ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 June 2022

ഗായത്രീ സാക്ഷാത്കാരം

ഗായത്രീ സാക്ഷാത്കാരം

പലരും കരുതിയിരിക്കുന്നത് ഗായത്രീമന്ത്രം ചൊല്ലിനടന്നാൽ ഉടനടി സൗഭാഗ്യങ്ങൾ വന്നുചേരുമെന്നാണ്. വിശ്വാസമില്ലാതെ എന്തുചെയ്തീട്ടും കാര്യമില്ല. ഭക്തിയോടും വിശ്വാസത്തോടും ധ്യാനത്തിലും ജപത്തിലും ആത്മാർത്ഥാമായി ഏർപ്പെട്ടാൽ ഫലം പെട്ടന്ന് തന്നെ ലഭിക്കുകയും ചെയ്യും. 

മന്ത്രങ്ങളുടെ മാതവായ ഗായത്രീമഹാമന്ത്രത്തോട് പൂർണ്ണമായും വിശ്വാസവും ഭക്തിയുമാണ് ആദ്യം വേണ്ടത്. ഗായത്രീമന്ത്രത്തിന് തന്നെ രക്ഷിക്കുവാൻ കഴിയുമെന്നും ഇതിലെ ഓരോ അക്ഷരങ്ങളുടെ ശബ്ദശക്തിക്കും താൻ ആഗ്രഹിക്കുന്നതെന്തും നേടിതരാൻ കഴിയുമെന്നും ഉറച്ച വിശ്വാസം വേണം ഏതൊരു ഗുരുവാണോ തനിക്കു ഗായത്രി ഉപദേശിച്ചത് അദ്ദേഹം തന്റെ ഭൗതീകവും ആത്മീയവുമായ ഉയർച്ചയ്ക്കുവേണ്ടിയാണ് നൽകിയതെന്നുള്ള ഉറപ്പും ആവിശ്യമാണ്.

ആദിയിൽ പ്രപഞ്ചത്തിൽ ഉയർന്നുവന്നതും ബ്രഹ്മാവ് സ്വീകരിച്ചതും പിന്നീട് വിശ്വാമിത്ര മഹർഷി കണ്ടെടുത്തതുമായ ഗായത്രീമന്ത്രത്തിന്റെ ഓരോ അക്ഷരത്തിന്റെയും ശക്തിയിലൂടെ സാധകന്റെ ശരീരത്തിലെ മർമസ്ഥാനങ്ങൾ ഉണരുകയാണ്. ഒപ്പം ശരീരത്തിലെ മുഴുവൻ ഭാഗങ്ങളും ഊർജ്ജവൽക്കരിക്കപ്പെടുന്നു. മന്ത്രധ്വനിയിൽ നിന്നുണ്ടാകുന്ന വിദ്യുത്തരംഗങ്ങൾ തലച്ചോറിനെ ഉദ്ദിപിപ്പിക്കുകയും ചെയ്യുന്നു. അതോടെ സാധകൻ ഏതു മേഖലയിലാണോ നിലയുറപ്പിക്കുന്നത് ആ മേഖലയിൽ അതിപതിയായിത്തീരുന്നു. എന്താണോ ആഗ്രഹിക്കുന്നത് അതൊക്കെയും സാക്ഷാത്കരിക്കപ്പെടുകയും ചെയ്യുന്നു. സംശയത്തോടും പരീക്ഷണ ബുദ്ധിയോടും ഗായത്രീമന്ത്രത്തെ സമീപിക്കരുത്, അതു ഗുണകരമല്ല. പരമാവധി യോഗ്യനായ ഒരു ഗുരുവിൽനിന്നു തന്നെ മന്ത്രം സ്വീകരിക്കാൻ ശ്രമിക്കുകയും വേണം . സംശത്തോടെ ആരും വൈദ്യുത കമ്പിയിൽ തൊട്ടുനോക്കാറില്ല. അതാപത്താണെന്ന് ഏവർക്കും അറിയാം. അതുപോലെ സംശയത്തോടെ ആരും ഗായത്രിയെ സമീപിക്കരുത്.

