ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2022

51 ശക്തിപീഠങ്ങൾ - 11

51 ശക്തിപീഠങ്ങൾ - 11

ഗുജറാത്ത്

17. ചന്ദ്രഭാഗ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഗുജറാത്തിലെ ഗിര്‍ന കുന്നില്‍ പ്രഭാസിലാണ് ക്ഷേത്രം. വക്രതുണ്ട ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. ചന്ദ്രദേവിയാണ് ഇവിടത്തെ സങ്കല്‍പ്പം. ഹിറാന്‍, കപില, സരസ്വതി എന്നി മൂന്ന് പുണ്യ നദികള്‍ കൂടിച്ചേരുന്ന ഭാഗത്താണ് ശക്തി പീഠം. സോമനാഥ ക്ഷേത്രത്തിനടുത്താണ് യഥാര്‍ഥ ക്ഷേത്രമെന്നാണ് ഒരു വിഭാഗം വിശ്വാസികള്‍ വിശ്വസിക്കുന്നത്. ജുനഗഡിലെ വെരാവല്‍ പട്ടണത്തിലെ ഗിര്‍നാര്‍ പര്‍വതത്തിന് മുകളിലുള്ള അംബ മാതാ ക്ഷേത്രമാണെന്ന് മറ്റ് ചിലരും വിശ്വസിക്കുന്നു. 

നവരാത്രിക്കും ശിവരാത്രിക്കുമാണ് ഇവിടെ വിശേഷം. 

അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ വേരാവല്‍ ആണ്. 57 കിലോമീറ്റര്‍ അകലെയുള്ള കഷോദാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.

18. ദേവി അംബാജി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഗുജറാത്തിലെ ബനസ്‌കന്തയിലാണ് ക്ഷേത്രം. ബതുക് ഭൈരവ ഭാവത്തിലാണ് ഭൈരവന്‍ കുടിക്കൊള്ളുന്നത്. ദന്തതലുകയില്‍ സ്ഥിതി ചെയ്യുന്ന ഗബ്ബാര്‍ കുന്നുകളിലാണ് അംബാജി ദേവിയുടെ ക്ഷേത്രം. ക്ഷേത്രത്തില്‍ വിഗ്രഹമില്ല. ഓരോ ദിവസവും വ്യത്യസ്ത വാഹനം ഉപയോഗിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണിത്. ഞായറാഴ്ച കടുവ, തിങ്കളാഴ്ച നന്ദി, ചൊവ്വാഴ്ച സിംഹം, ബുധനാഴ്ച ഐരാവത്, വ്യാഴാഴ്ച ഗരുഡ, വെള്ളിയാഴ്ച ഹംസം, ശനിയാഴ്ച ആന. ചഞ്ചാര്‍ ചൗക്ക് മുതല്‍ ഗബ്ബാര്‍ ഹില്‍ വരെ ദീപം തെളിയുന്നത് കാണാം. 

സെപ്റ്റംബര്‍ ഒക്ടോബര്‍ കാലയളവിലും മഞ്ഞുകാലത്തുമാണ് ക്ഷേത്രത്തില്‍ പോകാന്‍ നല്ല സമയം. 

180 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദ് വിമാനത്താവളമാണ് വിമാനമാര്‍ഗം ക്ഷേത്രത്തില്‍ എത്താന്‍ എളുപ്പമാര്‍ഗം. മൗണ്ട് അബുവാണ് തൊട്ടരികിലെ റെയില്‍വേ സ്‌റ്റേഷന്‍. 45 കിലോമീറ്ററാണ് ദൂരം.

No comments:

Post a Comment