മു + ഇരു + കോണൻ = മുരുകൻ എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു തമിഴ് പദമാണ് മുരുകൻ . അതായത്) 3 X 2 = 6 എന്നതിനെ മുരുകൻ എന്ന് വിളിക്കുന്നു. (മുരുകന്റെ ശരവണ ഭവ നക്ഷത്രം, ഇതിന് മുരുകനെ പ്രതിനിധീകരിക്കുന്ന 6 കോണുകൾ ഉണ്ട്, ഇത് ശിവലിംഗത്തിന്റെയും അവുടയാറിന്റെയും (ശക്തി) ചിത്ര പ്രതിനിധാനമാണ്) , കുമാരൻ എന്നത് വീണ്ടും ചെറുപ്പക്കാരനെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു തമിഴ് വാക്കാണ്.
മുരുകൻ തുടക്കത്തിൽ സംസ്‌കൃത പാരമ്പര്യത്തിന്റെ അനുരൂപമായിരുന്നില്ല, എന്നാൽ ഒരു തദ്ദേശീയ ദൈവമായിരുന്നു, പിന്നീട് സംസ്‌കൃതവൽക്കരണത്തിന്റെ ആമുഖത്തോടെ വടക്കൻ സ്കന്ദ പാരമ്പര്യവുമായി ക്രമേണ ലയിച്ചു. മുൻകാല സംഘസാഹിത്യങ്ങൾ അദ്ദേഹത്തെ മലയോര ജനതയുടെയും വേട്ടയുടെയും ദൈവമായി ചിത്രീകരിക്കുന്നു. സ്വർഗ്ഗീയ സ്വഭാവങ്ങളുള്ള വടക്കൻ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി, ആദ്യകാല തമിഴ് പാരമ്പര്യത്തിലെ മുരുകൻ ഭൂമിയിലെ ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി വേലൻ എന്ന തദ്ദേശീയ പുരോഹിതനുണ്ടായിരുന്നു ,
സംഘ കാലഘട്ടത്തിൽ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായിവിവിധ മേഖലകളായി തരം തിരിച്ചിരുന്നു ഈ മേഖലകൾ ആണ് പൊതുവായി തിണ എന്ന് അറിയപ്പെടുന്നത്. കുറിഞ്ഞിത്തിണ, പാലത്തിണ, മുല്ലൈത്തിണ, മരുതംതിണ, നെയ്തൽത്തിണ എന്നിവയാണ് വിവിധ തിണകൾ. കുറുഞ്ഞി തിണയിൽ ജീവിച്ചിരുന്നവർ ഇവരെ കുറവർ എന്നാണ് പറഞ്ഞിരുന്നത്. ഇവർ വനങ്ങളിൽ നിന്നും ലഭിക്കുന്ന ദ്രവ്യങ്ങളുടെ ശേഖരണവും, തിന, മുളനെല്ല്, ഇഞ്ചി, വാഴ,മരമഞ്ഞൾ എന്നിവയുടെ കൃഷിയും മൃഗവേട്ടയും മറ്റുമായി കഴിഞ്ഞിരുന്നു. കുറിഞ്ചിത്തിണയിലെ നാട്ടുപ്രമാണിമാർ ‘വെപ്പന്മാർ‘, ‘നാടൻ‘ എന്നെല്ലാമാണ് വിളിച്ചിരുന്നത്. പുരോഹിതൻ വേലൻ എന്നറിയപ്പെട്ടു. ഇയാൾ മന്ത്രവാദിയും കൂടിയായിരുന്നു. മുരുകൻ ആയിരുന്നു കുറിഞ്ചി തിണൈയുടെ ദേവൻ (എന്നാൽ അത് ആര്യ ദൈവമായ സുബ്രമണ്യനായിരുന്നില്ല). ദേവനെ മലമുകളിലാണ് പ്രതിഷ്ഠിച്ചിരുന്നത്. ഉത്സവങ്ങളും പൂജയും വഴിപാടും ചെയ്തിരുന്നു. മുരുകൻ എന്ന പേരിൽ ആഫ്രിക്കയിലും ഒരു ദൈവത്തെ ആരാധിക്കുന്നു (മുളങ്കോ) എന്നത് ഈ പ്രദേശത്തുകാർ ആഫ്രിക്കയിൽ നിന്ന് കുടിയേറിയ ഏറ്റവും ആദികാല ജനങ്ങൾ ആണ് എന്ന് ചിലർ വിശ്വസിക്കുന്നു
No comments:
Post a Comment