ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2021

കൊടുങ്ങല്ലൂർ കാവിലെ രേവതി വിളക്ക്

കൊടുങ്ങല്ലൂർ കാവിലെ രേവതി വിളക്ക്

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വിശേഷപൂർവ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം - മീനഭരണി  സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ഈ ദിവസം ദേവി അധർമത്തിന് മേൽ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളിൽ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്. കെട്ടുകാഴ്ച, ഗരുഡൻ തൂക്കം, പൊങ്കാല മുതലായ ആഘോഷങ്ങളോട് കൂടിയ ആറാട്ട്  ഉത്സവം നടക്കാറുണ്ട്. കേരളത്തിലെ ആദികാളിക്ഷേത്രമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തിൽ മീനഭരണിയോടനുബന്ധിച്ചു നടക്കുന്ന രേവതി നാളിലെ "രേവതി വിളക്ക് ", അശ്വതി നാളിലെ "തൃച്ചന്ദനച്ചാർത്തു പൂജ, അശ്വതി കാവ് തീണ്ടൽ" എന്നിവ പ്രസിദ്ധമാണ്. കുംഭമാസത്തിലെ ഭരണി സമാനമായ മറ്റൊരു വിശേഷദിവസമാണ്.

രേവതി നാളിൽ നടക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് "രേവതിവിളക്ക് തൊഴൽ". അന്നേ ദിവസം കളമെഴുത്ത് പാട്ടും തുടർന്ന് ക്ഷേത്രത്തിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള കൽവിളക്കിൽ രേവതിദീപം തെളിയിക്കുന്നു. ദാരികനിൽ ഭദ്രകാളി വിജയം നേടിയതിന്റെ വിളംബരമാണ് രേവതി വിളക്ക്. രേവതി നാളിലെ ദേവീദർശനം ഐശ്വര്യപ്രദായകവും ദുരിതനാശകരവും ആണെന്നാണ് വിശ്വാസം. രേവതിക്ക് തലേ ദിവസം തന്നെ ധാരാളം ഭക്തജനങ്ങളും ചെമ്പട്ടണിഞ്ഞ കോമരങ്ങളും ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

No comments:

Post a Comment