ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 June 2022

ശുഭാരംഭങ്ങൾക്ക് ആദ്യം ഗണപതിയെ ആരാധിക്കുന്നതെന്തുകൊണ്ട് ?

ശുഭാരംഭങ്ങൾക്ക്   ആദ്യം ഗണപതിയെ  ആരാധിക്കുന്നതെന്തുകൊണ്ട് ?

ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. പരമശിവൻറെയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍  മഹാഗണപതിയെ കണക്കാക്കുന്നത്. ലോക വ്യവഹാരങ്ങളിലും അധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം..

സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്. ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം. കർണ്ണാടകസംഗീതകച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിയ്ക്കുക. ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ഹൈന്ദവർ ആദ്യമായി എഴുതിക്കാറുള്ളത്.  
 
ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് ഹൈന്ദവർക്കിടയിൽ സാധാരണമാണ്. ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്ക്കെവല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില്‍ ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില്‍ പോലും സൂചിപ്പിക്കുന്നത്.        
 
വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്. വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു. ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണപതിയെ സംബന്ധിച്ച് ഉച്ചരിക്കാറുള്ളത്.

ഒരു കര്‍മ്മം ആരംഭിക്കുമ്പോൾ  ജപിക്കുക.

വക്രതുണ്ഡ മഹാകായ
സൂര്യകോടി സമപ്രഭ
നിർവിഘ്നം കുരു മേ ദേവ
സര്‍വകാര്യേഷു സര്‍വദാ.

ശുക്ലാംബരതരം വിഷ്ണും
ശശിവര്‍ണം ചതുര്‍ഭുജം
പ്രസന്ന വദനം ധ്യായേത്
സർവ വിഘ്നോപ ശാന്തയേ.

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബുഫലസാരഭക്ഷിണം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘേനശ്വരപാദപങ്കജം

വിഘ്നേശ്വരക്ഷേത്രത്തില് എന്തിനാണ് ഏത്തമിടുന്നത്?

വിഘ്നങ്ങളൊഴിയാൻ ഗണപതിക്ഷേത്രത്തിൽ തൊഴുതു തേങ്ങയും അടിച്ച് മടങ്ങുക , എല്ലാവരും അനുഷ്ഠിക്കുന്ന കാര്യമാണ്,
പക്ഷെ ഏത്തമിടുന്ന കാര്യത്തിൽ പലരും പിന്നിലാണ്. അഥവാ ഏത്തമിട്ടാല്പോലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് ദേഹമിട്ടൊന്നു കുലുക്കുന്നതാണ്പതിവ്. 

വലം കയ്യാല് വാമശ്രവണവുമിട 
കൈവിരലിനാല്വലം കാതും തോട്ടക്കഴലിണ പിണച്ചുള്ള നിലയിൽ നിലം കൈമുട്ടാലെ പലകുറി തൊടുന്നേനടിയനി-ന്നലം കാരുണ്യാബ്ധേ! 

കളക മമ വിഘ്നം ഗണപതേ

മേലുദ്ധരിച്ച മന്ത്രം ചൊല്ലികൊണ്ടാണ് ഗണപതി ഭഗവാനെ വന്ദിക്കേണ്ടത്,ഏത്തമിടേണ്ടത്. 

അതായത് വലംകൈ കൊണ്ട് ഇടത്തെ കാതും ഇടതുകൈകൊണ്ട് വലത്തെ കാതും തൊട്ടു കൊണ്ടും കാലുകള് പിണച്ചു നിന്നുകൊണ്ടും കൈമുട്ടുകള് പലവട്ടം നിലം തൊടുവിച്ച് ഗണപതിയെ വന്ദിക്കുന്നുവെന്ന് സാരം. 

മറ്റൊരു ദേവസന്നിധിയിലും ഏത്തമിടുക എന്നൊരു വിധിയില്ല. എന്നാല് ഗണപതി സന്നിധിയിൽ പ്രധാനവുമാണ്. ഇടതു കാലിന്മേല് ഊന്നിനിന്ന് വലത്ത് കാല് ഇടത്തുകാലിന്റെ മുമ്പില്ക്കൂടി ഇടത്തോട്ട് കൊണ്ടുപോയി പെരുവിരല് മാത്രം നിലത്തുതൊടുവിച്ച് നില്ക്കണം. 

ഇടതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൂടി വലത്തെ ചെവിയും വലത്തേ കൈ ഇടത്തേതിന്റെ മുന്‍ വശത്തുകൂടി ഇടത്തോട്ട് കൊണ്ടുപോയി വലതുകൈയുടെ നടുവിരലും ചുണ്ടാണി വിരലും കൊണ്ട് ഇടത്തേ ചെവിയും പിടിക്കണം. എന്നിട്ടാണ് കുമ്പിടുകയും നിവരുകയും ചെയ്യേണ്ടത്. ഇങ്ങനെയാണ് ഏത്തമിടുന്നത്.

ഭക്തനെ ആശ്രയിച്ചിരിക്കും ഇത് എത്ര പ്രാവശ്യം ചെയ്യണമെന്നത്. സാധാരണയായി മൂന്ന്, അഞ്ച്, ഏഴ്, പന്ത്രണ്ട്, പതിനഞ്ച്, ഇരുപത്തൊന്ന്, മുപ്പത്തിയാറ് ഇങ്ങനെ പലവിധത്തില് ചെയ്യാറുണ്ട്.

ഇത്തരത്തില് ചെയ്യുന്ന ഭക്തരിൽ നിന്നും വിഘ്നങ്ങൾ മാഞ്ഞുപോകുമെന്നാണ് വിശ്വാസം. എന്നാല് ശാസ്ത്രീയമായി ഇതിനെ ബുദ്ധിയുണർത്തുന്ന ഒരു വ്യായാമമുറയായിട്ടാണ് പരിഗണിച്ചു
രക്തചംക്രമണത്തിനുവേണ്ടുന്ന ഈ വ്യായാമമുറയിലൂടെ തലച്ചോറിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുമെന്നാണ് ശാസ്ത്രം.

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകതകൾ

 1)  ചുവന്ന അവിലിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട് .ഒമേഗ 3 ഫാറ്റി ആസിഡ്‌ അറിയപെടുന്നത്‌ തലച്ചോറിന്റെ ആഹാരം എന്നാണ് . ഒമേഗ 3 നമ്മുടെ ശരീരത്തിന് നേരിട്ട് ആഗിരണം ചെയ്യാൻ കഴിവില്ല അതിനു വിറ്റമിൻ ഇ വേണം അതിനായി ഗണപതി ഹോമത്തിൽ ധാരാളമായി നാളികേരം ചേർത്തിരിക്കുന്നു . വെറുതെയാണോ ഏറ്റവും ബുദ്ധി ഗണപതിക്ക്‌ ആണെന്നു പറയുന്നത്. ഗണപതി ഹോമത്തിന്റെ പ്രസാദം ധാരാളം കഴിക്കുന്നവരക്കു  ബുദ്ധി വർദ്ധിക്കുന്നു. അതു പോലെ തലച്ചോറിനെ ബാധിക്കുന്ന അൽഷിമേഴ്സ് പർക്കിൻസൻസ് തുടങ്ങിയ അസുഖങ്ങൾ ഉണ്ടാവില്ല.

ചുവന്ന അവിലിൽ ധാരാളം IP6 ഇനോസിറ്റൊൾ ഹെക്സാ ഫോസ്ഫെട്റ്റ് അടങ്ങിയ കാരണം കാൻസെർ വരാൻ തീരെ സാധ്യത ഇല്ല.

      ക്രോമിയം ഉള്ളതു കൊണ്ടു ഹോർമോൺ ബാലൻസ് ചെയ്യുന്നു അതു പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു.

2)  ശർക്കര നമുക്ക് ആവശ്യമായ മിനറൽസ് ലഭ്യമാക്കുന്നു ബ്ലഡ്‌ കൌണ്ട് ശരിയാക്കുന്നു ശരീരത്തിനു ആവശ്യമായ ഫ്രാക്ടസ് തരുന്നു.

 3)  എള്ളിൽ ഹൃദയത്തിനു അവശ്യമായ ഒമെഗ 6,9 ഉണ്ട്‌.

 4)  മലരിനകത്തു ധാരാളം ഫൈബർ ഉണ്ടു അതു മോഷൻ സുഗമം ആക്കുന്നു അതു വഴി കോളോം കാൻസെർ ഇല്ലാതാക്കുന്നു.

ഗണപതി ഹോമത്തിന്റെ പ്രസാദം ദിവ്യമായ ഔഷധം കൂടിയാണ്.  

No comments:

Post a Comment