ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 June 2022

ശ്രീ രാജേന്ദ്ര ചോള മഹാരാജാവ്

ശ്രീ രാജേന്ദ്ര ചോള മഹാരാജാവ്

ചരിത്രം ഹിന്ദു രാഷ്ട്രം പുനഃസ്ഥാപിച്ച ശിവാജി മഹാരാജാവിനെ അറിയുന്നുണ്ട്. എന്നാൽ ലോകത്തിലാദ്യമായ് നാവികസേനയുണ്ടാക്കി ഭാരതത്തിനപ്പുറം വിയറ്റ്നാമും കംബോഡിയയും വരെ ഹിന്ദു സാമ്രാജ്യം വിസ്തൃതപ്പെടുത്തിയ ധീരനായിരുന്നു ശ്രീ രാജേന്ദ്ര ചോള മഹാരാജാവ്.

പ്രഗൽഭനായ ചോള രാജാവായിരുന്നു രാജേന്ദ്ര ചോളൻ. തന്റെ പിതാവായിരുന്ന രാജരാജ ചോളന്റെ സാമ്രാജ്യ വികസന നയം പൂർവാധികം ശക്തിയോടെ ഇദ്ദേഹം നടപ്പിലാക്കി.𝟷𝟶𝟷𝟾 ൽ രാജേന്ദ്രൻ പാണ്ഡ്യരെ നിശ്ശേഷം പരാജയപ്പെടുത്തി . സിലോണും ഇദ്ദേഹത്തിന്റെ അധികാര പരിധിയിൽ ഉൾപ്പെട്ടിരുന്നു. റായ്ച്ചൂർ, ബംഗാൾ തുടങ്ങിയ ഉത്തര ഭാരതത്തിലെ പ്രദേശങ്ങളും ഇദ്ദേഹം കീഴടക്കി. ഗംഗൈ കൊണ്ട ചോഴൻ എന്ന പദവി ഇദ്ദേഹം കരസ്ഥമാക്കി.

രാജേന്ദ്ര ചോളൻ ഒന്നാമൻ

ഭരണകാലം - 𝟷𝟶𝟷𝟸–𝟷𝟶𝟺𝟺 ᴄᴇ

തദ്ദേശീയം - തമിഴ്

പദവികൾ - പരകേസരി, യുദ്ധ്മല്ല, മുമ്മുടി, ഗംഗൈകൊണ്ട ചോളൻ

മുൻ‌ഗാമി - രാജരാജ ചോളൻ ഒന്നാമൻ

പിൻ‌ഗാമി - രാജാധിരാജ ചോളൻ ɪ

രാജ്ഞി - ത്രിഭുവന മഹാദേവിയാർ, പങ്കാവൻ മാദേവിയാർ, വിരമദേവി

രാജവംശം - ചോളസാമ്രാജ്യം

പിതാവ് - രാജരാജ ചോളൻ ഒന്നാമൻ

മക്കൾ - രാജാധിരാജ ചോളൻ ɪ, രാജേന്ദ്ര ചോളൻ ɪɪ, വീരരാജേന്ദ്ര ചോളൻ, അരുൾമൊലിനംഗയാർ, അമ്മംഗാദേവി

