ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2022

എന്താണീ അഗ്നിഹോത്രം ?

എന്താണീ അഗ്നിഹോത്രം ?

അഗ്നിഹോത്രo വിറക് നെയ്യില്‍ കത്തിയാല്‍ ഫോര്‍മിലിനോട് തുല്യമായ ജൈവ രാസ വസ്തു ഉണ്ടാകും അത് അണുക്കളെ കുറയ്ക്കും അഗ്നിയില്‍ ഔവ്ഷധങ്ങള്‍ കത്തിയാല്‍ ഗ്രഹ അന്തരീക്ഷം ശുദ്ധമാകുകയും . അതിന്‍റെ ഗുണങ്ങള്‍ ശ്വസനത്തിലൂടെ നമ്മുടെ ശരീരത്തില്‍ സുഖം പ്രദാനം ചെയ്യുന്നു 

എങ്ങിനെ ചെയ്യാം

8'' ഇഞ്ചു നീളത്തില്‍ വിറകു കീറി എടുക്കുക കഴിയുന്നത്ര എളുപ്പം കത്താന്‍ പാകത്തില്‍ വീതി കുറച്ചു വിറകു ഉണ്ടാക്കുക. ശേഷം നല്ലപോലെ വിറകു ഉണക്കുക മുപ്പതു ഗ്രാം ഔഷധ പൊടിയെടുത്ത് പത്തു തുള്ളി നെയ്യിലും തേനിലും ശര്ക്കരയിലും കുഴച്ചു ഹോമകുണ്ഡത്തില്‍ തീ നന്നായി കത്താന്‍ അനുവദിക്കുകശേഷം അല്പ്പം പൊടി വീതം ആളുന്ന അഗ്നിയില്‍ അര്‍പ്പിക്കുക. പുകയാനുള്ള അവസരം ഇല്ലാതാക്കുക നെയ്ത്തുള്ളികള്‍ അഗ്നിയില്‍ ഒഴിച്ചാല്‍ തീ ആളിക്കത്തും. വിറകിനായി പ്ലാവ്, മാവ്, നെല്ലി, ചമത, വേങ്ങ, ആര്യവേപ്പ്, ചന്ദനം, എന്നിവ ഉപയോഗിക്കാം തീ എളുപ്പം കത്താന്‍ തിരി നൂലില്‍ കര്‍പ്പൂരവും നെയ്യും കുഴച്ചു കത്തിച്ചാല്‍ വിറകിനു പെട്ടന്ന് തീ പിടിക്കും. ദേവദാരു പെട്ടന്ന് തീ പിടിപ്പിക്കാന്‍ ഉപയോഗിക്കാം ഇതിനായി ഹോമകുണ്ഡം നിര്‍മ്മിക്കണ മെന്നില്ല ഹോമകുണ്ടത്തിനു പകരം പഴയ ഓട്ടു പാത്രമോ മണ്‍ചട്ടിയോ ഉപയോഗിക്കാം . . തീ നന്നായി കത്തണം പുകയാന്‍ അനുവദിക്കരുത് ഉണങ്ങിയ വിറകിന് പുക കുറയും നല്ല രീതിയില്‍ തീ കൊണ്ടാല്‍ രോഗശമനം ഉണ്ടാകും കനലില്‍ ദേവദാരം, / ജഡമാഞ്ചി ശര്‍ക്കര പുകയ്ക്കുക.

  
വീട്ടില്‍ കുഞ്ഞു കുട്ടികള്‍ വാവിട്ട് കരഞ്ഞാല്‍ അല്പ്പം മുളക് അടുപ്പിലിട്ടു പുകയ്ക്കും ഇതിന്റെ ആസിഡ് ചേര്‍ന്ന രൂക്ഷ ഗന്ധം ഷുദ്ര ജീവികളെ പുറത്തു കളയാന്‍ സഹായിക്കും. ഇതിലും നല്ലത് കുരുമുളകും വെളുത്തുള്ളിയുടെ തോലും പുകയ്ക്കുന്നതായിരിക്കും കാരണം ഇവ രണ്ടും കത്തിയാല്‍ ഒരു ഷുദ്രജീവിക്കും ആ ഭാഗത്ത് തങ്ങി നില്ക്കാന്‍ സാധികാതെ വരും. എങ്കിലും മുളക് കത്തിക്കുന്നത് ദോഷമാണ് .