പ്രഭാതത്തിൽ ഉണരുകയും പരിശുദ്ധിയോടെ മന്ത്രത്തെ സമീപിക്കുകയും ചെയ്ത് ചിട്ടയായജീവിതം നയിക്കുന്ന സാധകനെ സംബന്ധിച്ചിടത്തോളം ഗായത്രിമന്ത്രം കാമധേനുവാണ്, ചോദിക്കുന്നത് എന്തും കനിഞ്ഞനുഗ്രഹിക്കുന്ന ദിവ്യഗോവ് . തന്റെയുള്ളിൽ ഒരു ദിവ്യശക്തി ഉറങ്ങിക്കിടപ്പുണ്ടെന്നും അതു കുടികൊള്ളുന്നത് മൂലാധാര സ്ഥാനത്താണെന്നുള്ള ബോധം സാധകനിൽഉണ്ടായിരിക്കണം. ഗായതീമന്ത്രജപത്തിലൂടെ ആ ദിവ്യശക്തി ഉണർന്ന് ഓരോ ചക്രങ്ങളിലൂടെയും കടന്ന് സഹാസ്രാരത്തിലെത്തുമെന്ന ബോധവും ഉണ്ടായിരിക്കണം. സമാധാനവും ശാന്തതയും കുളിർമയും നൽകികൊണ്ടാണ് ആ ദിവിശക്തി തന്റെയുള്ളിൽ വിഹരിക്കുന്നതെന്നും ഉള്ള ബോധവും അനിവാര്യമാണ്. തനിക്കു വേണ്ടതും താൻ ആവിശ്യപ്പെടുന്നതും നൽകാൻ പോന്ന ഗായത്രീശക്തിയുടെ ഉജ്ജ്വല കിരണങ്ങൾ തനിക്കു ചുറ്റും പ്രകാശം പരത്തുന്നതായും സങ്കൽപിക്കണം. യഥാവിധി മന്ത്രാനുഷ്ഠാനം ചെയ്താൽപിന്നെ സംഭവിക്കുന്നത് മന്ത്രസാക്ഷാത്ക്കാരമായിരിക്കും. ഇതിനു ഗുഢമർഗങ്ങളേതുമില്ല. വിശ്വാസവും അതിലൂടെയുള്ള ധ്യാന ജപകർമങ്ങളും സങ്കൽപവും മാത്രം. “ഭക്തിയോടെയും ആത്മാർത്ഥതയോടെയും ഗായത്രീമന്ത്രജപം തുടർന്നാൽ ലഭിക്കുന്നത് ആത്മമോക്ഷം തന്നെയായിരിക്കും" 

ഗായത്രീജപം :-

വിശ്വാസത്തിലധിഷ്ടിതമായ വിധികൾ മാത്രമേ ഗായത്രീമന്ത്രജപത്തിനുള്ളൂ ചിത്രമോ വിഗ്രഹമോ ഉണ്ടെങ്കിൽ മനസ്സിന് ഏകാഗ്രതലഭിക്കും. ദേവിയേയോ സവിതാവിനേയോ മനസ്സിൽ സ്മരിച്ചാലും മതി. ദേവിയെ ഉള്ളിൽ ദർശിക്കൻ കഴിഞ്ഞാൽ ജപത്തിന്റെ ഫലം ഉയർന്നിരിക്കും. ഗായത്രീമന്ത്രത്തിന്റെ ഓരോ വാരികളെയും മനസ്സിൽ കണ്ട് ഓരോ അക്ഷരങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ച് ജപിക്കുന്നതാണ് സാധാരണ രീതി. എങ്കിലും ഗായത്രീമന്ത്രം ഓരോ തവണയും പൂർണമായി ജപിക്കുന്നതാണ് എളുപ്പമാർഗം. അതീവശ്രദ്ധയോടെ ഏകാഗ്രതയോടെയും പ്രഭാതത്തിൽ നൂറ്റിയെട്ട്തവണ ജപിക്കാനായാൽ ആത്മീയതലത്തിലും ഭൗതീകതലത്തിലും വിജയവും ശാന്തിയും ലഭിക്കും. ബുദ്ധിയെ ഉണർത്തിയിലെങ്കിൽ പരമമായ സത്യം വെളിപ്പെടാതെ അവശേഷിക്കും. തമസും, രജസും മൂടുപടമണിയിച്ചാണ് ബുദ്ധിനിലകൊള്ളുന്നതെന്നതിനാൽ കൗശലമേറെയുണ്ടായിരുന്നലും സമാധാനവും ആനന്ദവും ശരിയായ സന്തോഷവും നേടാനാകില്ലാ. മനക്കണ്ണാടിയിൽ പുരണ്ടിരിക്കുന്ന പൊടിയും പുകയും മാലിന്യവുമെല്ലം ഗായത്രീമന്ത്രത്തിന്റെ പ്രഭയാൽ തുടച്ചു നീക്കപ്പെടും. ബുദ്ധിയുണർന്ന്പരമമായ സത്യം പ്രകാശം പരത്തും. ആ പ്രകാശജ്വാല അതീന്ദ്രീയസമാധാനം കൈവരുത്തും.
                                                                                          

ജപനിയമങ്ങൾ :-

1 - അർത്ഥമറിഞ്ഞും സത്യം ഉൾകൊണ്ടും വേണം ഗായതീമന്ത്രം ചൊല്ലേണ്ടത്. 

