ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

10 June 2022

മായുന്ന മനുഷത്വം

മായുന്ന മനുഷത്വം

"ഇരുമ്പ് ശക്തമാണ് പക്ഷെ അഗ്നി അതിനെ ഉരുക്കുന്നു. അഗ്നി ശക്തമാണ്, എന്നാൽ വെള്ളം അതിനെ കെടുത്തുന്നു. വെള്ളം ശക്തമാണ് എന്നാൽ സൂര്യൻ അതിനെ നീരാവി ആക്കുന്നു. മേഘങ്ങൾ ശക്തമാണ്. എന്നാൽ കാറ്റ് അതിനെ ചിതറിക്കുന്നു.
മനുഷ്യൻ ശക്തനാണ് എന്നാൽ ഭയം അവനെ നിഷ്ക്രിയനാക്കുന്നു. ഭയം ശക്തമാണ്. എന്നാൽ നിദ്ര അതിനെ കീഴ്പ്പെടുത്തുന്നു. നിദ്ര ശക്തമാണ്. എന്നാൽ മരണം അതിനേക്കാൾ ശക്തമാണ്. മരണം ശക്തമാണ് എന്നാൽ കരുണ അതിനെ അതിജീവിക്കുന്നു. കരുണയുടെ പാത തിരഞ്ഞെടുക്കുന്ന ആൾ നിർവ്വാണത്തെ പ്രാവിക്കുന്നു. കാരുണ്യം ഇല്ലാത്തയാൽ മനുഷത്വം മായുന്നു. മനുഷ്യനിൽ ദൈവത്തിന്റെ മുദ്ര തെളിഞ്ഞു വരുന്നത് കാരുണഉണ്ടാകുമ്പോൾ ആണ്. നാം സമ്പത്തായി കരുതുന്നത് പണത്തെയാണ്. അതൊരു തെറ്റായ ധാ രണയാകുന്നു. അറിവ് സാമ്പത്താണ്, ആരോഗ്യം സാമ്പത്താണ്, സർഗാത്‌മകഥ സമ്പത്താണ്, നാം അതിനെയെല്ലാം വിസ്മരിച് പണത്തിന്റെ പുറകെ പായുകയാണ്. അതാണ് മനുഷ്യ രാശിയുടെ ദുരന്തത്തിന്റെ കാരണം. ഇത് നമ്മളെ കാരുണ്യത്തിൽ നിന്നും, സ്നേഹത്തിൽ നിന്നും, അകറ്റുന്നു.ഇന്ന് സ്നേഹം എന്നത് ഒരു പദം മാത്രമാണ്. യഥാർത്ഥ സ്നേഹം ആർക്കും ആരോടുമില്ല. എവിടെയും സ്നേഹ പ്രകടനങ്ങൾ. ഈശ്വരനോട്പോലും കപടഭക്തി കാണിച്ചുകൊണ്ടിരിക്കുന്നു. കാര്യം സാധ്യമായാൽ ദൈവത്തെ ഇഷ്ടപെടുന്നു അല്ലെങ്കിൽ മറ്റു ദൈവങ്ങളെ തേടിപോകുന്നു. ഈശ്വരൻ സ്നേഹമാണ് അത് ഇന്ന് ആർക്കും വേണ്ടാതെ ആയിരിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സ്നേഹം എന്നാൽ, പ്രയോജനം എന്നായി തീർന്നിരിക്കുന്നു. പ്രയോജനം ഇല്ലാതെ നമ്മൾ ആരെയും സ്നേഹികുന്നില്ല എന്നതാണ് സത്യം. അത് മനുഷ്യനോടായാലും, ഈശ്വരനോടായാലും. പാവം, ഇന്ന് ഈശ്വരനും പബ്ലിസിറ്റി വേണ്ടിയിരിക്കുന്നു........

No comments:

Post a Comment