ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 November 2021

സുബ്രഹ്മണ്യൻ വേദങ്ങളിൽ

സുബ്രഹ്മണ്യൻ വേദങ്ങളിൽ

സുബ്രഹ്മണ്യനെക്കുറിച്ച് ആദ്യമായി പറയുന്നത് വേദങ്ങളിലാണ്. ഋഗ്വേദത്തില്‍ പലയിടത്തും ദേവസേനാനിയായ സുബ്രഹ്മണ്യനെക്കുറിച്ച് പറയുന്നുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്. 'അഗ്‌നിയെപ്പോലെ തേജസ്വിയും ദുഷ്ടന്മാരെ കരയിപ്പിക്കുന്ന ശക്തിയുമായ രുദ്രന്റെ പുത്രനായ മരുത്ത് - മഹാശക്തിശാലി - ആർക്കും തന്നെ എതിർത്ത് പറയാന്‍ കഴിയാത്തത്ര ആജ്ഞാശക്തിയുള്ള അധിപതി, സിംഹത്തെപ്പോലെ ഗർജ്ജിച്ച് സർവദാതാവായി സർവജ്ഞാതാവായി എല്ലാം കീഴടക്കുന്നു.'' (3.26.5). ഇവിടെ അഗ്‌നിയെപ്പോലെ എന്ന പ്രയോഗം ഏറെ പ്രാധാന്യമുള്ളതാണ്. ഈശ്വരന്റെ അഗ്നിഗുണമാണ് സുബ്രഹ്മണ്യ തത്ത്വം പ്രകടമാക്കുന്നത്. ഈ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ് ഋഗ്വേദം ആരംഭിക്കുന്നതുതന്നെ. അഗ്നി എന്നാൽ കേവലം തീ എന്നല്ല അർഥം. 
"അഗ്നി: കസ്മാത് അഗ്രണീർഭവതി" 
എന്ന് യാക്സ്കമഹർഷി നിരുക്തത്തിൽ പറയുന്നു. അതായത് മുന്നോട്ടു നയിക്കുന്ന ഈശ്വരന്റെ നാമമാണ് അഗ്നി. അത് ഈശ്വരന്റെ നേതൃപാടവത്തെ കുറിക്കുന്നു.      'ശീഖീന്‍... മയൂരഃ അഗ്‌നിഃ... (ശബ്ദകല്പദ്രുമം) അഗ്‌നിജ്വാല അഗ്‌നിയുടെ ശിഖകളാണ്. ശിഖകളുള്ളത് ശിഖി. ശിഖിക്ക് മയില്‍ എന്നും പേരുണ്ട്. എന്നു മാത്രമല്ല, സുബ്രഹ്മണ്യന്‍ പാമ്പിന്റെ മേല്‍ ചവിട്ടിയാണ് നില്ക്കുന്നത്. ഇക്കാര്യവും അഥർവവേദത്തിലുണ്ട് . 'സൂര്യന്റെ അടയാളവും അരുണവർണ്ണവുമുള്ള കൊടിയുമുള്ള ദേവസേനന്‍ സർപ്പത്തെ അമർത്തിച്ചവിട്ടി നില്ക്കു്ന്നു.'' 

അഥര്വ്വ്മന്ത്രമിങ്ങനെ: 'ഉത്തിഷ്ഠത സം നഹ്യധ്വദുദാരാഃ 
കേതുഭിഃ സഹ.
സർപാ ഇതരജനാ രക്ഷാംസ്യമിത്രാനനു ധാവത (11012) 

