ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 November 2021

കൊട്ടിയൂരിൽ രേവതി ആരാധന

കൊട്ടിയൂരിൽ  രേവതി ആരാധന

വൈശാഖ മഹോത്സവ വേളയിൽ നടക്കുന്ന നാല് ആരാധനകളിൽ മൂന്നാമത്തേതാണ് രേവതി ആരാധന

കോട്ടയം രാജ വംശത്തിലെ തെക്കേ കോവിലകം, കിഴക്കേ കോവിലകം, പടിഞ്ഞാറേ കോവിലകം എന്നീ കോവിലകങ്ങൾ വകയായാണ് മൂന്ന് ആരാധനകൾ നടക്കുന്നത്. അതത് കോവിലകത്തിന്റെ ആരാധനാ ദിവസം കളഭാഭിഷേകത്തിനുള്ള സാധനങ്ങൾ നൽകുന്നത് അതത് കോവിലകങ്ങളിൽ നിന്നാണ്. ഇന്ന് നടക്കുന്ന രേവതി ആരാധന തെക്കേ കോവിലകം വകയാണ്.

ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. നിവേദ്യ പൂജ കഴിഞ്ഞ് ശീവേലിക്ക് വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പന്തീരടിക്കുമുമ്പ് ആരാധനാ നിവേദ്യമുണ്ട്. പന്തീരടി കാമ്പ്രത്തിനാണ് ഇതിന്റെ ചുമതല.

അത്താഴപൂജയുടെ നവകത്തിന് മുമ്പായി പാലമൃത് പഞ്ചഗവ്യത്തിനായുള്ള സാധനങ്ങളടക്കം മച്ചൻ മുഖമണ്ഡപത്തിൽ വെച്ച് സ്ഥാനികനെ ഏല്പിക്കും. തുടർന്ന് പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടക്കും.

സാധാരണയായി ആരാധനാ ദിവസങ്ങളിലെ ശീവേലിക്ക് സ്വർണ്ണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയാണ് നടക്കുക.

No comments:

Post a Comment