കാലത്തിന്റെ കുത്തൊഴുക്കില്‍ എവിടെയോ നിന്ന് പോയ അഗ്നിഹോത്രത്തിന്റെ അവശേഷിക്കുന്ന വിദ്യയാണ് ഈ മുളക് കത്തിക്കല്‍ .
അഗ്നിഹോത്രം ആര്‍ക്കും ചെയ്യാം ഇതിനായി വേദം പഠിക്കണമെന്നില്ല പൂജ വിധികള്‍ പഠിക്കണമെന്നില്ല .

ഏറെ ചിലവുകള്‍ ഇല്ലാതെ സ്വയം ചെയ്യാന്‍ സാധിക്കുന്നൊരു ഈശ്വര ഉപാസനയാണ് അഗ്നിഹോത്രം.

യാഗങ്ങളും യഞ്ജങ്ങളും അനുഷ്ട്ടിച്ചിരുന്ന രാജ്യമായിരുന്നു ഭാരതം അത് സർവ്വ ജീവജാലങ്ങൾക്കും വേണ്ടിയും സുഖമായ അന്തരീക്ഷ നിർമ്മിതിക്കും മഴക്കും വേണ്ടിയുമായിരുന്നു അതിൽ കത്തിയെരിയുന്നതാകട്ടെ അമൃതിനു തുല്യമായ ഹവിസ്സ് എന്ന് വിളിക്കുന്ന ആയുര്‍വേദ മരുന്നുകളുമാണ്‌ ഈ യാഗത്തിന് വിശിഷ്ട്ട ഔവ്ഷധങ്ങൾ നിർമ്മിച്ചിരുന്നത് തപസികളായ മഹാ ഋഷികളുമായിരുന്നു
ഈ പൈതൃകത്തിന് ക്ഷയം സംഭവിച്ചപ്പോൾ അഗ്നിഹോത്രം നിലച്ചു.

''എന്തിനാണ് ഇത്രയും നല്ല മരുന്നുകൾ കത്തിക്കുന്നത് അത് ഭക്ഷിച്ചാൽ പോരെ ?
ഇതെന്തിന് കത്തിക്കുന്നു എന്നത് പൊതുവെ യുക്തിയുടെ ചിന്തയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം ഈ ധർമ്മത്തെ അനുകൂലിക്കാത്തവരും ഇതെന്തിനെന്നു ചിന്തിച്ചേക്കാം

ഒരാൾ ബീഡി വലിക്കുബോളുണ്ടാകുന്ന പുകമണം അയാളിലും ഒന്നിൽ കൂടുതലാളുകൾക്കും അസഹ്യമാകുന്നുണ്ടല്ലോ മാത്രമോ പുകയിലയുടെ ദൂഷ്യവും അനുഭവിക്കുന്നു അത് പോലെ പ്ളാസ്റ്റിക്ക് കത്തുമ്പോളും നാം വിഷമിക്കുന്നുണ്ടല്ലോ പക്ഷേ ചന്ദനം കത്തുമ്പോൾ '''അയ്യേ മോശമെന്നു''' ആരും പറയുന്നില്ല.

അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ ഗുണം ചെയ്യുന്നു.
''അതെങ്ങിനെയെന്ന് എനിക്ക് മനസിലായ പോലെ വിശദമാക്കാം .

 നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥിയെ പുറത്തുചാടിക്കാൻ അല്പ്പം മുളക് അടുപ്പിൽ ഇട്ടാൽ മതി വിരുന്നുകാരൻ ചുമച്ചു പുറത്ത്പോകും കൂട്ടത്തില്‍ നിങ്ങളുടെ കണ്ണ് മൂക്ക് എന്നിവ എരിയുകയും ചെയ്യും അതിലൂടെ കുറെ അണുക്കളും നശിക്കും .

മുളക് കത്തിയാല്‍ ശ്വസനം വഴി നിങ്ങള്‍ക്കും ചുമ വരും ഇതിൽ നിന്നും മുളകിന് ദൂഷ്യ ഫലമുണ്ടെന്നും അത് അമിതമായി കത്തുവാനൊ ഭക്ഷിക്കാനോ പാടില്ലെന്നും മനസ്സിലാക്കുക.

