ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

കേരളത്തിലെ കോവിലകങ്ങൾ


കേരളത്തിലെ കോവിലകങ്ങൾ

നാട്ടുരാജ്യങ്ങളിലെ അനന്തരാവകാശികൾക്ക് താമസിക്കുന്നതിനു വേണ്ടിയാണ് കോവിലകങ്ങൾ നിർമ്മിച്ചിരുന്നത്, കുടുംബത്തിലെ മൂത്ത അംഗത്തിൻ്റെ നിയന്ത്രണത്തിൽ കീഴിലായിരിക്കും, നാട്ടുരാജ്യത്തിൽ ഒരേ കുടുംബത്തിലെ വിവിധ വൈവാഹിക ശാഖകളെ പ്രതിനിധികരിക്കുന്ന നിരവധി കോവിലകങ്ങൾ ഉണ്ട്, ഈ കോവിലകങ്ങളിലെ തമ്പുരാക്കൻമാർക്ക് വയസ് മുപ്പ് അനുസരിച്ച് രാജപദവിയിലേക്ക് ഉയരാൻ കഴിയും, കോവിലകത്തെ ഒരംഗം 'രാജ' പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ കോവിലകത്തു നിന്ന് കൊട്ടാരത്തിലേക്ക് താമസം മാറ്റുന്നു, വാസ്തുതച്ചു ശാസ്ത്ര പണ്ഡിതരായ മൂത്താചാരിമാർ രൂപകല്പന ചെയ്ത് മഹാശില്പിമാരുടെ അത്ഭുതകരങ്ങളാൽ പണിതുയർത്തിയ കോവിലകങ്ങൾ കേരള വാസ്തുവിദ്യശില്പകലയുടെ മകുടോദാഹരണങ്ങളാണ്, പഴമയുടെയും ലാളിത്യത്തിൻ്റെയും ഒരു മനോഹര സങ്കലനം കേരളത്തിലെ കൊട്ടാരങ്ങളിൽ കാണാം, ഇവ കേരളത്തിൻ്റെ അഭിമാന ചിഹ്നങ്ങളാണ്,
പുതിയ തലമുറയുടെ അറിവിലേക്കായി കേരളത്തിലെ പഴയ കോവിലകങ്ങളെ പരിചയപ്പെടുത്താം.

1) നീലേശ്വരം കോവിലകം:

കാസർഗോഡ് ജില്ലയിലുള്ള ഈ കോവിലകം കോലത്തിരി രാജ വംശത്തിൻ്റെയും സാമൂതിരി രാജ വംശത്തിൻ്റെയും സങ്കലനമാണ്.

2) ചിറയ്ക്കൽ കോവിലകം:

കണ്ണൂരിൽ സ്ഥിതി ചെയ്യുന്നു, കോലസ്വരൂപമായ ചിറയ്ക്കൽ കോവിലകത്തെ രാജാവ്' കോലത്തിരി ' എന്നാണ് അറിയപ്പെടുന്നത്, ചിറയ്ക്കൽ രാജ എന്നും വിളിക്കുന്നു, AD ഒന്നാം നൂറ്റാണ്ടിലെ മൂഷകരാജവംശത്തിൻ്റെ പിൻഗാമികളാണ് ഇവരെന്ന് പറയപ്പെടുന്നു, കോലത്തുനാടിൻ്റെ അധീനതയിൽപ്പെട്ട കോട്ടയം രാജ വംശത്തിലാണ് കേരളവർമ്മ പഴശ്ശിരാജ ജനിച്ചത്.

3) സാമൂതിരി കോവിലകം:

കോഴിക്കോട് സാമൂതിരി കോവിലകങ്ങളിൽ 'നെടിയിരിപ്പ് സ്വരൂപ'ത്തിൽനിന്നാണ് രാജാവിനെ തിരഞ്ഞെടുക്കുന്നത്, സാമൂതിരി രാജ'കുന്നലകോനാതിരി ' എന്നും ഏറാടി മാർ എന്നും അറിയപ്പെടുന്നു.

