ഭാരതത്തിലെയും പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ വിശ്വകർമ സമുദായ വിഭാഗം ജാതി പേരായി ചേർക്കുന്ന നാമം ആണ് ആചാരി. പ്രത്യേക സ്ഥാനമുള്ളവർ [തമിഴ് പാരമ്പര്യം] ശില്പാചാരി, ജ്ഞാനാചാരി എന്നിങ്ങനെയും ചേർത്തിരുന്നു.
പേരിൻ്റെ ഉറവിടം
ഗുരു, വേദവും ശാസ്ത്രവും പഠിച്ച ആള് എന്നെല്ലാം അര്ഥം വരുന്ന “ആചാര്യ” സംസ്കൃത പദത്തില് നിന്നാണ് ആചാരി എന്ന പദം ഉണ്ടായത്. ശില്പ ശാസ്ത്രത്തില് ആചാരിയുടെ നിർവചനം ഇങ്ങനെയാണ് “പ്രാണവായുവിൽ പോലും വേദത്തെ കാണുകയും ശാസ്ത്രം പഠിച്ചവനും ദേവ ശില്പങ്ങൾ നിര്മ്മിക്കാൻ കഴിവുള്ളവനും ആണ് ആചാരി. അപ്പോൾ ആചാര്യൻ ഗുരുനാഥനും വേദവും ശാസ്ത്രവും പഠിച്ച ആള് ആണെങ്കിൽ, ആചാരി ഗുരുനാഥനും വേദശാസ്ത്ര പണ്ഡിതനും ഒരു കരകൌശല വിദഗ്ദ്ധനും കൂടിയായിരുന്നു.
ആചാരി (ആശാരി)
തമിഴ്നാടിലും കേരളത്തിലും ആചാരി എന്നത് ആശാരി ആയിമാറാൻ രണ്ടു കാരണങ്ങൾ ഉണ്ട്.
ഒന്ന്, ഇവിടുത്തെ നാട്ടു ഭാഷകള് ആണ്. പൂജാരിക്ക് പൂശാരി, രാജാവിനു രാശാവ്, യജമാനന് എന്നതിന് യശമാനന് എന്നു പറയുന്നത് പോലെ ആചാരിക്ക് ആശാരി എന്നായി. അങ്ങനെ ഇവിടെ വിശ്വകർമ്മ സമുദായം മുഴുവനും ആശാരി എന്ന പേരിൽ ആയി. മരയാശാരി, കല്ലാശാരി, പൊന്നാശാരി തുടങ്ങിയ വിളിപേരുകള് ഉണ്ടായി. പക്ഷേ മരപണി ചെയ്തിരുന്ന വിഭാഗം മറ്റുള്ളവരെ അപേക്ഷിച് പേരിന്റെ കൂടെ കുലനാമം വച്ചിരുന്നതിനാൽ ആശാരി എന്നത് മരപണി ചെയ്യുന്നവർ മാത്രമാണെന്ന് തെറ്റിദ്ധരിക്കപെട്ടു. അങ്ങനെ തച്ചന് (തക്ഷൻ) മാരുടെ വിളിപേര് ആശാരി എന്നായി. കേരളത്തില് തന്നെ വടക്കൻ കേരളത്തിലാണ് കുടുതലായും ആശാരി എന്നു മരപ്പണിക്കാരെ വിളിക്കുനത്.
രണ്ടാമത് തമിഴ് നാട്ടിൽ ഉണ്ടായിരുന്ന ഒരു വിഭാഗം ബ്രാഹ്മണർ “ആചാരി” എന്ന സ്ഥാന പേര് ഉപയോഗിച്ചിരുന്നു. ഇവരില് ചിലര് വിശ്വകര്മ്മ സമുദായത്തിന്റെ ആചാരി എന്ന കുലനാമം ആശാരി എന്നാക്കാൻ ശ്രമിച്ചിരുന്നു എന്ന അഭിപ്രായം ഉണ്ട്. ഇതു സംബന്ധിച്ച് നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നു. കേരളത്തിൽ താമസിയ്ക്കുന്നതും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നതുമായ വിശ്വകർമ വിഭാഗക്കാരിൽ തമിഴ് വിശ്വകർമ്മജർ മാത്രമേ ആചാരി എന്ന പദം ഉപയോഗിച്ചിരുന്നുള്ളൂ. മറ്റ് വിഭാഗക്കാർക്ക് ഈ അടുത്ത കാലം വരെ അങ്ങനെയായിരുന്നില്ല. യഥാർത്ഥത്തിൽ വിശ്വകർമജരെല്ലാം ആചാരിമാരാണ്.
No comments:
Post a Comment