2 - മന്ത്രം ചൊല്ലാൻ ആരംഭിക്കുന്നതിന്നു മുമ്പ് ഋഷിയും, ഛന്ദസും, ദേവതയും സ്തുതിക്കപ്പെടണം.   
" വിശ്വാമിത്രഋഷിഃ
ഗായത്രീഛന്ദഃ
സവിതാദേവത"  

3 - ഋഷിവിശ്വാമിത്രനെ സങ്കൽപിച്ചാണ് പ്രണാമിക്കേണ്ടത്.  

4 - മന്ത്രത്തിനുമുമ്പ് ഗായത്രീ ദേവീ .രൂപത്തെയോ സവിതാവിനേയോ ഉള്ളിൽ പ്രതിഷ്ഠിക്കണം. 

5 - മന്ത്രംതാളാത്മകമായി വേണം ചൊല്ലേണ്ടത്. ഇത ഗുരുവിൽ നിന്ന് സ്വീകരിക്കുകയോ മനസ്സിലാക്കുകയോ ചെയ്യണം.

ജപപരിശീലനവഴികൾ :-   

1 - വ്യക്തതയോടെയാണ് മന്ത്രം ജപിക്കേണ്ടത്. ഉറക്കെയും ജപിക്കാം. ശരിയായ ഉച്ചാരണം ആരോഹണാവരോഹണങ്ങൾ, വിരാമങ്ങൾ എന്നിവ ശ്രദ്ധിക്കണം, ഇതിനെ വൈഖരീജപം എന്നുപറയും.      

 2 - നേർത്ത ശബ്ദത്തിലും മന്ത്രം ജപിക്കാം അപ്പോൾ നാവും ചുണ്ടും മാത്രമേ ചലിപ്പിക്കാവൂ. ജപ സമയത്ത് മന്ത്രത്തിന്റെ അർത്ഥം സ്മരിക്കണം ഉപാംസുജപം എന്നാണ് ഇതിനു പറയുക.     

 3 - മന്ത്രം മനസ്സിലും ആവർത്തിക്കാം എന്നാൽ മന്ത്രത്തിന്റെ കേന്ദ്രതത്വത്തിൽ മുഴുകിയിരിക്കണം. ഈ സമയം ഹൃദയചക്രത്തിൽ മന്ത്രധ്വനി ശ്രവിക്കണം. ഇതിനെ മധ്യമജപമെന്നുപറയുന്നു.    

 4 - ജപിക്കുമ്പോൾ മണിപൂരകചക്രത്തിൽ പൂവിതളിൽ എഴുതപ്പെട്ട രീതിയിൽ മന്ത്രരൂപങ്ങളെ ശബ്ദവികാസങ്ങൾ വിവിധ നിറങ്ങളിൽ സാക്ഷാത്കരിക്കപ്പെടുന്നതായി സങ്കൽപിക്കണം. ഇങ്ങനെ മന്ത്രശബ്ദം ദർശിക്കുന്നതിനെ വശ്യന്തി എന്നുവിളിക്കും.    

5 - തുടർന്ന് തികഞ്ഞ നിശബ്ദതയിലേക്ക് പ്രവേശിക്കണം. തുടക്കത്തിൽ ' ഓം' എന്ന് മനസ്സിൽ ധ്യാനിക്കണം. പിന്നീട് ആത്മാവിന്റെ ശാന്തഗംഭിരമായ നിശബ്ദതയിൽ ലീനനായിരിക്കണം. ഈ അവസ്ഥയെ പരായെന്നറിയപ്പെടുന്നു.  

 പ്രഭാതത്തിലും സായഹ്നത്തിലും ജപം പരിശിലിക്കാം . നൂറ്റിയെട്ടു പ്രവിശ്യം ജപിക്കുന്നവർക്ക് അതിന്റെ പ്രഭാവം ഉടനുണ്ടകുമെന്നാണ് പറയുന്നത്. ആത്മാർത്ഥമായും അർപണത്തോടെയും ആയിരത്തൊട്ടു തവണ ജപിക്കുന്നവരുടെ ബോധതലം ഒരു മണ്ഡലത്തിനുള്ളിൽ ഉണരും. ആവർത്തിച്ചു മന്ത്രമുരുക്കഴിക്കുമ്പോൾ മന്ത്രത്തിന്റെ അർത്ഥത്തെ ധ്യാനിക്കുകയും മന്ത്രപ്രഭാവത്തിന്റെ ദർശനത്തിനു പ്രാർത്ഥിക്കുകയും ചെയ്യണം

No comments:

Post a Comment