ഭാരത ഭൂവിലെ നിരവധി സന്യാസ പരമ്പരകളിൽ പെട്ടതാണ് നാഥ് സമ്പ്രദായം. നാഥ് സമ്പ്രദായത്തിന് ആയിരക്കണക്കിന് വർഷം പഴക്കമുണ്ട്.ശങ്കരാചാര്യർAD 200 ൽ ആവിഷ്കരിച്ചതാണ് ദണ്ഡി സമ്പ്രദായം (ദശ നാമി സമ്പ്രദായം). നവനാഥ സാധു സംഘം 3000 വർഷങ്ങളായി ഭാരതഭൂവിൽ പ്രവർത്തിച്ചു വരുന്നു.
നാഥ് സമ്പ്രദായക്കാരെ അവരുടെ കർണ്ണം തുളച്ച 'കാഫിൻദ'യിലൂടെയും അവർക്കു മുന്നിൽ കത്തിച്ചു വച്ചിരിക്കുന്ന ധൂനിയിലൂടെയും തിരിച്ചറിയാം. ഇവയൊന്നുമില്ലാത്ത 'ഘർബാരി (ഗൃഹസ്ഥരും) കളും ഉണ്ട്.
ആദിയോഗിയാണ് ശിവൻ. നരനും നാരായണനും ഒന്നു തന്നെ. ശിവൻ പാർവ്വതീദേവിക്ക് അമൂല്യങ്ങളായ യോഗരഹസ്യങ്ങൾ സമുദ്രാന്തർഭാഗത്തു വച്ചു ഉപദേശിച്ചു കൊടുത്തു.. മറ്റാരും കേൾക്കാതിരിക്കാനാണ് ഇപ്രകാരം ചെയ്തത്. മത്സ്യത്തിന്റെ രൂപം പൂണ്ട മത്സ്യേന്ദ്രനാഥ് ഒരു മത്സ്യത്തിന്റെ ഗർഭത്തിൽ ഇരുന്ന് ഈ സംഭാഷണം സകൂർമ്മം ശ്രവിച്ചു കേൾക്കുകയും ആ മഹാ ജ്ഞാനം കിട്ടി അവ കരഗതമാക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു.
നാഥ് സമ്പ്രദായത്തിലെ പ്രഥമയോഗി ഏകനാഥൻ എന്നറിയപ്പെട്ടിരുന്ന സാക്ഷാൽ മഹാവതാർ ബബാജി തന്നെയാണ്. ഇവർ പിതാവും പുത്രനുമാണെന്നു പറയപ്പെടുന്നു..
മത്സ്യേന്ദ്രനാഥിന്റെ ശിഷ്യനായിരുന്നു ഗോരഖ്നാഥ്. ഇദ്ദേഹവും നാഥ് സമ്പ്രദായത്തിൽപെട്ട ശിവയോഗി ആയിരുന്നു. കൊരഖ് സിദ്ധർ എന്ന പേരിൽ തമിഴ്നാട്ടിൽ അറിയപ്പെട്ടിരുന്നതും ഇദ്ദേഹമാണ്. ഭാരതത്തിലും നേപ്പാളിലും മത് സ്യേന്ദ്രനാഥിന്റെയും ഗോരഖ നാഥിന്റെയും പേരിലുള്ള ക്ഷേത്രങ്ങൾ കാണാവുന്നതാണ്. ഇന്നത്തെ ഗൊരഖ്പൂർ റെയിൽവ്വേ സ്റ്റേഷന്റെ നാമം ഗോരഖ്നാഥിന്റെ പേരുള്ള അവിടുത്തെ ക്ഷേത്രത്തിൽ നിന്നും ഉണ്ടായതാണ്.
നേപ്പാളിലെ ചൗഘോര ക്ഷേത്രം, കർണ്ണാടകയിലെ മംഗലാപുരത്തുള്ള കദ്രി ക്ഷേത്രം, യു.പിയിലെ ഗോരഖ്പൂറിലെ ഗോരഖ്നാഥ ക്ഷേത്രം എന്നിവ നാഥ് പാരമ്പര്യത്തിന്റെ സമുന്നത കേന്ദ്രങ്ങളാണ്.
ഗോരഖ്നാഥിന്റെ ജനനം 11-ാം നൂറ്റാണ്ടിലായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി രസകരമായ ഒരു കഥയുണ്ട്.