പക്ഷേ കടലാടിയും കുറുംതോട്ടിയും നല്ല പോലെ കത്തിയാൽ ഗുണം വർദ്ധിക്കും. അഗ്നിയിൽ നെയ്യും വിറകും കത്തിയാൽ പോലും ആർക്കുമത് ദോഷമായി വരുന്നില്ല. അതിൽ കസ്തൂരി ദേവദാരം ജടാമാംസ്സി തേന്‍ ശര്‍ക്കര എന്നിവ കത്തിയാൽ നല്ലത് തന്നെ നല്ല ഗന്ധം മനസ്സിൽ സമാധാനചിന്തകൾ ഉണ്ടാകുന്ന. യോഗയുടെ നിർവൃതിയും ലഭിക്കുന്നു.

 ജഡമാഞ്ചി എന്ന ഔഷധം പുകയ്ക്കുന്നത് ഹിമാലയസാനുക്കളിൽ സ്ഥിരം കാണുന്ന കാഴച്ചയാണ്.
മനുഷ്യന്‌ ഏകാഗ്രത ലഭിക്കാന്‍ ജഡമാഞ്ചിയുടെ ഗന്ധത്തിനു സാധിക്കുന്നു. മനശാന്തിയുടെ സുഗന്ധമെന്ന് പൂർവ്വ ഋഷികൾ കണ്ടെത്തിയൊരു ഔവ്ഷ്ധമാണ് ജടമാഞ്ചിയെന്ന ''ജടമാംസി'' ഇത് യാഗ ഔവ്ഷ്ധമാണ് യോഗവിദ്യ പഠിപ്പിക്കുന്നവർ ഇതു യാഗാവസാനം അഗ്നിയിൽ പുകക്കട്ടെ പഠിതാക്കൾക്ക് ഗുണം തന്നെ കിട്ടും.

അഗ്നിഹോത്രം എന്താണെന്ന് പലരും വക്തമായി അറിയാന്‍ ശ്രമിച്ചിട്ടില്ല . ഇതു വേദങ്ങളിലെ ആയുർവേദപ്രകാരമുള്ള സർവ്വ രോഗസംഹാരമാണ്. വേദവാണി വെക്തമായി പഠിക്കാതെയാണ് അഗ്നിഹോത്രത്തെക്കുറിച്ച് നമുക്ക് ലഭിക്കുന്ന അറിവുകളിൽ പലതും. 

കൃത് യുഗത്തിൽ ജീവിച്ചിരുന്നവരിൽ രോഗികൾ വിരളമായുരുന്നെന്നു വേദമൊഴികൾ ഉണ്ട് എല്ലാവരും യജ്ഞം ചെയ്തിരുന്നു എന്നതാണ് കൃതു യുഗത്തിലെ വസ്തുത.

 പുത്രകാമേഷട്ടി യാഗത്തിലൂടെ ലഭിച്ച ഊര്‍ജ്ജം നിമിത്തമായത് കൊണ്ടാണ് . രാമ ലക്ഷ്മണന്‍മാരുടെ ജന്മത്തിനു കാരണമായത്‌ .  

സൗ ഷൗമ വാസനാ ഹൃഷ്ട നിത്യം വൃത പാരായണ അഗ്നിo ജുഹോതി സ്മ തദാ മന്ത്ര വൃത് കൃത്യമംഗലാ വാല്മീകി രാമായണം അയോദ്ധ്യ കണ്ഡം 20 / 19 

വനവാസത്തിനു പോകും മുൻപ് കൗസല്യയുടെ അനുമതി വാങ്ങുവാൻ ചെന്ന അവസരത്തിൽ രാമാ മാതാവ് അഗ്നിഹോത്രം ചെയ്യുകയായിരുന്നു എന്ന് രാമായണത്തിൽ കാണുന്നു. 

