ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2022

51 ശക്തിപീഠങ്ങൾ - 15

51 ശക്തിപീഠങ്ങൾ - 15

മധ്യപ്രദേശ്

25. ദേവി അവന്തി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശ് ഉജ്ജയിന്‍ ഭൈരവ് പര്‍വതിലാണ് ക്ഷേത്രം. സതിദേവിയുടെ കൈമുട്ട് വീണ സ്ഥലമാണിത്. ലംബകര്‍ണനാണ് മറ്റൊരു ആരാധനാമൂര്‍ത്തി. 5000 വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിന്. ഷിപ്ര നദീതീരത്താണ് പീഠം സ്ഥിതി ചെയ്യുന്നത്. ആദി ശങ്കരാചാര്യരുടെ അഷ്ടദശ ശക്തി പീഠ സ്ത്രോതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ ശാക്ത പാരമ്പര്യത്തില്‍ ആരാധിക്കപ്പെടുന്ന 18 പ്രാഥമിക അഷ്ടദശ പീഠങ്ങളില്‍ ഒന്നാണ് ക്ഷേത്രം. അവന്തി മായയെ മഹാകാളിയായി ആരാധിക്കുന്നു. ദേവി നാവ് നീട്ടിയിരിക്കുന്ന രൂപത്തിലാണ് വിഗ്രഹം. കവിയുടെ നാവിന്മേല്‍ കുമാരസംഭവം എഴുതിയപ്പോള്‍ കാളിദാസന്‍ തന്റെ അറിവുകള്‍ക്ക് അവന്തി മായയോട് നന്ദി പറഞ്ഞതായാണ് വിശ്വാസം.  

കുംഭമേളയുടെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ക്ഷേത്രത്തില്‍ നടന്നുവരുന്നു. ശിവരാത്രിയും നവരാത്രിയുമാണ് ക്ഷേത്രത്തിലെ മറ്റു ഉത്സവങ്ങള്‍. 

ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ഇന്‍ഡോറാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജയിനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

26. കല്‍മാധവ് ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശ് ഷഹദോള്‍ ജില്ലയിലെ അമര്‍കന്തകിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ അഷിതാണ്ഡമാണ് മറ്റൊരു ആരാധനാമൂര്‍ത്തി. മൂന്ന് കണ്ണുകളുള്ള, ഇരുണ്ട നിറമുള്ള ശക്തി കാളിയാണ് അമര്‍കന്തകിലെ പ്രതിഷ്ഠ. യുദ്ധത്തിന് എപ്പോഴും തയ്യാറായ ഭയങ്കര രൂപം. വിഗ്രഹം എപ്പോഴും തിളങ്ങുന്ന ചുവന്ന തുണിയില്‍ പൊതിഞ്ഞിരിക്കുന്നു. ദേവിയെ 'കല്‍മാധവ' എന്നും വിളിക്കുന്നു. കവികളുടെയും എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും ദൈവമാണ് അസീതാംഗ ഭൈരവന്‍. അവന്‍ വിശ്വാസികളുടെ സൃഷ്ടിപരമായ കഴിവ് വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പ്രശസ്തിയും വിജയവും നല്‍കുകയും ചെയ്യുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ബുണ്ടേല്‍ഖണ്ഡിലെ സൂര്യവംശി രാജാവായ സാമ്രാട്ട് മന്ധാതയാണ് 100 ചുവടുകളുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. സത്പുര, വിന്ധ്യ പര്‍വതനിരകള്‍ ചേരുന്നത് ഇവിടെയാണ്. 

നവരാത്രി, ദീപാവലി തുടങ്ങി വിശേഷ ദിവസങ്ങളാണ് ഇവിടെ പ്രധാനം.

ഒക്ടോബര്‍- മാര്‍ച്ച് കാലയളവിലാണ് ഇവിടെ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ജബല്‍പൂരാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും.

