന്നു ഇത് ഇന്നുള്ളവർ വൈകൃതമായി കാണാറുണ്ട് എന്നാൽ ഇതിന് തീർത്തും ഒരു പ്രാമാണിക വശവുമുണ്ട് മഹാകാല സംഹിതയിൽ ഭാഗം 5 ൽ പടലം 13 ൽ ഇതു വ്യക്തമാക്കുന്നുണ്ട്
"ഭഗലിംഗാഅഭിധാനേശ്ച, ഭഗലിംഗപ്രഗീതകൈ ഭഗലിംഗ ക്രിയാ ശബ്ദ്ധ് വേഷ ചേഷ്ടാപി രുകതിഭി വിസർജ്ജനസ്യ ഭരവസരെ ക്രോഡി തവ്യം നിജേഛയ കാര്യം ജര അഭി അപ്യാത ദേവി സന്തോഷ ഹേതവേ പരേ ന ക്ഷിപ്യത് യസ്തു യ പരാ നനാക്ഷി പത്യപി തസ്യ ക്രുദ്ധാ ഭഗവതി ശാപം ദദ്ധ്യാ സുധാരുണം"
യോനി ലിംഗത്തെ കുറിച്ച് പറയുകയോ അതിനെ കുറിച്ചു പറയുന്ന പാട്ടു പാടുകയോ യോനി ലിംഗത്തിൻ്റെ ക്രിയാ വാചകമായ ശബ്ദങ്ങൾ പറയുകയോ അതിൻ്റെ ചേഷ്ടകൾ കഥിക്കുകയോ ചെയ്യണം വിസർജ്ജന അവസരത്തിൽ (ദേവിയേ പറഞ്ഞയക്കുമ്പോൾ ഇങ്ങനെ ചെയ്യണം) പ്രായം ചെന്നവർ ചെയ്യണം എന്നു പറയുന്നു ഇതു കൊണ്ടു ദേവി സന്തുഷ്ടയാകും
ഇനി ഭദ്രകാളി സഹസ്രനാമത്തിലേ ചില നാമങ്ങൾ ശ്രദ്ധിക്കുക...
ഭഗനാമ സദാനന്ദാ , ലിംഗനാമ സദാ രതി, ലിംഗമാലകരാഭൂഷാം, ഭഗമാല വിഭൂഷണാം, ഭഗലിംഗാമൃത വൃതാം, ഭഗലിംഗാമൃതാത്മികാം, ഭഗലിംഗാർച്ചന പ്രീതാം, ഭഗലിംഗ സ്വരൂപിണി ഈ നാമങ്ങൾ എല്ലാം ഗുപ്ത പഞ്ചമകാര സൂചനകളാണ്, ഈ രഹസ്യത്തെ ആണ് കൊടുങ്ങല്ലൂർ ഭരണി പാട്ടിൽ രഹസ്യമായി പ്രതിപാദിച്ചിട്ടുള്ളത്, സകലമാന വിശ്വത്തിൻ്റെയും ഹേതു യോനിയാകുന്നു നമ്മളും ആ പവിത്രമായ യോനിയിൽ നിന്ന് ആവിർഭവിച്ചു അതു പോലെ തന്നെ ലിംഗവും, ലിംഗം സൃഷ്ടിയുടെ മൂലഹേതു ആകുന്നു ഈ രഹസ്യത്തെ ഭരണി പാട്ടിൽ നാട്ടു ഭാഷയിൽ പാടുന്നു, പണ്ടുള്ളവർ ഈ തത്ത്വം അറിഞ്ഞു പാടിയിരുന്നു ,അപ്പോൾ ചിത് കുണ്ഡലിനി ഉണർന്നു ഓരോ ആധാര ചക്രത്തെയും ഭേദിച്ചു ആജ്ഞാ ചക്രത്തിനു മുകളിൽ എത്തുമ്പോൾ രുദ്ര ഗ്രന്ഥി അവരോധം സൃഷ്ടിക്കും ആ രുദ്ര ഗ്രന്ഥിയെ (കുളപദം) സ്വ ഘഡ്ഗ പ്രഹരത്താൽ ഭേദിച്ച് സഹസ്രാരത്തിൽ പരമ ശിവ പദത്തിൽ എത്തി സാമരസ്യം പ്രാപിക്കും ഈ അതി രഹസ്യം തന്നെയാണ് ഭരണി പാട്ടിൻ്റെ തത്ത്വവും, പൂർവ്വികർ ഇതൊന്നും അറിയാതേ അല്ല ഓരോ ക്ഷേത്രത്തിനും അനുസൃതമായ പൂജാ പദ്ധതികൾ ക്രോഡീകരിച്ചത് അവർ കാലഘട്ടത്തിലെ തത്ത്വമറിഞ്ഞു ജീവിച്ചു.
അവിടെ വീരാരാധനയായി നടന്നു വന്ന ബലി പോലും നിർത്തലാക്കി, ഒരു പരമ്പര തുടർന്നു കൊണ്ടു വന്ന ആചാരങ്ങൾ പലരുടെയും സ്വാർത്ഥ താത്പര്യത്തിനായി നിന്നു , മകാരാദികൾ ഇല്ലാതെ കാളി പൂജ പൂർണ്ണമല്ല (പഞ്ച തത്ത്വ വിനാ പൂജാ ആഭിചാരായ കല്പതി) കാളിക്പനിഷത്ത് പ്രമാണം, പഞ്ചമകാരങ്ങൾ ഇല്ലാത്ത പൂജ ആഭിചാരമായി കണക്കാക്കും
ഇവർ അറിയുന്നില്ല എന്താണു ബലി തത്ത്വമെന്ന്, അത് ഒരു തരത്തിൽ പ്രാണ പ്രതിഷ്ഠ തന്നെയാണ് " ബലം ദദാതി ഇതി ബലി " ഏതൊന്നു കൊണ്ട് ദേവതയ്ക്ക് ബലം കിട്ടുന്നുവോ പ്രാണ ശക്തി കിട്ടുന്നുവോ അതാണ് ബലി, എതു നിവേദ്യം കൊടുക്കുമ്പോഴും പ്രാണാഹൂതി ആണ് നമ്മൾ ചെയ്യുന്നത് അവിടെ ദേവത ആ നിവേദ്യത്തിൻ്റെ രസാംശം പഞ്ച പ്രാണങ്ങളാൽ ദേവതയിലേക്ക് എടുക്കുകയാണ് ചെയ്യുന്നത്, ഇതിൽ ഓരോ ദേവതകളുടേയും നിവേദ്യത്തിന് അവരുടെ ഉഗ്രതയ്ക്കു അനുസൃതം പ്രാധാന്യവുമുണ്ട്.
പൂവ്വാചാരത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നു പൂർവ്വാചാരങ്ങൾ സംരക്ഷിക്കപ്പെടുക എന്നതു നാടിൻ്റെയും വരും തലമുറയുടെയും കടമയാണു വീരനായി ജീവിക്കുക പശു പാശത്തിൽ നിന്നും മോചനം നേടുക...
No comments:
Post a Comment