ഗൂഗിളിൽ പോലും ചാണക വരളി കത്തിക്കാൻ പറയുന്ന തെറ്റായചിത്രങ്ങളും കണ്ടുവരുന്നു. അഗ്നിഹോത്രത്തിൽ എത്ര മരുന്നുകളും ചേർക്കാം. പക്ഷേ നമുക്ക് നല്ലതെന്ന് പൂർണ്ണമായി ബോധ്യപ്പെടുന്ന ഔവ്ഷധ മൂല്യമുള്ളതും സുഗന്ധമുള്ളതും പുഷ്ട്ടി വര്ദ്ധനയുള്ളതും മാത്രമേ ചേര്‍ക്കാവൂ . നൂറ്റിയെട്ട് ഔവ്ഷധം കൊണ്ടുള്ള യാഗവും അഗ്നിഹോത്രവും ബഹു വിശേഷമാണ്.
.
ഒരു വക്തിയില്‍ അലസത ഉണ്ടാകുന്നത് അയാളുടെ മസ്ഥിഴ്ക്കത്തിൽ അമൃത് കുറയുബോളാണ്. മനുഷ്യനില്‍ മരണ ഭയമുണ്ടാകുന്നതും അമൃത് കുറയുന്നത് കൊണ്ടാണ് വേദത്തിൽ മൃത്യ ഭയം ഇല്ലാതാക്കാൻ ചിറ്റമൃതും ആലില മൊട്ടും പിഴിഞ്ഞ് നീര് ദേഹത്തില്‍ ലേപനം ചെയ്യാന്‍ പറയുന്നു ഇവ കൊണ്ട് അഗ്നിഹോത്രം ചെയ്യാൻ പറയുന്നു ആലിൻ കീഴെ വിശ്രമിക്കാനും ഓതുന്നു അഗ്നിഹോത്രത്തിൽ അമൃതും ആലില മാവില പ്ളാവില ഇവ നിര്‍ബന്ധമായും ചേര്‍ക്കണം .

അജമാംസ വിധി വേദങ്ങളില്‍ ഇല്ല പിന്നീട് എഴുതി ചേര്‍ത്ത ആയുര്‍വേദത്തില്‍ ഉണ്ടെങ്കില്‍ അത് തെറ്റാണ് കാരണം ആടിന് പ്രീയം പ്ലാവിലയാണ് അതിനെ കൊന്നു രസായനം ഉണ്ടാക്കുന്നതിലും നല്ലത് ചക്ക തിന്നുന്നതാണ്. പ്ലാവിന്‍ വിറകു യാഗത്തിന് ഉപയോഗിക്കാന്‍ കാരണം തിരക്കി ചെന്നാല്‍ യഗങ്ങളിലെ ചില അത്ഭുതങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയും .

ആവണിപ്പലക പ്ലാവിന്‍ കാതലുകൊണ്ടാണ് നിര്‍മ്മിക്കുന്നത് പുരാതന അടുക്കള ഉപകരണങ്ങള്‍ എല്ലാം തന്നെ പ്ലാവിന്‍ കാതലാണ് എന്നത് നിങ്ങള്ക്ക് അന്വോഷിച്ചാല്‍ മനസിലാകും . സാമ്പാര്‍ കലവും ചിരട്ടകയിലിന്റെ പിടിയും കഞ്ഞി വടിക്കുന്ന തിരികട മുതല്‍ ഉപ്പും മോരിക വരെ പ്ലാവ് ആയിരുന്നു. യാഗങ്ങള്‍ക്കു ക്ഷേത്ര നിര്‍മ്മിതിക്കും പ്ലാവ് ഉപയോഗിക്കുന്നു. ആ വൃക്ഷത്തിലെ പൊരുള്‍ മഹത്തരമാണ്.  

ക്ഷേത്ര ആചാരങ്ങളായ ഗണപതി ഹോമം ഒരു ആയുർവേദവിധി പ്രകാരമുള്ള ചടങ്ങാണ്. പക്ഷേ ഈ ചടങ്ങിൽ ചിരട്ടയും പൊതി മടലും കത്തുവാൻ പാടുള്ളതല്ല. അറിവില്ലായ്മ കൊണ്ടാണ് അമ്പലങ്ങളിൽ ഇവ കത്തിക്കുന്നത് എന്നു കരുതി സമധാനിക്കാം.

അഗ്നിയിൽ ലയിച്ച് ഭസ്മ തുല്യ മായ വെളുത്ത ചാരമാകുന്നതു മാത്രമേ വിറകായി ഉപയോഗിക്കാൻ പാടുള്ളൂ. ഈ യാഗവശിഷ്ട്ടമായ ഹോമകുണ്ടത്തിൽ ഉണ്ടാകുന്ന വെളുത്ത ചാരം തന്നെയാണ് ''ഭസ്മം''. ശിവഭഗവാൻ ധരിച്ചു എന്ന് ഭക്തര്‍ വിശ്വസിക്കുന്നതും ഈ ചാരമാണ്.