മതവിശ്വാസം - ഹിന്ദു, ശൈവൻ

രാജേന്ദ്രന്റെ സൈനിക വിജയങ്ങൾ തെക്ക് കിഴക്കൻ ഏഷ്യ വരെ എത്തി. 𝟷𝟶𝟹𝟺 ൽ രാജേന്ദ്രൻ ചൈനയിലേക്ക് ഒരു സ്ഥാനപതിയെ അയച്ചതായും ചരിത്രം പറയുന്നു. ഗംഗൈ കൊണ്ട ചോളപുരം എന്ന പുതിയ തലസ്ഥാന നഗരം പണിതതും പുതിയ ജലസേചന സൗകര്യങ്ങൾ ഉണ്ടാക്കിയതും രാജേന്ദ്രന്റെ ഭരണ നേട്ടങ്ങളായിരുന്നു. സാഹിത്യത്തിനും സാഹിത്യകാരന്മാർക്കും രാജേന്ദ്രൻ ചെയ്ത സേവനങ്ങളെ മാനിച്ച് ഇദ്ദേഹത്തെ പണ്ഡിത ചോഴൻ എന്നും വിളിക്കാറുണ്ടായിരുന്നു
ശക്തമായ ഒരു സ്ഥിരം സൈന്യത്തെയും വിപുലമായ ഒരു നാവികസേനയെയും ഇദ്ദേഹം തയ്യാറാക്കുകയുണ്ടായി. രാജേന്ദ്രന്റെ ഭരണകാലത്താണ് നാവികസേനയ്ക്ക് കൂടുതൽ വിജയങ്ങൾ നേടാൻ സാധിച്ചത്. പാണ്ഡ്യന്മാരെ കീഴടക്കിയതുമുതൽ രാജാവിന്റെ ഭരണത്തിന്റെ അവസാന ദിവസം വരെ സൈന്യത്തിനു നൽകിയ പ്രാധാന്യം എടുത്തു പറയത്തക്കതാണ്. തഞ്ചാവൂർ ലിഖിതങ്ങളിൽ ധാരാളം സൈനികറെജിമെന്റുകളെപ്പറ്റി പ്രസ്താവനയുണ്ട്. യുദ്ധവിജയങ്ങളുടെ ഖ്യാതിയുടെ അർഹമായ പങ്ക് ഇദ്ദേഹം സൈന്യത്തിനു നൽകിയിരുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
രാജാവിന്റെയോ പുത്രന്റെയോ സ്ഥാനപ്പേരുകളും പേരുകളുമാണ് സൈനികവിഭാഗങ്ങളുടേ പേരുകളുടെ ആദ്യഭാഗമായി നൽകിയിരുന്നത്. ഇതും ചോളരാജാവ് തന്റെ സൈന്യത്തോടു കാട്ടിയിരുന്ന അടുത്ത ബന്ധമാണ് സൂചിപ്പിക്കുന്നത്.
സൈനികവിജയത്തിനു ശേഷം രാജനാമങ്ങൾ സൈനികവിഭാഗങ്ങൾക്ക് നൽകപ്പെട്ടിരുന്നതാവാൻ സാദ്ധ്യതയുണ്ട്. ആനപ്പടയും കുതിരപ്പടയും കാലാൾപ്പടയും ഈ റെജിമെന്റുകളിൽ ഉൾപ്പെടുന്നു. ചില ചെറിയ ക്ഷേത്രങ്ങളുടെ നടത്തിപ്പുചുമതല ഈ റെജിമെന്റുകളിൽ ചിലവയ്ക്ക് നൽകപ്പെട്ടിരുന്നു. ചിലവ ക്ഷേത്രത്തിൽ നിന്ന് പലിശയ്ക്ക് പണമെടുത്തിട്ടുണ്ട്. എന്തുപയോഗത്തിനാണ് ഈ പണം വിനിയോഗിച്ചതെന്ന് വിശദമാക്കുന്നില്ല. രാജാവ് ഇത്തരം ഇടപാടുകളിലൂടെ താൻ നിർമിച്ച ക്ഷേത്രത്തിൽ തന്റെ സൈന്യത്തിന് താല്പര്യമുണ്ടാക്കുകയായിരുന്നിരിക്കണം.

ദേശ വിരുദ്ധരെ ഇല്ലായ്മ ചെയ്ത് ലോകം മുഴുവൻ ഹിന്ദു സാമ്രാജ്യം വിസ്തൃതമാക്കിയ ധീരന്മാർ പിറന്ന ദക്ഷിണ ഭാരതത്തെ പ്രത്യേക രാജ്യമാക്കാൻ സ്വപ്നം കാണുന്ന ജിഹാദി - ഇവാഞ്ചലിസ്റ്റ് മത ലോബികളോട് ...
" ഇത് ഹിന്ദു ഭുമിയാണ്, ആര്യനും ദ്രാവിഡനും ഞങ്ങൾ തന്നെ ;ശൈവനും വൈഷ്ണവനും ശാക്തേയനും ആദിമാർഗികളും എല്ലാം ഞങ്ങൾ തന്നെയാണ് ...ഹിന്ദു..


No comments:

Post a Comment