ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 June 2022

ഗണപതിക്കു നാരങ്ങമാല

ഗണപതിക്കു നാരങ്ങമാല

ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ഗണപതിയെ വന്ദിച്ചാൽ തടസ്സങ്ങൾ ഒന്നും കൂടാതെ ആ പ്രവൃത്തി ഫലപ്രാപ്തിയിലെത്തും. ഭഗവാൻ പരമശിവന്റേയും പാർ‌വതീദേവിയുടെയും പ്രഥമ പുത്രനാണു ഗണപതി. സിദ്ധിയുടെയും ബുദ്ധിയുടെയും ഇരിപ്പിടമായ ഗണപതിയെ ഏതു കാര്യത്തിനു മുൻപും വന്ദിക്കുന്നതു ഉത്തമമാണ്.

ഹൈന്ദവ ദേവന്മാരില്‍ ഗണപതി ഭഗവാന്‍ ഒന്നാമെന്നു വേണം, പറയുവാന്‍. കാരണം വിഘ്‌നേശ്വരനായതു കൊണ്ടു തന്നെ വിഘ്‌നങ്ങള്‍ തീര്‍ക്കാന്‍ ഗണേശ പ്രീതി അത്യവശ്യവുമാണ്. ഇതു കൊണ്ടാണ് ഏതു ശുഭകാര്യങ്ങള്‍ക്കും മുന്നായി ഗണപതി ഹോമം പോലെയുള്ള കാര്യങ്ങള്‍ നടത്തുന്നതും ഗണേശ പ്രീതിയ്ക്കായി വഴിപാടുകള്‍ കഴിയ്ക്കുന്നതും.

ഗണപതിയ്ക്കു പ്രിയങ്കരമായ വഴിപാടുകള്‍ ഏറെയുണ്ട്. പൂജാവസ്തുക്കളും. ലഡു, മോദകം, കറുക, തേങ്ങയുടയ്ക്കുക എന്നിവയെല്ലാം ഇതില്‍ പെടും.

നാരങ്ങ ഗണപതി ഭഗവാനു പ്രിയപ്പെട്ട വഴിപാടാണ്. പ്രത്യേകിച്ചും നാരങ്ങാമാല വഴിപാട്. ആഗ്രഹ പൂര്‍ത്തിയ്ക്കായി പ്രത്യേക രീതിയില്‍ നാരങ്ങാമാല കോര്‍ത്തു ഭഗവാന് സമര്‍പ്പിച്ചാല്‍ ഫലം ഉറപ്പാണ്. 


18 നാരങ്ങയാണ് ഈ പ്രത്യേക മാല വഴിപാടിനായി വേണ്ടത്. 18 നാരങ്ങ മാലയായി കോര്‍ത്ത് ഗണപതി ഭഗവാനു സമര്‍പ്പിയ്ക്കുക. ഇതു തുടര്‍ച്ചയായി മൂന്നു ദിവസം ചെയ്യുക. മാല ഭഗവാന് സമര്‍പ്പിച്ച് മനസിലെ ആഗ്രഹം പ്രാര്‍ത്ഥിയ്ക്കുക.

മാല വാഴനാരിലോ നൂല്‍ച്ചരടിലോ മാത്രം കോര്‍ക്കുക. ഇതും പ്രധാനപ്പെട്ടതാണ്. അവനവന്റെ ആഗ്രഹ പൂര്‍ത്തിയ്ക്കായി സ്വയമേ മാല കെട്ടി സമര്‍പ്പിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. അതായത് ഓരളുടെ ആഗ്രഹ സാഫല്യത്തിനായി മറ്റൊരാള്‍ കെട്ടിയ മാലയല്ല, മറിച്ച് തനിയെ കെട്ടുന്ന മാലയാണ് ഉത്തമം. ഇതിനുപയോഗിയ്ക്കുന്ന നാരങ്ങയും നാരുമെല്ലാം ശുദ്ധത്തോടെ കാത്തു സൂക്ഷിയ്ക്കുകയും വേണം.

മൂന്നു ദിവസം അടുപ്പിച്ചു മാല സമര്‍പ്പിച്ച ശേഷം മൂന്നാം നാള്‍ ഭഗവാന് പുഷ്പാഞ്ജലി നടത്തുന്നതും ഉത്തമമാണ്. വിഘ്‌നഹര സ്‌തോത്ര പുഷ്പാഞ്ജലിയാണ് കൂടുതല്‍ നല്ലത്. ഇതല്ലെങ്കില്‍ വിഘ്‌നഹര സ്‌തോത്രം ചൊല്ലി മുക്കുറ്റി സമര്‍പ്പിയ്ക്കാം.

ഏതു ദിവസം വേണമെങ്കിലും ഈ നാരങ്ങാമാല വഴിപാടു നടത്താം. എന്നാല്‍ പക്കപ്പിറന്നാളിനോടനുബന്ധിച്ചു നടത്തുന്നത് കൂടുതല്‍ നല്ലതാണ്. പക്കപ്പിറന്നാളിന് രണ്ടു ദിവസം മുന്‍പു മുതല്‍ ഈ വഴിപാടു കഴിച്ചു തുടങ്ങാം. മൂന്നാം നാള്‍ പക്കപ്പിറന്നാളായി വരുന്ന വിധത്തില്‍. പക്കപ്പിറന്നാളിനന്നു മൂന്നാമത്തെ മാലയും സമര്‍പ്പിച്ച് പുഷ്പാഞ്ജലി നടത്താം.

ആഗ്രഹ സാഫല്യത്തിനും വിഘ്‌നങ്ങള്‍ തടയുന്നതിനും വിവാഹം പോലുളള കാര്യങ്ങള്‍ നടക്കുവാനുമെല്ലാം ഗണപതി ഭഗവാന് നാരങ്ങാമാല വിശേഷമാണന്നാണ് വിശ്വാസം.

No comments:

Post a Comment