ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2021

എന്താണ് പുരശ്ചരണം?

എന്താണ് പുരശ്ചരണം?

പുരശ്ചരണം അഥവാ സിദ്ധിവരുത്തേണ്ടത് ഓരോ മന്ത്രാഭിലാഷിയുടേയും കടമയാകുന്നു....

മന്ത്രങ്ങൾ അനുഭവസിദ്ധമാകണമെങ്കിൽ പുരശ്ചരണം അഥവാ സിദ്ധിവരുത്തേണ്ടത് ഓരോ മന്ത്രാഭിലാഷിയുടേയും കടമയാകുന്നു. ഏതൊരുസ്ഥലത്ത് ഇരുന്നാൽ മനസ്സിനു ഏകാഗ്രതകിട്ടുന്നുവോ ആ സ്ഥലത്തെ പുരശ്ചരണത്തിനു തിരഞ്ഞെടുക്കണം. ഏതുമന്ത്രം സിദ്ധിവരുത്തണമെങ്കിലും പ്രാരംഭമായി പതിനായിരം സംഖ്യ ജപിച്ചിരിക്കണം. ഒരു മന്ത്രത്തിൽ. എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം സംഖ്യക്രമത്തിൽ ജപിച്ചുതീർക്കണം. പഞ്ചാക്ഷരമന്ത്രത്തിന് അഞ്ചുലക്ഷവും. അഷ്ടാക്ഷരമന്ത്രത്തിന് എട്ടുലക്ഷവും. രാമഎന്ന മന്ത്രത്തിന് രണ്ടുലക്ഷവും. ഗായത്രിമന്ത്രത്തിന് ഇരുപത്തിനാലുലക്ഷവും ജപിച്ചിരിക്കണം. ജപത്തിൽ പകുതി സംഖ്യതർപ്പണവും, അതിൽ പകുതി സംഖ്യ ഹോമവും, അതിൽ പകുതിയോ പത്തിലൊന്നോ കാൽ കഴുകി ഊട്ടും നടത്തണം, എന്നാലേ പുരശ്ചരണം പൂര്ത്തിയാവൂ.

തർപ്പണവും ഹോമവും, കാൽ കഴുകി ഊട്ടും നടത്താത്തപക്ഷം ഇരട്ടി സംഖ്യ ജപിച്ചാലും മതി. അതായത് പഞ്ചാക്ഷരത്തിന് 10ലക്ഷം, മറ്റുമന്ത്രങ്ങൾക്കും ഈ ക്രമത്തിൽ കണ്ടുകൊള്ളണം. മന്ത്രശോധനക്കുമുമ്പായി ആത്മശോധനചെയ്യണം. ആത്മശോധനകഴിയുമെങ്കിൽ മൂന്നലക്ഷമോ അഥവാ ഒരു ലക്ഷമോ എങ്കിലും അഭിലകഷിതമന്ത്രം ജപിച്ചതിനു ശേഷമേ പുരശ്ചരണത്തിന് ആരംഭിക്കാവൂ.

No comments:

Post a Comment