ചിരട്ട പോലുള്ളവ നാമ മാത്രമായി ഉപയോഗിക്കുക. ചിരട്ടയും മടലും കത്തിയാൽ കാരിയാണ് ലഭിക്കുക . ഇതിൽ കാർബണ്‍ കൂടുതൽ ഉണ്ട്. ഇതു കത്തുമ്പോള്‍ കണ്ണുകൾ എരിയുന്നതും കണ്ടുവരുന്നു. ഇതു ദോഷം തന്നെയാണ്.

കരിംതിരി കത്തരുതെന്നു പഴമക്കാർ പറയും കരിം തിരിയിൽ കറുത്ത കാർബണ്‍ ഉണ്ടാക്കുന്നു ഇതു ശ്വസിക്കാൻ കൊള്ളില്ല അതാണ്‌ കരിംതിരിയിലുള്ള വാസ്ഥവം ചിരട്ടയിലും മടലിലും ഈ ദോഷമുണ്ട് ഇതു മനസിലാക്കുന്നവർ ചിന്തിച്ചു ബോധ്യപ്പെടട്ടെ.

കണ്ണമഹർഷിയുടെ ദിനവുമുള്ള അഗ്നിഹോത്രാദികൾക്ക് വളർത്തു പുത്രിയായ ശകുന്തള ചമത ആണ് ഒരുക്കുന്നത് ചിരട്ടയും മടലും അതിൽ വരുന്നേയില്ല ചമതയുടെ വിറക് കത്തിയാൽ ചാരം വെളുത്തിരിക്കും അത് പോലെ കത്തിച്ചാൽ അല്പ്പം പോലും കാർബണ്‍ ഇല്ലാത്ത പ്ലാവും ചന്ദനവും വിറകിനായി ഉപയോഗിക്കാം മാവും നല്ലതാണു .

''എങ്ങിനെയാണ് ഈ ഔഷധം കത്തിയാൽ ശുചിത്യമുണ്ടാകുന്നത് ??

പട്ടിയോ പൂച്ചയോ ചത്തു ചീഞ്ഞാൽ വായുവിൽ ദുർഗന്ധം കലരുന്നു അങ്ങിനെ വായു ദുഷിക്കുന്നു വിളപ്പിൽശാലയുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ മാലിന്യ പ്ലാന്റിന്റെ പരിസരത്തു ഇന്നു ആരും താമസിക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല അവിടെ ജീവിച്ചവർ സ്വന്തം വീട് പോലും ഉപേക്ഷിച്ച പോയ നില നിങ്ങൾക്കും കാണാം.

പക്ഷേ സുഗന്ധമുള്ള രാമച്ചം കത്തിച്ചാൽ മണം പെട്ടന്ന് വായുവിൽ കലരും ഗന്ധം എവിടെ വരെ എത്തുന്നുവോ അവിടംവരെയും വായുവും ശുദ്ധമായെന്നു മനസിലാക്കുവാന്‍ അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ പറയണമെന്നില്ല. മറിച്ച് ദുഷിച്ച വായു ആണെങ്കില്‍ അവിടം അശുദ്ധം എന്ന് മനസിലാക്കുക.

''' സുഗന്ധമുള്ള ഏലം വയമ്പ് ജാതിപത്രി രാമച്ചം എന്നിവ വാങ്ങി വീട്ടിൽ വെച്ചാലും മണം പരക്കില്ലെ ??

അതെ ഉറപ്പായും മണമുണ്ടാകും പക്ഷേ കത്തുന്ന അത്ര വേഗത്തിൽ സുഗന്ധം പരക്കില്ല കുറച്ചു മത്സ്യo വീട്ടിൽ വാങ്ങി വെച്ചാല്‍ വലിയ മണമൊന്നും ഉണ്ടാകില്ല പക്ഷേ ഒരെണ്ണം മാത്രമെടുത്ത് വറുത്താലോ മീന്റെ ഗന്ധം ശക്തമായി പരക്കുന്നു അയൽവീട്ടിലും നിങ്ങൾ മത്സ്യം വാങ്ങിയതായി അറിയുകയും ചെയ്യും അത് കൊണ്ട് ഔവ്ഷധം കത്തുന്നതാണ് എന്ത് കൊണ്ടും നല്ലത് .

