അനായാസേന മരണം
വിനാദൈന്യേന ജീവിതം
(കഷ്ടപ്പാടില്ലാത്ത മരണം ദാരിദ്ര്യമില്ലാത്ത ജീവിതം.)
പ്രാണനില്ലാത്ത ദേഹത്തിൽ ആത്മാവ് കുടികൊള്ളുകയോ ആത്മാവ് വിട്ടുപോയ ദേഹത്തിൽ പ്രാണൻ വ്യാപാരിക്കുകയോ ഇല്ല. അതുകൊണ്ട് മരണകാലത്തിൽ ആത്മാവിന്റെ വേർപാടിൽ പ്രാണൻ ദേഹത്തിന്റെ ഓരോ ഭാഗങ്ങളിൽ നിന്നായി ഒഴിഞ്ഞു മാറുന്നു. മരണകാലത്ത് ഓരോരോ ഭാഗത്തായി കാണുന്ന തരിപ്പ് പ്രാണൻ അവിടെനിന്നും ഒഴിയുന്ന ലക്ഷണമാണ്. അത് കഴിഞ്ഞാൽ ആ അംഗം തണുത്തുപോകുന്നു. പ്രാണന്റെ പ്രവർത്തനം നിൽക്കുന്നതോടുകൂടി ഇന്ദ്രിയങ്ങളുടെ ശക്തി ഓരോന്നായി ഇല്ലാതാകുന്നു. ഘ്രാണം, രുചി, ദൃഷ്ടി, ശ്രേത്രം, ത്വക്ക് ഈ ക്രമത്തിൽ ഇന്ദ്രിയശക്തി ക്ഷയിക്കുന്നു. കൈകാൽ മുതലായവ അംഗങ്ങളിൽ നിന്നും ഒഴിഞ്ഞു പ്രാണൻ ഹൃദയ പ്രദേശത്തും തലച്ചോറിലും മാത്രം ശേഷിക്കുന്നു. ഒടുവിൽ ഹൃദയഭാഗത്തേയും വിട്ട് തലച്ചോറിലുള്ള ജീവകേന്ദ്രത്തിൽ കൂടി പ്രാണൻ ദേഹത്തിൽ നിന്ന് പുറത്തുപോകുന്ന. ഇതാണ് മരണ രീതി.
ദേഹത്തിൽ നിന്ന് പ്രാണൻ വിട്ടുപോകുമ്പോൾ അതിനെ ആശ്രയിച്ചു നിൽക്കുന്ന സകല ഇന്ദ്രിയശക്തികളെയും അത് ഒന്നിച്ചുകൊണ്ടുപോകുന്നു.
മനുഷ്യന്റെ നാഢീചക്രം വളരെ വിപഹുലവും സമ്മിശ്രവുമാണ്. അത് ദേഹത്തിൽ പലേ സ്ഥലങ്ങളിലും ഗ്രന്ഥികളായി കെട്ടിപ്പിണഞ്ഞു തലച്ചോറിൽ കേന്ദ്രീഭവിക്കുന്നു. ദേഹത്തിലെ ഏറ്റവും സൂക്ഷ്മമായ വേദനകൾ ഞരമ്പു വഴിക്കുള്ളതാണ്. ഞരമ്പുകളുടെ അഗ്രങ്ങൾ അതിസൂക്ഷ്മങ്ങളായി നേർത്ത് നേർത്ത് എവിടെ അവസാനിക്കുന്നു എന്ന ആർക്കും അറിയില്ല. നദികളുടെ സൂക്ഷ്മാഗ്രങ്ങൾ പ്രണമായ കോശത്തിൽ ചെന്നവസാനിക്കുന്നു, എന്നുവേണം വിചാരിക്കുവാൻ. ഇന്ദ്രിയങ്ങളുടെ ഗ്രഹണശക്തിയുടെ പാരമ്യം തലച്ചോറിലാണെന്ന് അനുഭവസിദ്ധമാണല്ലോ. സൂക്ഷ്മമായി നോക്കിയാൽ ജീവന്റെ ദേഹത്തിലുള്ള പ്രചാരണത്തിന്റെ കേന്ദ്രസ്ഥാനം