4) ആയിരംനാഴി കോവിലകം:

800 വർഷം പഴക്കമുണ്ട് മലപ്പുറം ജില്ലയിലെ ഈ കോവിലകത്തിന്. കാലത്തിന് മായ്ക്കാൻ കഴിയാത്ത പ്രതാപത്തിൻ്റെ അടയാളമാണ് ആയിരംനാഴി കോവിലകം, വർഷങ്ങൾക്ക് മുമ്പ് ദിവസവും ആയിരംനാഴി വെച്ച് വിളമ്പി ഊട്ടിയിരുന്ന പാരമ്പര്യം ഉണ്ട്, അങ്ങനെയാണ് ആയിരം നാഴി കോവിലകം എന്ന് പേര് വന്നത്, വള്ളുവനാട്ടിലെ ആയിരം നാഴി കോവിലകം, മങ്കട കോവിലകം, അരിപ്രകോവിലകം, കടന്നമണ്ണ കോവിലകങ്ങളിലെ തമ്പുരാക്കൻമാരിൽ വെച്ച് വയസ്മൂത്ത തമ്പുരാനെയാണ് 'വള്ളുവകോനാതിരിയായി തിരഞ്ഞെടുക്കന്നത്, കടന്നമണ്ണയാണ് വള്ളുവകോനാതിരി രാജാവിൻ്റെ ഭരണ ആസ്ഥാനം.

5) കവളപ്പാറ കൊട്ടാരം:

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്, കാരക്കാട്ടുകുമാരൻ രാമൻ  എന്നാണ് രാജാവിൻ്റെ സ്ഥാനനാമം, 'നെടുങ്ങേതിരി' എന്ന് രാജാവ് അറിയപ്പെടുന്നു,
"വേണാട്ടരചനോടുകൂറുള്ള നെടുങ്ങേതിരിയുടെ ഉടവാളും ചെങ്കോലും സാമൂതിരി കൈക്കലാക്കിയത് ചരിത്രം ", കവളപ്പാറയിലെ അമ്മ കാരയ്ക്കൽ മാത (കാരയ്ക്കലമ്മ) എന്നറിയപ്പെടുന്നു, ഐതീഹ്യമാലയിലെ നീതിദേവതയായ കാരയ്ക്കലമ്മയെ നമുക്ക് എല്ലാവർക്കും അറിയാം.

6) മങ്ങാട് കോവിലകം:

കോഴിക്കോട് സാമൂതിരിയുടെ സാമന്തര്, രാജ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് മങ്ങാട്ടച്ചൻമാരാണ്, കൊള്ളക്കാരിൽ നിന്ന് പൂന്താനത്തെ രക്ഷിച്ച മങ്ങാട്ടച്ചൻ്റെ കഥ നമുക്ക് എല്ലാവർക്കും അറിയാം

7 ) പാലിയം കൊട്ടാരം:

കൊച്ചി രാജാവിൻ്റെ സാമന്തര്, പറവൂർ ചേന്ദമംഗലത്ത് സ്ഥിതി ചെയ്യുന്നു. കൊച്ചി രാജാവിൻ്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത് പാലിയത്തച്ചൻമാരാണ്, ബ്രിട്ടിഷുക്കാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി പാലിയത്തച്ചനെ നമുക്ക് എല്ലാവർക്കും അറിയാം.

8) പുന്നത്തൂർ കോവിലകം:

ഗുരുവായൂരിനടുത്ത് പൂക്കോട് ആണ് കോവിലകം സ്ഥിതി ചെയ്യുന്നത്, രണ്ടാം ചേരസാമ്രാജ്യത്തിന് ശേഷം കേരളത്തിൽ ഉടലെടുത്ത രാജ വംശങ്ങളിൽ ഒന്നാണ് തലപ്പിള്ളി രാജ്യം, തലപ്പിള്ളി രാജ വംശത്തിൻ്റെ സ്ഥാപകൻ കക്കാട് ഭട്ടത്തിരിപ്പാടാണ്, അയിനിക്കൂർ കോവിലകം, പുന്നത്തൂർ കോവിലകം, മണക്കുളം കോവിലകം, കക്കാട് കോവിലകം എന്നി നാലു കോവിലകങ്ങളിലെ തമ്പുരാക്കൻമാരിൽ വയസ്മൂത്ത തമ്പുരാനെയാണ് തലപ്പിള്ളി രാജാവായി തിരഞ്ഞെടുക്കുന്നത്, അവർ 'പുന്നത്തൂർ നമ്പിടി' എന്നാണ് അറിയപ്പെടുന്നത്, 1975 ൽ ഗുരുവായൂർ ദേവസ്വം കോവിലകം വാങ്ങി, തുടർന്ന് ശ്രി കോവിലകം മൈതാനത്ത് പരിപാലിച്ച് വന്ന ആനകളെ പുന്നത്തൂർ കോവിലകത്തിലേക്ക് മാറ്റി, തുടർന്ന് ഇത് ആന കോട്ടയെന്നും പുന്നത്തൂർ കോട്ടയെന്നും അറിയപ്പെടാൻ തുടങ്ങി, മുമ്പ് 100ൽ കൂടുതൽ ആനകൾ ഉണ്ടായിരുന്ന കോട്ടയിൽ ഇപ്പോൾ 60 ഓളം ആനകളെ ഉള്ളു, ഗുരുവായൂർ കേശവൻ ഇവിടെയാണ് താമസിച്ചിരുന്നത്.

9 ) അമരമ്പലം കോവിലകം:

മലബാറിൽ നിലമ്പൂർ കോവിലകം കഴിഞ്ഞാൽ സാമൂതിരിയുടെ രണ്ടാമത്തെ സാമന്തര്, വണ്ടൂർ പൂക്കോട് പാടത്ത് സ്ഥിതി ചെയ്യുന്നു, കോവിലകത്തെ കാരണവരെ 'കാരണമുൽപ്പാട് ' എന്നും മറ്റ് പുരുഷൻമാരെ തിരുമുൽപ്പാട് എന്നും വിളിക്കുന്നു, സ്ത്രികളെ 'തമ്പാട്ടി' എന്നും, മൂന്ന് നിലകളായി പണിത എട്ടുകെട്ടാണ് അമരമ്പലം കോവിലകം, ചരിത്രപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരത്തിലെ തറപ്പോലെ ഈ കോവിലകത്തിലെ മുകളിലെ മുറികളുടെ നിലംകണ്ണാടി പോലെ മിനുസം ഉള്ളതാണ്, കണ്ണാടിത്തറ എന്നാണ് ഇത് അറിയപ്പെടുന്നത്.

10) വെള്ളാരപ്പിള്ളി തെക്കെ കോവിലകം:

എർണാകുളം ജില്ലയിൽ കാഞ്ഞൂരിൽ സ്ഥിതി ചെയ്യുന്ന ഈ കോവിലകത്താണ് ശക്തൻ തമ്പുരാൻ ജനിച്ചത്.

11 ) അരിയിട്ട് വാഴ്ച കോവിലകം:

മട്ടാഞ്ചേരിയിലുള്ള ഈ കോവിലകത്താണ് കൊച്ചി രാജാവിനെ അരിയിട്ട് വാഴിക്കുന്നത്.

12 ) തൃപ്പൂണിത്തുറ കോവിലകം:

കൊച്ചി കോവിലകങ്ങളിൽ പെരുമ്പടുപ്പുസ്വരൂപത്തിൽ നിന്നാണ് രാജാവിനെ തിരഞ്ഞെടുക്കുന്നത്, മാട രാജ്യം, ഗോശ്രി രാജ്യം, കുരുസ്വരൂപം എന്നൊക്കെയാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്.

13 ) കൊടുങ്ങല്ലൂർ കോവിലകം:

പടിഞ്ഞാറ്റേടത്തുസ്വരൂപം എന്നാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്, കൊടുങ്ങല്ലൂർ രാജാവ്' വലിയ തമ്പുരാൻ എന്നാണ് അറിയപ്പെടുന്നത്.