27. ശാരദ ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശ് സത്ന മൈഹാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. 1,063 പടികള്‍ കയറുകയോ റോപ് വേ ഉപയോഗിക്കുകയോ ചെയ്താല്‍ ത്രികൂട മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചേരാം. മായി (അമ്മ), ഹാര്‍ (നെക്ലേസ്) എന്നിവയുടെ സംയോജനമാണ് മൈഹാര്‍. ശാരദ ദേവിയ്ക്ക് സരസ്വതിയുമായി അടുത്ത ബന്ധമുണ്ട്. ആദിശങ്കരാചാര്യര്‍ക്ക് ഇവിടെ ഒരു ആരാധനാലയം ഉണ്ട്. മൈഹര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞന്‍ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍ ഇവിടെ താമസിച്ചിരുന്നു. 

രാമനവമി, നവരാത്രി എന്നിവ ഇവിടെ വിശേഷപ്പെട്ട ദിവസങ്ങളാണ്. 

ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം.

ജബല്‍പൂരാണ് അടുത്ത വിമാനത്താവളം.ക്ഷേത്രത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 130 കിലോമീറ്റര്‍ അകലെയുള്ള ഖജുരാഹോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള അലഹാബാദില്‍ നിന്നും വിമാനയാത്ര നടത്താം. മൈഹറാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

28. ദേവി നര്‍മ്മദ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശ് അനുപൂര്‍ ജില്ലയിലെ അമര്‍കണ്ടകിന് സമീപമാണ് ക്ഷേത്രം. ഭൈരവ അവതാരമായ ഭദ്രസേനാനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. വിന്ധ്യ സത്പുര മലകള്‍ക്ക് ഇടയിലാണ് ക്ഷേത്രം. ആറായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രം കുളങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 100 പടികളുള്ള വെള്ളക്കല്ല് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍, വിഗ്രഹം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. പ്ലാറ്റ്‌ഫോം വെള്ളിയാണ്. ദേവന്മാര്‍ വസിക്കുന്ന സ്ഥലമാണ് അമര്‍കണ്ടക് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ആരെങ്കിലും മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നാണ് വിശ്വാസം. 

ഒക്ടോബര്‍ ഫെബ്രുവരി കാലയളവിലാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ നല്ല സമയം. 

231 കിലോമീറ്റര്‍ അകലെയുള്ള ജബല്‍പൂര്‍ വിമാനത്താവളമാണ് അരികില്‍. ഛത്തീസ്ഗഡിലെ പെന്‍ട്രയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

29 ദേവി മംഗള്‍ ചണ്ഡിക ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ക്ഷേത്രം. സതിദേവിയുടെ മുട്ടുകൈ പതിച്ച സ്ഥലമാണിത്. കപിലാംബരനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ഹര്‍സിദ്ധി മാതാ ക്ഷേത്രത്തെ ചുവന്ന മേല്‍ക്കൂരയും ശിഖരവും കൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.സകല സൃഷ്ടികളെയും പരിപോഷിപ്പിക്കുന്ന അമ്മദേവിയായ അന്നപൂര്‍ണ്ണയായി സതിയെ ഇവിടെ ആരാധിക്കുന്നു. വിഗ്രഹം ഇരുണ്ടതും സിന്ദൂരം ചാര്‍ത്തിയതുമാണ്. ശ്രീകോവിലിലേക്ക് നയിക്കുന്ന ക്ഷേത്രമണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ 50 മാതൃകാ ചിത്രങ്ങളുണ്ട്. അകത്ത്, അന്നപൂര്‍ണ, ഹരസിദ്ധി, കാളി എന്നിവരുടെ വിഗ്രഹങ്ങള്‍ ഒന്നൊന്നായി സ്ഥാപിച്ചിരിക്കുന്നു. 

നവരാത്രിയും മഹാശിവരാത്രിയുമാണ് വിശേഷ ദിവസങ്ങള്‍.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം സന്ദര്‍ശനത്തിന് അനുകൂലമായ സമയമാണ്.

ഇന്‍ഡോറാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജയിനാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

No comments:

Post a Comment