ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 June 2022

കാവി പുതക്കുന്നവർ

കാവി പുതക്കുന്നവർ

അങ്ങിനെയൊരു വസ്ത്രം സത്യത്തിൽ ഇല്ലെന്നു പറഞ്ഞു തുടങ്ങട്ടെ . ആയുർവേദ വിധി പ്രകാരമുള്ള കാഷായ വസ്ത്രത്തെയാണ് കാവി വസ്ത്രം എന്ന് വിളിച്ചിരുന്നത് .അത് മുനികളുടെയോ ഋഷികളുടെയോ വസ്ത്രമല്ല . ത്വക് രോഗ സംരക്ഷണാർത്ഥം യോഗികൾ ഉടുത്ത വസ്ത്രമാണ് കാഷായ വസ്ത്രം . വെളുത്ത മുണ്ടുകൾ ആയുർവേദ മൂലികകൾ കൊണ്ട് തിളപ്പിച്ചു കുറുക്കിയ ജലത്തിൽ മുക്കിയാൽ കാഷായ നിറമാകും . കാഷായ നിറം സൂര്യ ശോഭ പോലെ കാവിയാണ്. സന്യാസി വേഷം കാവിമാത്രമല്ല .കറുപ്പും നീലയും ഉടുക്കുന്നവർ മുതൽ മഞ്ഞയും വെളുപ്പും വരെയുണ്ട് കാലാവസ്ഥ അനുസരിച്ചു വസ്ത്രത്തിന്റെ നിറവും മാറും ,കടുത്ത മഞ്ഞുകാലങ്ങളിൽ സൂര്യ രശ്മി ആഗിരണം ചെയ്യാൻ കറുത്ത വസ്ത്രം ഉടുക്കുന്നവരുണ്ടു . .മകരമാസത്തിലെ മണ്ഡല വൃതത്തിൽ അയ്യപ്പ മാർഗ്ഗികൾ കറുപ്പാണ് ധരിക്കുന്നത് .അയ്യപ്പനാകട്ടെ അഗ്നിയുടെ സൂഷ്മ നിറമായ നീലയും ധരിക്കുന്നു .

വേനലിൽ കണിക്കൊന്നയുടെ മഞ്ഞ നിറം കണ്ണിനു കുളിർമ്മയേകുന്നുണ്ട് കൃഷ്ണൻ പീതാംബര നിറമായ മഞ്ഞപ്പട്ടു ധരിക്കുമ്പോൾ . മഞ്ഞയിലെ യുക്തിയും ഋതു ഭേദങ്ങളും നമ്മൾ മനസിലാക്കിയാൽ മതി . വേനൽ ചൂടിൽ വെള്ളയും മഞ്ഞയും ആണ് ധരിക്കാൻ ഉത്തമം . 

 കൃഷ്ണൻറെ നിറം അഗ്നിയുടെ സൂക്ഷ വർണ്ണമായ നീലയാണ് .പാലാഴിയിൽ പള്ളി കൊള്ളുന്ന ശുക്ലാം ബരധരം ശശി (ചന്ദ്ര നിറം) വർണ്ണമായ ദേവ സങ്കല്പം ഇളം മഞ്ഞ വസ്ത്രം ആണ് ധരിക്കുന്നതു പക്ഷെ വിഷ്ണുവാകട്ടെ അഗ്നിയുടെ നീല നിറത്തിൽ തന്നെയാണ് ശയിക്കുന്നത് .

ചിത്രകാരന്മാർ രാമനെയും ഇന്ദ്രനെയും നീല നിറത്തിൽ ആണ് വരക്കുന്നത്. ശനി ദേവനെയും നീല നിറത്തിൽ ആണ് വരക്കുന്നത് .കാരണം ഈശ്വരൻ അഗ്നി സ്വരൂപൻ ആണ് അഗ്നിയുടെ സൂക്ഷ്മ നിറമാകട്ടെ നീലയും ആകുന്നു അപ്പോൾ ഭാരതത്തിലെ ഈശ്വര സങ്കൽപ്പങ്ങൾക്ക് നീല നിറം കൊടുക്കുന്നുണ്ടെങ്കിൽ കടലിനും ആകാശത്തിനും നീല നിറമാണെങ്കിൽ അഗ്നിയുടെയും പ്രകൃതിയുടെയും നിറമായ ഈശ്വരനും നീല നിറമാണ്.

 അപ്പോൾ പിന്നെ കാവി നിറത്തിനു എന്ത് പ്രധാന്യം ആണ് ഉള്ളത്.!

സൂര്യ ശോഭ കാവി ആയതുകൊണ്ടും വെളിച്ചം ആയതു കൊണ്ടും ലോകത്തിനു സൂര്യനെ പോലെ വെളിച്ചമേകാനും സത്യത്തിൻ്റെ വഴി കാട്ടാനും ഞങ്ങളും സന്നദ്ധരാണ് എന്നതാണ് സന്യാസികളിലെ കാവി വസ്ത്രം ധാരണത്തിന്റെ പൊരുൾ .