14) അറയ്ക്കൽ കൊട്ടാരം:

കേരളത്തിലെ ഒരേയൊരു മുസ്ലിം രാജ വംശം, കണ്ണൂർ ആണ് ആസ്ഥാനം, ചിറയ്ക്കൽ കോവിലകവുമായി ബന്ധപ്പെട്ടാണ് അറയ്ക്കലിൻ്റെ ചരിത്രം, കുടുംബത്തിലെ മൂത്ത അംഗം സ്ത്രിയായാലും പുരുഷനായാലും ഭരണം ഏറ്റെടുക്കും, അറയ്ക്കൽ ബീവി, അലിരാജ, ആദി രാജ എന്നാണ് അവരുടെ സ്ഥാനനാമങ്ങൾ, ലക്ഷദ്വീപിൻ്റെ ഭരണവും മുമ്പ് അവർക്കായിരുന്നു, ചിറയ്ക്കൽ പാതി അറയ്ക്കൽ പാതി' എന്ന ചൊല്ലുണ്ട്.

15) കോട്ടയിൽ കോവിലകം:

വില്ലാർവട്ടം കേരളത്തിലെ ഒരേയൊരു ക്രിസ്ത്യൻ രാജവംശം, കൊച്ചി രാജാവിൻ്റെ സാമന്തര്, എർണാകുളം ജില്ലയിൽ പറവൂർ ചേന്ദമംഗലമാണ് ആസ്ഥാനം, ചേന്ദമംഗലത്തു വന്നാൽ ഇന്നും ആ പഴയ കൊട്ടാര അവശിഷ്ടങ്ങൾ കാണാം.

16) കിളിമാനൂർ കൊട്ടാരം:
രാജ രവിവർമ്മയുടെ ജൻമഗൃഹം

17 ) കൃഷ്ണ പുരം കൊട്ടാരം
കായംകുളത്ത് മാർത്താണ്ഡവർമ്മ പണികഴിപ്പിച്ചത്.

18 ) കോയിക്കൽ കൊട്ടാരം:
ഉമയമ്മ റാണി പണികഴിപ്പിച്ചത്.

19 ) പൂഞ്ഞാർ കൊട്ടാരം:

മധുരപാണ്ഡ്യരാജവംശത്തിൽപ്പെട്ട രാജകുടുബംഭരണത്തിലിരുന്ന ചെറിയ നാട്ടുരാജ്യം, പാണ്ഡ്യരാജാക്കൻമാർ തെക്കുംകൂർ വടക്കുംകൂർ രാജാക്കൻമാരോട് വിലയ്ക്കു വാങ്ങി സ്ഥാപിച്ചതാണ് പൂഞ്ഞാർ രാജ്യം.

20) തേവള്ളി കൊട്ടാരം:
കൊല്ലം അഷ്ടമുടി കായലിൻ്റെ തീരത്ത് 1811 ൽ ഗൗരി പാർവ്വതി ബായി പണികഴിപ്പിച്ചത്.

21 ) കൊളത്തൂർ കോവിലകം:

വള്ളുവകോനാതിരി രാജ വംശത്തിലെ തമ്പുരാട്ടിമാരുടെ കീഴിൽ പരിപാലിച്ച് വന്ന കോവിലകങ്ങളാണ് കൊളത്തൂർ, തിരൂർക്കാട്, വെണ്ണില കോവിലകങ്ങൾ

22) എണ്ണയ്ക്കാട്ടു കൊട്ടാരം:

ടിപ്പുവിൻ്റെ പടയോട്ട കാലത്ത് തിരുവിതാംകൂറിലേക്ക് അഭയാർത്ഥിയായി വന്ന കോലത്തുനാട്ടിലെ മനോരമ തമ്പുരാട്ടിക്ക് താമസിക്കാൻ കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം, ആദ്യ നിയമസഭാ സ്പീക്കർ ആയ R.ശങ്കരനാരായണൻ തമ്പിയുടെ ജന്മഗൃഹമായ ഈ കൊട്ടാരം ഇന്ന് കാടുകയറി തകർന്ന്  കിടക്കുകയാണ്.