തലച്ചോറുതന്നെയാണ് ഇന്ദ്രിയങ്ങളുടെ ഗ്രഹണശക്തിയുടെ പാരമ്യം തലച്ചോറിലാണെന്ന് അനുഭവസിദ്ധമാണല്ലോ. സൂക്ഷ്മമായി നോക്കിയാൽ ജീവന്റെ ദേഹത്തിലുള്ള പ്രചാരണത്തിന്റെ കേന്ദ്രസ്ഥാനം തലച്ചോറുതന്നെയാണ്. ഒന്നുകൂടി സൂക്ഷ്മമായി വിവരിക്കുകയാണെങ്കിൽ മൂര്ദ്ധാവിനോട് ബന്ധപ്പെട്ടുനിൽക്കുന്ന സഹസ്രാരപത്മത്തിലാണത്. അതുകൊണ്ട് ജീവൻ ദേഹത്തെ വിടുമ്പോൾ മറ്റുള്ളഭാഗങ്ങളിൽനിന്ന് പിൻവലിയുകയും, അവസാനമാ സഹസ്രാരപത്മത്തിൽ ചെന്ന്നിൽക്കുകയും ചെയ്യുന്നു. അതോടുകൂടി ബുദ്ധിക്ക് നല്ല തെളിച്ചവും തീഷ്ണതയും ഉണ്ടാകുന്നു. അന്ത്യകാലത്ത് ഇങ്ങിനെ പലർക്കും ഉണ്ടാകാറുള്ള ബുദ്ധിപ്രകാശം ഇതിന് ദൃഷ്ടാന്തമാണ്. അവിടെനിന്ന് പ്രാണമയ കോശം ഒരു തിളങ്ങുന്ന ചരടുപോലെ പുറത്തേക്ക് തള്ളി നിൽക്കുകയും അത് ദേഹത്തിൽനിന്ന് വിച്ഛേദിക്കപ്പെടുമ്പോൾ മരണം സംഭവിക്കുകയും ചെയ്യുന്നു.
മരണകാലത്തിൽ ചെയ്യപ്പെടുന്ന വൈദികകർമ്മങ്ങളും നാമോച്ചാരണങ്ങളും മറ്റും മരണത്തെ ശാന്തമാക്കുവാനും ക്ലേശമില്ലാതാക്കുവാനുമുള്ളതാണ്.
ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പറയുന്നത് രോഗം കൊണ്ട് മരിക്കുന്നവരുടെ മരണത്തിന് അടുത്ത മുമ്പുള്ള ഘട്ടം തീരെ വേദന അറിയാത്ത ഒന്നാണ്. അംഗങ്ങളെല്ലാം പാടേ തളർന്നു കിടക്കുന്ന ആ അവസരത്തിൽ ദേഹം ഒരു സുഖകരമായ മന്ദത അനുഭവിക്കുന്നു.
തൻ പ്രവേശിക്കുവാൻ പോകുന്ന സൂക്ഷ്മ ലോകത്തെപ്പറ്റിയും തന്റെ സൂക്ഷ്മ ദേഹത്തെപ്പറ്റിയും ശാസ്ത്രങ്ങളും അനുഭവസ്ഥന്മാരും പറയുന്നത് വായിച്ചു മനസ്സിലാക്കിയിട്ടുള്ളവന് തീർച്ചയായും മരണം പരിഭ്രമമുണ്ടാക്കുകയില്ല. പുതിയ ലോകം ഈ ലോകത്തെപ്പോലെതന്നെ മനുഷ്യരും കാഴ്ചകളും നിറഞ്ഞതാണെന്നുള്ള ജ്ഞാനം അവന്റെ മരണഘട്ടം ഒട്ടേറെ ശാന്തമാക്കും. താൻ ഭജിച്ച ഇഷ്ട ദേവന്റെ സാന്നിദ്ധ്യം അവിടെ അനുഭവവേദ്യമാകുന്നു.
No comments:
Post a Comment