പിന്നെ കാവി കൊടിയുടെ പിന്നിലും ഹോമ കുണ്ഠത്തിലെ അഗ്നിയെ സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. അഗ്നിയുടെ നാമ്പ് ത്രികോണ രൂപത്തിന് സമാനമാണ് ആയതിനാൽ കൊടിയും അഗ്നിയുടെ നിറമായ കാവിയായി മാറി. 

സന്യാസിമാരിൽ തന്നെ വിവിധ ജാതികൾ ഉണ്ട്. യതി / ഗിരി / ബുദ്ധ / നാഗ / അഘോരി / സാധു / ആനന്ദ മാർഗ്ഗി / ശൈവ / വൈഷ്ണവ / എന്നിങ്ങനെ വിവിധ വിശ്വാസ മാർഗ്ഗികൾ ഉണ്ട് അത് പോലെ വിവിധ നിറത്തിലുള്ള വസ്ത്ര ധാരണവും ഉണ്ട്. ഇതിൽ എല്ലാവരും കാവി ഇഷ്ടപ്പെടുന്നില്ല ചിലർ ആ ഭാഗം ശ്രദ്ധിക്കുന്നേയില്ല എന്നതും മനസിലാക്കണം.

കെമിക്കൽ കലർന്ന നിറക്കൂട്ട് കൊണ്ടല്ല കാവി വസ്ത്രം നിർമ്മിക്കേണ്ടത്.
നിരവധി മാർഗ്ഗങ്ങളിൽ ഒരെണ്ണം താഴെ പറയാം 

അത്തി ഇത്തി അരയാല്‍ പേരാല്‍ തൊലിയും കാട്ടു ജാതിയുടെ തൊലിയും ഇരുന്നൂറു ഗ്രാം വീതം ചതച്ചു വെള്ളത്തില്‍ കുതിര്‍ത്തുക സമം അളവില്‍ നെല്ലിക്ക താന്നിക്ക കടുക്ക ഉണക്കി പൊടിച്ചതും (എല്ലാം പച്ചയ്ക്ക് കിട്ടുകയാണെങ്കില്‍ അതാണ്‌ നല്ലത്) നൂറു ഗ്രാം കാവിമണ്ണ് എന്നിവയെല്ലാം ഒരു പരുത്തിമുണ്ട് നനയാന്‍ മാത്രം പാകത്തില്‍ വെള്ളം ചേര്‍ത്ത് രണ്ടു രാത്രി കലക്കി വെക്കുക അപ്പോൾ തന്നെ കഷായനിറമാകും പിന്നീടു മുണ്ടു അതിലിട്ടു ഇന്ദുപ്പും ചേർത്തു തിളപ്പിച്ച്‌ എടുത്താല്‍ ജലത്തിലെ കഷായ നിറം മുണ്ടിൽ പിടിക്കും. രണ്ടു ദിനം കഷായ വെള്ളത്തില്‍ മുണ്ട് കുതിരാന്‍ വെക്കുന്നത് കഷായക്കറ പിടിക്കാന്‍ നല്ലതാണ്. ത്വക് രോഗികള്‍ ഇത്തരം വസ്ത്രം ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പ്രധിരോധ ശക്തിയുള്ള ആയുർവേദ വസ്ത്രം ആണ് കാവിവസ്ത്രം.

 ഇത് കിടക്കയില്‍ വിരിപ്പാക്കുക കഷായ വസ്ത്രത്തിനു പൊതുവേ കാവി വര്‍ണ്ണം ആണ് ലഭിക്കുക. ഇതാണ് ജൈവ കാവി വസ്ത്രം കടയില്‍ നിന്നും വാങ്ങുന്നത് നിറങ്ങള്‍ ചേര്‍ത്ത വസ്ത്രം മാത്രമാണ് അതില്‍ ഔവ്ഷധഗുണം ഉണ്ടാകില്ല. അത് ത്വക്കിന് ഗുണം ചെയ്യില്ല . അസ്സല്‍ കഷായ വസ്ത്രത്തിന്‍റെ നിറം മങ്ങും ഈ കഷായ ജലം സൂക്ഷിച്ചു വെക്കുക. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും മുക്കിയാല്‍ കടുത്ത നിറം ലഭിക്കും രണ്ടാഴച്ചയില്‍ കൂടുതല്‍ കഷായ ജലം ഉപയോഗിക്കരുത് .ഏറെ നാള്‍ മുക്കി വെച്ചാല്‍ കടുത്ത കറ പിടിക്കും അത് ദോഷമല്ല. ആദ്യ വസ്ത്ര ധാരണത്തിനു മുന്‍പ് അലക്കി ഉപയോഗിക്കണം. വേങ്ങ / വേമ്പാട / ഇലഞ്ഞി / ഞാവൽ / കുടം പുളിയുടെ തോല് എന്നിവയും ഉചിതം പോലെ വൈദ്യ യുക്തി ഉപയോഗിച്ച് ചേർക്കാം .


No comments:

Post a Comment