ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 June 2022

ലക്ഷ്യബോധം

ലക്ഷ്യബോധം 

 "അലമലമിതരുതരുതു രാമകാര്യാർത്ഥമാ യാശുപോകുംവിധൗ പാർക്കരുതെങ്ങുമേ പെരുവഴിയിലശനശയനങ്ങൾ ചെയ്കെന്നതും പേർത്തു മറ്റൊന്നു ഭാവിക്കയെന്നുള്ളതും അനുചിതമറിക..."   

തൻ്റെ ദൗത്യം സഫലമാകുന്നതിന്നപ്പുറം മറ്റൊരു ചിന്തയും ഹനുമാനില്ല.

ലക്ഷ്യം നിശ്ചയിച്ച് നിരന്ത്രമായൈ പരിശ്രമിച്ചാലെ ജീവിത വിജയം നേടാനാവൂ. അർപ്പണബോധത്തോടെയും ശുഭാപ്തിവിശ്വാസത്തോടും ഉള്ള പ്രവർത്തനമാണ് ആരെയും ലക്ഷ്യത്തിൽ എത്തിക്കുക. ജീവിതം സാർഥകവും സംതൃപ്തമാകണമെന്ന് ആഗ്രഹിക്കുന്നവക്കെല്ലാം ലക്ഷ്യബോധമുണ്ടാകും ഉണ്ടാകണം. അതില്ലാത്ത ജീവിതം വെറും കാലം കഴിക്കലാണ്, ലക്ഷ്യത്തിലെത്തിക്കുകയോ എത്താതിരിക്കുകയോ ചെയ്യട്ടെ അതിനുവേണ്ടി ഏകാഗ്രതയോടെ കർമ്മം ചെയ്യുന്നത്. ചാരിതാർത്ഥ്യമേകും. ഫലേശ്ചകൂടാതെയുള്ള കർമ്മം എന്നതു കൊണ്ട് ലക്ഷ്യമാക്കുന്നതും ഇതു തന്നെ. 

പ്രതിബദ്ധങ്ങളും പ്രലോഭനങ്ങളും ഭീഷണികളും തരണം ചെയ്യണം. മോക്ഷാർത്ഥികൾ മാത്രമല്ല ഭൗതികജീവിതം നയിക്കുന്നവരും ഉൾക്കൊള്ളണം ഈ പാഠം. ഒരു ലക്ഷ്യവുമില്ലാതെ അലസ ജീവിതം നയിക്കുന്നവർ എറെയാണ് എന്തു ചെയ്യണമെന്ന് നിശ്ചയമില്ലാത്തവർ "അശനശയനങ്ങൾ" മാത്രമാണ് മാത്രമാണ് ഇക്കൂട്ടർക്ക് ജീവിതം. ഇവർക്ക് ജീവിതം ക്രമേണ ബാധ്യതയാകുന്നു. ലക്ഷ്യബോധമില്ലാതെ ജീവിക്കുമ്പോൾ നിർണ്ണയകഘട്ടങ്ങളിൽ ഏതു വഴിക്ക് തിരിയാതെ വിഷമിക്കുന്നു. പലരെയും പലപ്പോഴും ഇത്തരം സംശയങ്ങൾ അലടാറുണ്ട്. അവർക്കെല്ലാം നമ്മുടെ മാഹാഗ്രന്ഥങ്ങൾ സഹായകമാണ്.

No comments:

Post a Comment