ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 June 2022

സുബ്രഹ്മണ്യ രഹസ്യം

സുബ്രഹ്മണ്യ രഹസ്യം

നാരായണഗുരുവിന്‍റെ വളരെ പ്രശസ്തമായ ഒരു കവിതയാണല്ലോ കുണ്ഡലിനിപ്പാട്ട്. പാമ്പാട്ടിസിദ്ധരുടെ മറ്റൊരു പ്രശസ്ത കവിതയില്‍ ഇതിന്‍റെ മുന്‍മാതൃക കണ്ടെത്താം. പതിനഞ്ചാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും മദ്ധ്യേ (കൃത്യമായ ജീവിതകാലം അറിയില്ല) ജീവിച്ചിരുന്ന സിദ്ധനാണ് പാമ്പാട്ടി. അദ്ദേഹത്തിന്‍റെ ജനനസ്ഥലം കേരളമാണെന്ന് കരുതപ്പെടുന്നു. കോയമ്പത്തൂരിനടുത്തുള്ള മരുതമലയിലെ ഗുഹയിലാണ് പാമ്പാട്ടിസിദ്ധര്‍ പാര്‍ത്തിരുന്നത്. തമിഴില്‍ എഴുതപ്പെട്ട പാമ്പാട്ടിസിദ്ധരുടെ കുണ്ഡലിനിപ്പാട്ടിന് 129 ഖണ്ഡങ്ങളാണുള്ളത്.

നാരായണഗുരുവിനെപ്പോലെ പാമ്പാട്ടിസിദ്ധരുടേയും ഉപാസനാമൂര്‍ത്തി സുബ്രഹ്മണ്യനായിരുന്നു. ആദിമ കാലത്തെ ഒരു നാഗദേവതയാണ് അറുമുഖന്‍ എന്ന സുബ്രഹ്മണ്യന്‍. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ആറു സ്ഥാനങ്ങളെയാണ് സുബ്രഹ്മണ്യന്‍റെ ആറു മുഖങ്ങള്‍ പ്രതിനിധീകരിക്കുന്നത്. മുളങ്കാടുകളിലെ പുറ്റില്‍ പിറന്നതുകൊണ്ട് ശരവണന്‍ എന്നും ഗുഹന്‍ എന്നും സുബ്രഹ്മണ്യന് പേരുകളുണ്ട്. 

സര്‍പ്പരൂപത്തില്‍ സുബ്രഹ്മണ്യനെ ആരാധിക്കുന്ന ചടങ്ങാണ് ഷഷ്ഠി. കാമത്തിന്‍റേയും യോഗവിദ്യയുടേയും യുദ്ധത്തിന്‍റേയും രക്ഷാദേവതയാണ് സുബ്രഹ്മണ്യന്‍.

No comments:

Post a Comment