ദേവദാരും കറുകപ്പുല്ലും ബ്രഹ്മിയും കരിം കുടങ്ങലും ഹവിസ്സിൽ കൂടുതൽ ചേരുന്നത് ഓര്മ്മ വർദ്ധനവിനും അപ്സമാരത്തിനും നല്ലതാണ്.

ഗ്രഹ പ്രവേശത്തിനു പണ്ടെല്ലാം അഗ്നിഹോത്രമാണ് ചെയ്തിരുന്നത് ഗുല്ഗുലു അമൃത് ദേവദാരു മാവില മൊട്ട് എന്നിവ പുതിയ വീടിന് കൂടുതൽ ചേർക്കണം.

മരണശേഷം വീടുകളിൽ നൂറ്റിയെട്ടു മരുന്നുകൾ കൊണ്ട് അഗ്നിഹോത്രം ചെയ്യുന്നത് സമ്പൂർണ്ണ ശുചിത്യ മാകുന്നു.
ഭവന ശുദ്ദിക്കും അത് വഴി അന്തരീക്ഷ മാലിന്യo കുറയ്ക്കാനും അഗ്നി ഹോത്രം ഉപകരിക്കും.

പ്രസവശേഷം വയമ്പ് ബ്രഹ്മി ഗുല്ഗുലു ഇരട്ടിമധുരം ശതകുപ്പ നന്നാറി ഇവ കൂടുതൽ ചേർത്തു അഗ്നിഹോത്രം ചെയ്യുന്നത് കൈക്കുഞ്ഞിന് ഫിക്സ് വരാതിരിക്കാൻ സഹായിക്കും കുഞ്ഞു സുഖമായി ഉറങ്ങും.

നിങ്ങൾ ഒരു വാസ്ഥവം തിരിച്ചറിയുക ഇന്ന് അല്ഷിമേഴ്സ് എന്ന രോഗവും പഠിക്കുന്ന കുഞ്ഞുങ്ങളിൽ ഓർമ്മക്കുറവും ഉണ്ടാകുന്നതിനു പിന്നില്‍ മണമുള്ള സോപ്പും കെമിക്കൽ കലർന്ന ലേപനങ്ങളുമാണ്. 

നല്ല മണം ഉണ്ടാകും എന്ന ഒറ്റ കാരണത്താല്‍ കുറെ കെമിക്കല്‍ ശരീരത്തില്‍ തേക്കാന്‍ മനുഷ്യന് യാതൊരു ബുദ്ധിമുട്ടുമില്ല ശരീരം അത് അബ്സോര്‍ absorbed ചെയ്യും അത് ത്വക് രോഗവും പിന്നീട് ആരോഗ്യത്തെ തളര്‍ത്തുകയും ചെയ്യും .

നമ്മൾ ഊണിലും ഉറക്കത്തിലും ഭക്ഷിക്കുന്നത് വായു ആണല്ലോ വായുവിന്‍റെ പ്രകൃതിദത്തമായ അവസ്ഥ ഇല്ലാതായാല്‍ ശ്വസന പ്രശ്നങ്ങള്‍ വന്നു പെടും. നിങ്ങളുടെ കെമിക്കല്‍ ഉപയോഗം കൊണ്ട് മറ്റുള്ളവര്‍ക്ക് നല്ല വായു നിഷേധിക്കരുത്. വായുവിനെ കൃത്രിമ മാക്കുന്നത് സുഗന്ധമുള്ള കെമിക്കല്‍ ലേപനങ്ങളും കൊതുകുതിരിയുമാണ് ഈ മലിനവായുയുവിലൂടെ നിങ്ങള്‍ രോഗിയാകും അശുദ്ധ വായു പുറത്തു കളയാൻ അല്പ്പം വിറകെങ്കിലും നിങ്ങൾ കത്തിക്കുക ആ കനലിൽ ഒരു ഏലക്കായ് ഇട്ടാൽ അത് ഗുണം തന്നെ.