മത് സ്യേന്ദ്രനാഥ് ഒരു യോഗിയായി വീടുകൾ തോറും ഭിക്ഷയെടുത്ത് നടക്കുകയായിരുന്നു. ആൾക്കാർ ആഹാരവും പണവും മറ്റും കൊടുത്ത് അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകുമായിരുന്നു. ഒരിക്കൽ ഇദ്ദേഹം ഒരു വീട്ടിൽ ഭിക്ഷ യാചിച്ചു ചെന്നപ്പോൾ ആ വീട്ടിലെ സ്ത്രീ ഭിക്ഷയ്ക്കു പകരമായി തനിക്ക് നല്ല ഒരു പുത്രനുണ്ടാവാൻ അനുഗ്രഹിക്കണം എന്ന പേക്ഷിച്ചു. മത് സ്യേന്ദ്രനാഥ് കുറച്ച് വിഭൂതി (ഭസ്മം) എടുത്ത് അവർക്കു കൊടുത്തു. അതു കഴിക്കുവാൻ പറഞ്ഞു തിരികെ മടങ്ങി. ആ സന്യാസി പോയതിനു ശേഷം ആ വീട്ടമ്മ അവരുടെ അയൽക്കാരിയോട് ഈ കാര്യം പറഞ്ഞു. അവരാകട്ടെ ഈ ബുദ്ധിശൂന്യ പ്രവൃത്തിക്ക് വീട്ടമ്മയെ വഴക്കു പറഞ്ഞു. പരിഹാസം കേട്ട വീട്ടമ്മ ആ ഭസ്മം തൊടിയിലേക്കു വലിച്ചെറിഞ്ഞു. ഏതാണ്ട് ഒരു സംവത്സരത്തിനു ശേഷം മത് സ്യേന്ദ്രനാഥ് ആഗൃഹം സന്ദർശിച്ച് ആ സ്ത്രീയോട് കുട്ടിയെവിടെ എന്നന്വേഷിച്ചു. വീട്ടമ്മ അന്നു കിട്ടിയ വിഭൂതി എന്തു ചെയ്തു എന്ന കാര്യം ക്ഷമാപണത്തോടെ വിശദീകരിച്ചു... സന്യാസി അവിടെയുള്ള തൊടിയിൽ മൺകൂനയ്ക്കടുത്തു വന്നു പ്രാർത്ഥിച്ചിട്ട്, ആ ബാലനെ വിളിച്ചു. ഉടൻ ആ മൺകൂനയ്ക്കിടയിൽ നിന്നും 12 വയസ്സുള്ള തേജസ്സിയായ ഒരു ബാലൻ പുറത്തേക്കു വന്നു... ഗോരഖ്നാഥിന്റെ ജനത്തെ പറ്റിയുള്ള കഥ ഇതാണ്.
ഇദ്ദേഹത്തിന്റെ സമാധി മന്ദിരം മഹാരാഷ്ട്രയിലെ ഗണേശ് പുരിയിലുള്ള നിത്യാനന്ദ ആശ്രമത്തിനടുത്തുള്ള വജ്രേശ്വരി ക്ഷേത്രത്തിനടുത്തുള്ള നാഥ് മന്ദിർ ആണെന്നു കരുതപ്പെടുന്നു.
ഹഠയോഗം ക്രോഡീകരിച്ചത് ഗോരഖ്നാഥായിരുന്നു. നാഥ് സമ്പ്രദായക്കാർ എന്തെങ്കിലും സംഭാഷണം തുടങ്ങുമ്പോൾ, ' ആദേശ് ' എന്നും അവസാനിപിക്കുമ്പോൾ 'അലേക് നിരഞ്ജൻ, ' എന്നും പറയാറുണ്ടല്ലോ. കാരുണ്യവാനായ നിർ ഗുണമായ ബ്രഹ്മത്തെ സൂചിപ്പിക്കാനാണ് അലേക്' എന്ന വാക്കു പയോഗിക്കുന്നത്. ഈ വാക്ക് പ്രയോഗിച്ച് പ്രചരിപ്പിച്ചത് മത്സ്യന്ദ്രനാഥ് ആയിരുന്നു. സിക്കു ഗുരുവായ ഗുരുനാനാക്കും ഈ പദം പരബ്രഹ്മത്തെ സൂചിപ്പിക്കുവാനായി ഉപയോഗിച്ചു ..
നേപ്പാളിലെ കാട് മണ്ഠുവിലെ ജനബഹലിൽ മത് സ്യേന്ദ്രനാഥിന്റെ പേരിൽ ഉള്ള ബ്രഹത്തായ ക്ഷേത്രം ഉണ്ട്. ഗുരുനാനാക്കും മഹാകവി കബീറും നാഥ് പരമ്പരയിൽ പെട്ട ഗോരഖ്നാഥിന്റെ ശിഷ്യൻമാരായിരുന്നു. നാഥ് സമ്പ്രദായക്കാർക്ക് ജാതി-മത ഭേദമില്ല. നേപ്പാളിലെ ഗിരിവർഗ്ഗ വിഭാഗമായ ഗൂർഖക ളുടേയും ഗുരു ഗോരഖ്നാഥു തന്നെയാണ്.
No comments:
Post a Comment