23) ഇരണിയൽ കൊട്ടാരം:

ഇന്ന് കന്യാകുമാരി ജില്ലയിലാണ് ഈ കൊട്ടാരം, എട്ടാം നൂറ്റാണ്ടിൽ രണ്ടാം ചേരസാമ്രാജ്യം ഭരിച്ച ചേരമാൻ പെരുമാളാണ് ഈ കൊട്ടാരം പണികഴിപ്പിച്ചതെന്ന് മതിലകം രേഖകൾ, തിരുവട്ടാർ ഗ്രന്ഥവരികൾ എന്നിവയിൽ ഉണ്ട്, തെക്കെ തേവൻ ചേരിയിൽ കോയിക്കൽ എന്നായിരുന്നു മുമ്പ് ഇതിൻ്റെ പേര്,1601 ൽ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിക്കുന്നതു വരെ വേണാടിൻ്റെ ഭരണ തലസ്ഥാനം ഇരണിയൽ കൊട്ടാരം ആയിരുന്നു,, ഇന്ന് ഈ ചരിത്ര സ്മാരകം കാട്കയറി പകുതിയോളം തകർന്ന് കിടക്കുകയാണ്.

24) ചാഴൂർ കോവിലകം:

തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകരയാണ് ചാഴൂർ കോവിലകം സ്ഥിതി ചെയ്യുന്നത്, കൊച്ചി രാജ വംശത്തിൻ്റെ പ്രധാന താവഴിയാണ് ഈ കോവിലകം, തൃപ്പൂണിത്തുറ, വെള്ളാരപ്പിളളി, എടകുന്നപ്പുഴ കോവിലകങ്ങളാണ് മറ്റ് താവഴികൾ.

25) പുലാപ്പറ്റ കോവിലകം:

പാലക്കാട് ജില്ലയിലെ കല്ലടികോട് ആണ് കോവിലകം സ്ഥിതി ചെയ്യുന്നത്, വള്ളുവകോനാ തിരിയുടെ ചാവേർ പോരാളികൾക്ക് മാമാങ്കത്തിന് പോകുന്നതിന് മുമ്പായി വെച്ച് വിളമ്പി ഊട്ടുന്നത് പുലാപ്പറ്റ കോവിലകത്താണ്.

26) പാലക്കാട്ടുശ്ശേരി ഇടം:

പാലക്കാട്ടുശ്ശേരി രാജാക്കൻമാരുടെ ഭവനങ്ങൾ ഇടം എന്നാണ് അറിയപ്പെടുന്നത്, പാലക്കാട് താവഴിയിലായി നിരവധി ഇടങ്ങൾ ഉണ്ട്, പാലക്കാട് രാജാവ്' ഇടത്തിലച്ചൻ എന്നാണ് അറിയപ്പെടുന്നത്.

27) കേരളത്തിൽ നിലവിൽ ഉള്ള കൊട്ടാരങ്ങൾ:

കൊല്ലങ്കോട് കൊട്ടാരം
പാലക്കാട്ടുശ്ശേരി ഇടം
പഴശ്ശി കോവിലകം
പുലാനി കോവിലകം
നിലമ്പൂർ കോവിലകം
മഞ്ചേരി പുത്തൻകോവിലകം
തിരുവണ്ണൂർ കോവിലകം കൊല്ലം
കോട്ടയം കോവിലകം
കുഴിത്തുറ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കവടിയാർ കൊട്ടാരം
കനകകുന്ന് കൊട്ടാരം
കോവളം കൊട്ടാരം
പുത്തൻ മാളിക (കുതിര മാളിക)
മേമ്പടി കോയിക്കൽ
പത്മനാഭപുരം കൊട്ടാരം
അമ്പലപ്പുഴ കൊട്ടാരം
പന്തളം കൊട്ടാരം
പെരുവനം കൊട്ടാരം
ശക്തൻ തമ്പുരാൻ കൊട്ടാരം തൃശൂർ
ഹിൽ പാലസ്
വെള്ളാങ്കല്ലൂർ കോവിലകം.

