ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2021

മതില്‍ നിര്‍മ്മാണവും വാസ്തുശാസ്ത്രവും

മതില്‍ നിര്‍മ്മാണവും വാസ്തുശാസ്ത്രവും

👉 വാസ്തു ശാസ്ത്രം അനുസരിച്ച് ഗൃഹ നിര്‍മ്മാണത്തിനൊപ്പം തന്നെ ശ്രദ്ധ നല്‍കേണ്ട കാര്യമാണ് മതില്‍ നിര്‍മ്മാണവും. ചുറ്റുമതില്‍ നിര്‍മ്മിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

👉 ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വളവ് പാടില്ല. ഇത്തരത്തിലുള്ള വളവ് വീട്ടില്‍ ധനനാശത്തിന് ഇടയുണ്ടാക്കും. കുട്ടികളുടെയും ഗൃഹനാഥന്റെയും അഭിവൃദ്ധിയെ അത് തടസ്സപ്പെടുത്തും.

👉 പ്രധാന കെട്ടിടത്തിലും ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കരുത്. വീടിന്റെ പ്രധാന വാതിലിന് വെളിയില്‍ നിന്ന് ദര്‍ശനം ലഭിക്കത്തക്ക രീതിയിലായിരിക്കണം മതില്‍ നിര്‍മ്മിക്കേണ്ടത്.

👉 വീടിന്റെ കിഴക്ക് ഭാഗത്ത് മതിലില്‍ വിള്ളല്‍ വീണാല്‍ ദാരിദ്ര്യവും തെക്ക് വശത്ത് വിള്ളല്‍ വീണാല്‍ ജീവഹാനിയുമാണ് ഫലമെന്ന് വിദഗ്ധര്‍ പറയുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ പുറത്തേക്ക് തകര്‍ന്ന് വീണാല്‍ വീട്ടില്‍ മോഷണം നടന്നേക്കാം.

No comments:

Post a Comment