ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2022

51 ശക്തിപീഠങ്ങൾ - 7

51 ശക്തിപീഠങ്ങൾ - 7

പശ്ചിമബംഗാള്‍ - 1

6. അട്ടഹാസ് ഫുല്ലാര ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമബംഗാള്‍ ബിര്‍ഭും ജില്ലയിലെ ലബ്പൂരിലാണ് ക്ഷേത്രം. ഭൈരവന്‍ വിശ്വേഷ് രൂപത്തിലാണ് ഇവിടെ കുടിക്കൊള്ളുന്നത്. ഈശാനി നദിക്കരയിലാണ് ക്ഷേത്രം. ദേവിയെ താഴത്തെ ചുണ്ടിന്റെ പ്രതീകമായ 15 മുതല്‍ 18 അടി വരെ നീളമുള്ള ഒരു ഭീമന്‍ കല്ലിന്റെ രൂപത്തില്‍ ആരാധിക്കുന്നു. ഫുല്ലാര ദേവി ജീവിതത്തെയും പുനരുജ്ജീവനത്തെയും പ്രതിനിധീകരിക്കുന്നു. ബുര്‍ദ്വാനിലും ബിര്‍ഭൂമിലും രണ്ട് അട്ടഹാസ ക്ഷേത്രങ്ങളുണ്ട്. 

മാഗ് പൂര്‍ണിമയിലും നവരാത്രിയിലും നടക്കുന്ന വാര്‍ഷിക ഫുള്ളറ മേളയാണ് ക്ഷേത്രത്തിലെ ഉത്സവം. 

ഓഗസ്റ്റ് - മാര്‍ച്ച് കാലയളവാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. 

ലബ്പൂര്‍ (30 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊല്‍ക്കത്ത (160 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

7. ബഹുല ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
പശ്ചിമ ബംഗാള്‍ കത്വയിലെ കെതുഗ്രാമിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടതുകൈ വീണ സ്ഥലമാണിത്. ഭിരുക് എന്ന ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. ഒരു യഥാര്‍ത്ഥ വിശ്വാസിയും വെറുംകൈയോടെ മടങ്ങില്ലെന്നാണ് വിശ്വാസം. ആണ്‍മക്കളായ കാര്‍ത്തികേയയും ഗണേശനും കൂടെയുള്ളതിനാല്‍ ബാഹുല ദേവി പാര്‍വതിയുടെ ഒരു മനുഷ്യരൂപമാണ്. 

 ദുര്‍ഗാപൂജയും മഹാ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍.

ഒക്ടോബര്‍-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

കത്വ (8 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊല്‍ക്കത്ത (190 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.


No comments:

Post a Comment