ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 June 2022

അവതാരങ്ങളും 16 കലകളും

അവതാരങ്ങളും 16 കലകളും

നമ്മുടെ ശരീരത്തിലെ പ്രധാന ചക്രങ്ങൾ/ആധാരങ്ങൾ മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞാ, ബിന്ദുവിസ്സർഗ്ഗം, ലലനാ ചക്രം, പിന്നെ ഒൻപതാമത്തെ ചക്രം സഹസ്രാരം എന്നിവയാണ്. ഇതിൽ ബിന്ദുവിസ്സർഗ്ഗ ചക്രവും ലലനാ ചക്രവും താരതമ്യേന ചെറുതാണ്. കുണ്ഡലിനി ശക്തി മൂലാധാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ് സുഷുമ്നാ നാഡിയിലൂടെ ഓരോരോ ചക്രങ്ങളിൽ സ്പർശിച്ച് , അവയ്ക്ക് ജീവൻ നല്കി മുകളിലേക്ക് പോയി സഹസ്രാര ചക്രത്തിൽ എത്തുന്നു. സഹസ്രാരത്തിൽ നിന്ന് ആജ്ഞാ ചക്രത്തിലേയ്ക്കും ബിന്ദുവിസ്സർഗ്ഗത്തിലേയ്ക്കും ലലനാ ചക്രത്തിലേയ്ക്കും എത്തിചേരുമ്പോൾ അതീന്ദ്രിയാനുഭവങ്ങൾ ഉണ്ടാകുന്നു. 

സഹസ്രാര ചക്രം ആയിരം ഇതളുകളുള്ള ഒരു താമരയാണ്. ഓരോ ഇതളിനും പതിനാറു കലകൾ വീതമുണ്ട്. കുണ്ഡലിനി ശക്തി എട്ടു ചക്രങ്ങൾക്കും ജീവൻ നല്കി സഹസ്രാരത്തിൽ എത്തുമ്പോൾ പൂർണ്ണാവതാരങ്ങൾക്ക് പതിനാറ് കലകളും വികസിക്കുന്നു. 

ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഈ ഈശ്വരാംശത്തെയാണ് ഈ 16008 [16 X 1000 + 8] കൊണ്ട് [നിഗൂഡമായ അർത്ഥം] സൂചിപ്പിക്കുന്നത്. ഇവയെയാണ് ആലങ്കാരികമായി ഭാര്യമാർ എന്ന് സൂചിപ്പിക്കുന്നത്.

പുരാണങ്ങളിൽ ചൈതന്യശക്തിയുടെ അളവുകോൽ 'കല' ആയിരുന്നു
 യ, ലോഹം മറ്റ് ജഡമായ പദാർത്ഥങ്ങൾ എന്നിവയിൽ ഒരു കലയും സസ്യങ്ങളിൽ രണ്ട് കലകളും മൃഗങ്ങളിൽ മൂന്ന് മുതൽ നാല് കലകൾ വരേയും സാധാരണ മനുഷ്യരിൽ അഞ്ചു കലകളും ആത്മീയമായി ഉന്നതിയിൽ നിൽക്കുന്നവർക്ക് ആറ് കലകളും സിദ്ധൻമാർക്ക് ഏഴ് കലകളും ഏറ്റവും ഉന്നതമായ നിലയിൽ എത്തിയ മഹർഷിമാരിലും പുണ്യവാളൻമാരിലും 8 കലകൾ വീതവും വികസിക്കുമായിരുന്നു. 

മനുഷ്യശരീരത്തിനു എട്ട്‌ കലകൾക്കപ്പുറം താങ്ങുവാൻ കഴിയില്ല. അവതാരങ്ങൾക്ക് സാത്വികമായ മറ്റൊരു ശരീരമാണുള്ളത്. സന്ദീപനി മുനി ഈ വിവരങ്ങൾ ശ്രീകൃഷ്ണനോടും ബലരാമനോടും പറയുമ്പോൾ അദ്ദേഹത്തിനു ശ്രീകൃഷ്ണൻ അവതാരമാണെന്ന് അറിയില്ലായിരുന്നു. ശ്രീരാമചന്ദ്രന്റെ വിവരങ്ങൾ വരെ മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ. ഭാവിയിൽ മഹാവിഷ്ണു വീണ്ടും അവതാരം എടുക്കുമെന്ന് സൂചിപ്പിക്കുകയുമുണ്ടായി.

ഒൻപത് കലകൾ വരെ വികസിപ്പിക്കുവാൻ കഴിയുന്നവർ ദൈവമായി മാറുന്നു. നരസിംഹാവതാരം 9 കലകൾ വരെ വികസിപ്പിച്ചിരുന്നു. അംശാവതാരങ്ങൾക്ക് കലകൾ കുറവായിരിക്കും. ശ്രീരാമന് 14 കലകൾ വരെ ഉണ്ടായിരുന്നു. അവസാനത്തെ രണ്ട് കലകൾ ആയ 'പരിപൂർണയും', 'സ്വരുപവസ്ഥിതും' ഇല്ലായിരുന്നു. 