സൂര്യനാണ് കൊടി. (ഏതോ ദേവസേനാ സൂര്യകേതവഃ (അഥര്വ്വം  52112) പാമ്പിനെ ചവിട്ടി സൂര്യനെ കൊടിയാക്കി എന്നതിന്റെ ശരിയായ അര്ത്ഥനമെന്തെന്നു നാം കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ കുണ്ഡലിനീശക്തിയെ സര്പ്പനശക്തി എന്നാണ് വിളിക്കാറ്. അതു നമ്മുടെ മൂലാധാരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മൂലാധാരത്തില്‍ അതായത് സുബ്രഹ്മണ്യന്റെ കാല്ച്ചു വട്ടിലാണ് ഈ ആഗ്‌നേയതത്ത്വം ഉറങ്ങിക്കിടക്കുന്നത്. അതിനെ ഉണർത്തിയാല്‍ ഏറ്റവും ഒടുവില്‍ എവിടെ ചെന്നു നില്ക്കും ? സൂര്യന്‍ കൊടിയാകുമ്പോള്‍ കൊടിയുണ്ടാകേണ്ടത് ഏറ്റവും മുകളിലാണ് എന്നു നാം ഓർക്കണം. നമ്മുടെ ശരീരത്തിന്റെ ഏറ്റവും അടിയില്‍ സർപ്പമുണ്ടെങ്കില്‍ അതിനെ ഉണർത്തി സൂര്യനെപ്പോലെ കൊടിയാക്കുന്നുവെങ്കില്‍ നാം ശിരസ്സിലാണ് ഈ സൂര്യനെ ധരിക്കേണ്ടത്. ഇതാണ് ആയിരം ഇതളുള്ള താമരയില്‍ സഹസ്രാരദളപത്മത്തില്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ച് ഉദിച്ചുയർന്ന പ്രകാശമെന്നു തന്ത്രഗ്രന്ഥങ്ങളിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്.

അങ്ങനെ മൂലാധാരം മുതല്‍ സഹസ്രാരദളപത്മം വരെ തന്റെ ഉള്ളിലെ സർപ്പിളശക്തിയെ ഉണർത്തി  വിടുന്നതിന്റെ ദേവനാണ് ഋഗ്വേദത്തിലും അഥർവവേദത്തിലും വിവരിക്കുന്ന 'സുബ്രഹ്മണ്യന്‍'. ആ ഷണ്മു്ഖനെ ഉപാസിക്കുന്നവര്‍ ദക്ഷിണേന്ത്യയില്‍ വളരെപ്പേരുണ്ട്. വേദങ്ങളിലെ ഓരോ ദേവതകളും ഈശ്വരന്റെ വിഭിന്നമുഖങ്ങളാണെന്നു മുമ്പേ പറഞ്ഞുവല്ലോ. ഈ അഗ്‌നിയെ സ്മരിക്കുന്നതാണ് കാവിവസ്ത്രം. കൂടുതൽ അറിവിന്‌ ആയി പഴനിയില്‍ ഏറ്റവും പ്രധാനമായുള്ളതാകട്ടെ പഞ്ചാമൃതം. പഞ്ചാമൃതം നിവേദ്യമല്ല. മറിച്ച് അഭിഷേകദ്രവ്യമാണ്. ആയിരമിതളുള്ള താമരയില്‍ സൂര്യന്‍ കൊടിയായി നില്ക്കുമ്പോള്‍ ആ ശിരസ്സില്‍ അമൃതധാരയായി പ്രവഹിക്കുന്നതാണ് പഞ്ചാമൃത സങ്കൽപം. കാവടിയാകട്ടെ ഈ സഹസ്രാരപത്മത്തിന്റെ തന്നെ പ്രതീകമത്രെ. അവിടെ കുംഭത്തിലുള്ളതും ഈ അമൃതാധാര തന്നെ. ഇങ്ങനെ നോക്കുമ്പോള്‍ സുബ്രഹ്മണ്യതത്ത്വം കേവലം ഭൌതികമായൊരു ആചരണം മാത്രമല്ല. മറിച്ച് തന്റെ ഉള്ളിലെ സകല സർഗ്ഗധാരണകളേയും വിളിച്ചുണർത്തി മോക്ഷതലത്തിലേക്ക് നമ്മെ ആനയിക്കുന്ന യഥാർത്ഥ  തത്ത്വദർശനമാണ്.

No comments:

Post a Comment