അഗ്നിഹോത്രം കൊണ്ട് കർമ്മ ദോഷം മാറുമോ എന്ന് ചോദിക്കരുത് നിങ്ങൾ ദിനവും മല മൂത്ര വിസര്‍ജ്ജനത്താല്‍ ഭൂമിയും വായുവും ജലവും മലിനമാക്കുന്നു . ജന്മങ്ങള്‍ കര്‍മ്മ ബന്ധം കൂടിയാണ് മുജ്ന്മ സുകൃതം കൊണ്ട് ഈ ജന്മം പലതും നേടിയില്ലേ അത് കർമ്മ ദോഷമാല്ലല്ലോ അഗ്നിഹോത്രം കൊണ്ട് നിങ്ങൾക്ക് മാത്രമല്ലല്ലോ ഗുണം കിട്ടുക അത് മറ്റുള്ളവര്ക്കും നിങ്ങളുടെ ശത്രുവിനും കിട്ടും അത് നന്മയല്ലേ?

അഗ്നിഹോത്രത്തിൽ നിന്നുയരുന്ന പുകയിൽ നിന്നും ശുദ്ധ കാർബണ്‍ ഉണ്ടാകും അത് വഴി സസ്യ ജീവജാലങ്ങൾക്ക് നല്ല വായു കിട്ടും അവയും തഴച്ചു വളരും അത് വഴി മഴ ലഭിക്കും മഴ ഭൂമിയിൽ ജീവന്റെ വിത്തിനെ മുളപ്പിക്കുന്നു ഔവ്ഷധങ്ങൾ മുളച്ചു പൊന്തും ചീരയും തഴുതാമയും നിറയും മാവുകളിൽ ഫലം നിറയും അവ ഭക്ഷിക്കുന്ന കിളികൾ പോലും മനുഷ്യന് വേണ്ടി പ്രാർഥിക്കും'''''

ധര്‍മ്മ മാര്‍ഗ്ഗം കര്മ്മ ദോഷങ്ങളുടെ പാപം കുറയ്ക്കും ?
ഏതൊരു മനുഷ്യനും അവൻ ജന്മി ആണെങ്കിൽ കൂടിയും സുഖവും ദുഖവും ഉണ്ടാകും അങ്ങിനെയുള്ളവരും അഗ്നിഹോത്രം ചെയ്യണം .

അമൃത് / ചിറ്റമൃത് / രാമച്ചം / ഏലക്ക / ജാതിക്ക ഇരട്ടിമധുരം/ നെല്ലിക ഉണങ്ങിയത്‌ / ശതാവരി / ഗ്രാമ്പു / എള്ള് / ഉണക്കമുന്തിരി / കടുക്ക / താന്നിക്ക / കച്ചോലം / ചന്ദനം / അകിൽ / വയമ്പ് / യെവം / പച്ചരി / ബ്രെഹ്മി / ചെറുപയർ / ഉഴുന്ന് / കടുക് / കടല / പരിപ്പ് / മുതിര / കാരെള്ള്/ കോപ്പ്ര / തുളസി ഇലയും പുവും / വേപ്പിലയും തൊലിയും / വഴനയിലയും തൊലിയും / കറുകപ്പുല്ല് / കുവളയില / കുറു കുറുംതോട്ടി / നീല കുറുംതോട്ടി സമുലം / ചെറുതേൻ / മുത്തങ്ങ / വെങ്കടുക് / മാതള തൊണ്ട് / മാവില മൊട്ടു / പ്ലാവില മൊട്ടു / ജാതിപത്രി / ശര്ക്കര / പച്ചകര്പ്പുരം / ജടമഞ്ഞി / നഗപ്പൂ / ഇഞ്ചിപ്പുല്ല്/ മുക്കുറ്റി / കുടുകപ്പാലയരി / കർക്കൊകിലയരി / നവധാനിയം / ജീരകം / ആര്യവ്വേപ്പിൻ തൊലി / ഇലഞ്ഞി തൊലി / ഗുല് ഗുലു / ചുക്ക് / / താലിസ് പത്രം / തകരം / നറുനീണ്ടി / ദേവധാരു / കുംകുമപ്പൂ / നെയ്യ് /ചമത / ഒരിലതമാര / പടതാളികിഴങ്ങ എന്നുവേണ്ട് പലതരം ഔവ്ഷ്ധങ്ങൽ നെയ്യിലും തേനിലും കുഴച്ചു കത്തിക്കുന്ന ചടങ്ങ് ആണ് അഗ്നിഹോത്രം ഇതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു
അതുകൊണ്ട് കത്തുന്ന വസ്തു ഗുണമുള്ളതാണെങ്കിൽ ഗുണം ചെയ്യുന്നു.

No comments:

Post a Comment