അവതാരമെടുക്കുന്നതിനു മുൻപ് തന്നെ 14 കലകൾ മതി എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാൻ കാരണം രാവണനെ വധിക്കുവാൻ മനുഷ്യന് മാത്രമേ പറ്റുകയുള്ളൂ എന്നതിനാലാണ്.

പൂർണാവതാരമായ ശ്രീകൃഷ്ണനിൽ 16 കലകളും വികസിച്ചിരുന്നു. 

അന്നമയ, പ്രാണമയ, മനോമയ, വിജ്ഞാനമയ, ആനന്ദമയ എന്നീ അഞ്ചു കലകൾ ആണ് മനുഷ്യർക്കുള്ളത്. അതിശയിനി, വിപരിനഭിനി, സംക്രമിനി തുടങ്ങിയ മൂന്ന് കലകൾ കൂടി യോഗചര്യകൾ കൊണ്ട് മനുഷ്യർക്ക്‌ വികസിപ്പിക്കാൻ കഴിയും. 

പ്രഭവി, കുന്തിനി, വികാസിനി,മര്യാദിനി, സംഹ്ളദിനി, ആഹ്ളാദിനി, പരിപൂർണ, സ്വരുപവസ്തിത് തുടങ്ങിയവയാണ് ബാക്കിയുള്ള എട്ട് കലകൾ. 

ഭൂമിയുടെ ഉത്തരധ്രുവം, ദക്ഷിണധ്രുവം എന്ന് പറയുന്നത് പോലെ മനുഷ്യശരീരത്തിനും രണ്ട് ധ്രുവങ്ങൾ ഉണ്ട്. ഉത്തരധ്രുവം എന്നത് ബ്രഹ്മരന്ധ്രവും ദക്ഷിണധ്രുവം മൂലാധാരവും ആണ്. മൂലാധാരത്തിലാണ് കുണ്ഡലിനിശക്തി ഉറങ്ങിക്കിടക്കുന്നത്. 

നമ്മുടെ പുരാണങ്ങൾ പ്രകാരം മഹാവിഷ്ണു, ക്ഷീരസാഗരത്തിൽ, ആയിരം തലയുള്ള ശേഷനാഗത്തിന്റെ പുറത്താണ് ശയിക്കുന്നത്. പാൽക്കടൽ എന്ന് പറയുന്നത് മസ്തിഷ്കത്തിലെ, സ്നേഹമുള്ള നമ്മുടെ വെളുത്ത മനസ്സ് തന്നെയാണ്. ഈ ശരീരത്തിൽ തന്നെയാണ് ക്ഷീരസാഗരവും ശേഷനാഗവും ഭഗവാനും എല്ലാം വസിക്കുന്നത്. ക്ഷീര സാഗരം മസ്തിഷ്കത്തിലെ മജ്ജയും 1000 തലയുള്ള ശേഷനാഗം സഹസ്രാര ചക്രത്തിന്റെ ആയിരം ഇതളുകളേയുമാണ് സൂചിപ്പിക്കുന്നത്.

സഹസ്രാരത്ത്തിലെ 16 കലകൾ എന്നുപറയുന്നത് Cerebrospinal Fluid ഉം ആയി ബന്ധപ്പെട്ടു കിടക്കുന്ന മസ്തിഷ്കത്തിലെ 16 ഭാഗങ്ങൾ തന്നെയാണ് 

1.Cerebrum, 2. Cerebellum ,3. Medulla Oblongata, 4. Pons , 5.Midbrain, 6. Corpus Callosum , 7. Corpus Striatum, 8.Pituitary Gland, 9. Pineal Gland, 10. Thalamus, 11. Hypothalamus, 12. Subthalamus, 13. Metathalamus ,14. Epithalamus,15. Cord plexuses ,16.ventricles. തുടങ്ങിയവയാണ് ഇത്. ചൈതന്യശക്തിയുടെ അളവുകോലായ 'കലയും' ഇതുതന്നെ.

ESP (Extra Sensory Perception) വികസിക്കണമെങ്കിൽ ഈ പറഞ്ഞ ഭാഗങ്ങൾ ഊർജ്ജസ്വലമാകണം. കുണ്ഡലിനിശക്തി മൂലാധാരത്തിൽ നിന്ന് ഓരോ ആധാരങ്ങളേയും ഉണർത്തി ഉത്തരധ്രുവമായ സഹസ്രാര ചക്രത്തിൽ എത്തുമ്പോൾ ഈ കലകളും ചാർജ് ആയി തുടങ്ങും. 

കുണ്ഡലിനിയെ ചലിപ്പിച്ച് സഹസ്രാര പത്മത്തിലുള്ള ആയിരം ഇതളുകളേയും വിരിയിച്ച് ഭഗവാനുമായി സംയോജിക്കുമ്പോഴുള്ള പ്രത്യേക കഴിവുകളും അനുഗ്രഹാവസ്ഥയും പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസ്ഥ ഏറ്റവും സന്തോഷകരവും നിർവൃതിദായകവും മറ്റു സർവ്വ ചിന്തകളിൽ നിന്നുള്ള മോക്ഷവും പരമമായ മുക്തിയിലേക്കു കൊണ്ടുപോകാൻ കഴിവുള്ളതുമാണ്.

No comments:

Post a Comment