കേരളത്തിലെ വളരെ കുറച്ച് കൊട്ടാരങ്ങളുടെ പേരാണ് ഇവ. അറിയപ്പെടാതെ കിടക്കുന്ന കോവിലകങ്ങൾ വേറെയും. കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം കുടികൊള്ളുന്ന ഈ നിർമ്മിതികൾ സംരക്ഷിക്കപ്പെടെണ്ടതാണ്, ചരിത്ര വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമായി ഇവ എന്നും നിലനിർത്തണം.

സാമൂതിരി കോവിലകവും വില്ലാർവട്ടവും ഒന്നും ഇന്നില്ല' അത് നമ്മൾ നഷ്ടപ്പെടുത്തി, കവളപ്പാറ, ചിറയ്ക്കൽ, നീലേശ്വരം കൊട്ടാരങ്ങൾ കാട്കയറി തകർന്നടിഞ്ഞു കൊണ്ടിരിക്കുന്നു.  കാസർഗോഡ് നിരവധി കോട്ടകൾ തകർന്നു വീണ് കാടുകയറി കിടക്കുന്നുണ്ട്. സർക്കാർ സംരക്ഷണത്തിൽ ഉള്ളത് എന്ന പുരാവസ്തു വകുപ്പിൻ്റെ ബോർഡ് അവിടെ എല്ലാം കാണാം.

കുലശേഖര സാമ്രാജ്യത്തിൻ്റെ (പെരുമാക്കൻമാരുടെ) അധ:പതനത്തിന് ശേഷം 1102 ൽ നാടിൻ്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്ര നാട്ടുരാജവംശങ്ങൾ പിറവി കൊണ്ടു, മാടമ്പിമാരും ഭൂപ്രഭുക്കൻമാരും സ്വന്തം പ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ച് ഭരണ അധികാരം ഉറപ്പിച്ചു.

കേരളത്തിലെ രാജസ്വരൂപങ്ങൾ

തിരുവിതാംകൂർ രാജവംശം
പെരുമ്പടുപ്പുസ്വരൂപം
നെടിയിരിപ്പുസ്വരൂപം
ഇളയിടത്തു സ്വരൂപം
ദേശിങ്ങനാട് സ്വരൂപം
ആറ്റിങ്ങൽ സ്വരൂപം
കായംകുളം രാജവംശം
പുറക്കാട് രാജവംശം
കരുനാഗപ്പള്ളി സ്വരൂപം
കാർത്തികപ്പള്ളി സ്വരൂപം
പന്തളം രാജവംശം
തെക്കുംകൂർ രാജവംശം
വടക്കുംകൂർ രാജവംശം
പൂഞ്ഞാർ ദേശം
കരപ്പുറം രാജ്യം
അഞ്ചിക്കൈമൾ രാജ്യം
ഇടപ്പള്ളി സ്വരൂപം
പറവൂർ സ്വരൂപം
ആലങ്ങാട് ദേശം
കൊടുങ്ങല്ലൂർ രാജവംശം
തലപ്പിള്ളി രാജവംശം
മന്നനാർ രാജവംശം
ചെങ്ങഴി നാട്
വള്ളുവനാട്
തരൂർ സ്വരൂപം
കൊല്ലങ്കോട് രാജ്യം
കവളപ്പാറ സ്വരൂപം
വെട്ടത്തു നാട്
പരപ്പനാട്
കുറുമ്പ്രനാട്
കടത്തനാട്
കോലസ്വരൂപം
കോട്ടയം രാജവംശം
കുറങ്ങോത്ത് രാജ്യം
രണ്ടു തറ രാജ്യം
അറയ്ക്കൽ സ്വരൂപം
നീലേശ്വരം രാജവംശം
കുമ്പള ദേശം
നെടുങ്ങനാട്
വില്ലാർവട്ടം
ചെറുവെള്ളി സ്വരൂപം
കരിങ്ങാമ്പിള്ളി സ്വരൂപം
കൊരട്ടി സ്വരൂപം
കോടശ്ശേരി സ്വരൂപം

No comments:

Post a Comment