ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

5 June 2022

വ്യാഴാഴ്ചയും ഗുരുവായൂരും തമ്മിലുള്ള ബന്ധം

വ്യാഴാഴ്ചയും ഗുരുവായൂരും തമ്മിലുള്ള ബന്ധം

എട്ടു ചക്രങ്ങളുള്ള ശരീരത്തിൽ സഹസ്രാരത്തിന്റെ മുകളിലാണ് ബ്രഹ്മരന്ധ്രo. അവിടെയാണ് ഗുരുവും ഗുരുപാരമ്പരയും സ്ഥിതിചെയ്യുന്നത്. 

ഈ അറിവുകൾ വെച്ച് നമുക്ക് ഋഗ്‌വേദ മന്ത്രത്തിലേക്ക് പ്രവേശിച്ചാൽ വായു സ്വസ്തിയേകണമെന്ന് കേൾക്കുമ്പോൾ അത് കേവലം വായു മാത്രമല്ലായെന്നും ഇഡ പിംഗള എന്നീ ചന്ദ്രസൂര്യന്മാരിലൂടെയുള്ള വായു അഥവാ പ്രാണായാമം കൊണ്ട് ജ്ഞാനത്തിന്റെ ആവരണം ഇല്ലാതാക്കലാണെന്നും മനസ്സിലാക്കണം.

 അങ്ങനെ സൂര്യ ചന്ദ്രന്മാരായ പിംഗളയും ഇഡയും പ്രാണായാമമാകുന്ന സാധനയിലൂടെ സ്വസ്ഥമാക്കണമെങ്കിൽ ഗുരു പരമ്പരയുടെ അനുഗ്രഹം വേണം. ഈ ഗുരുപാരമ്പരയെയാണ് "ബൃഹസ്പതിം സർവ്വഗണാ" എന്ന പ്രസ്താവനയിലൂടെ ഋഗ്‌വേദം മുന്നോട്ടുവെക്കുന്നത്. സാധാരണ ആളുകൾ ഗുരുവിനെ നമസ്കരിക്കുന്നത് പാദങ്ങളിലാണ്. 

ആ പാദങ്ങൾ ശിഷ്യന്റെ ബ്രഹ്മരന്ധ്രത്തിൽ സ്പർശിച്ചു ഗുരുവിന്റെയും ഗുരുപരമ്പരയുടെയും സ്വസ്തി ശിഷ്യന് ലഭിക്കുന്നുവെന്ന് സാരം. അങ്ങനെ ഗുരുവിന്റെയും പാരമ്പരയുടെയും അനുഗ്രഹം വന്നു ചേരുന്നതോടെ പ്രാണാപാദങ്ങളെ നിയന്ത്രിക്കുന്ന രീതി നാം സ്വായത്തമാക്കും. 

ആ സാധനക്കുള്ള അറിവ് ശിഷ്യർക്ക് നൽകുന്നത് ബ്രഹസ്പതി അഥവാ ഗുരുവാണ്. ബ്രഹസ്പതി എന്നതിന് വ്യാഴം എന്നും അർത്ഥമുണ്ട്. അതിനാലാവണം ഗുരുവായൂരിൽ വ്യാഴാഴ്ച പ്രധാന ദിവസമായി മാറിയത്. 

അതുകൊണ്ടായിരിക്കാം ഗുരുവിനെ സ്വശിരസ്സിൽ ന്യസിക്കുന്ന പദ്ധതി പിന്നീട് നിലവിൽ വന്നത്. ഈ മന്ത്രത്തിൽ രണ്ടാമതൊരു സൂര്യൻ കൂടി വരുന്നുണ്ട്. ആ സൂര്യൻ സാക്ഷാൽ പരമാത്മാവ് തന്നെയാണ്. പരമാത്മ ജ്ഞാനത്തിലൂടെ നമ്മുടെ ഉള്ളിൽ ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചുയർന്ന അനുഭവമുണ്ടാകും.  

അപ്പോൾ മുഖ്യമായി രണ്ടു തത്വങ്ങളാണ് പരമാത്മ സാക്ഷാത്കാരത്തിന് വേണ്ടുന്നത്. ഒന്ന് - വായുവിനെ നിയന്ത്രണത്തിൽ വരുത്തുക. രണ്ട് - ഗുരുവിന്റെയും ഗുരുപാരമ്പരയുടെയും അനുഗ്രഹം ഉണ്ടാവുക. അങ്ങനെ ഇഡ, പിംഗള എന്നീ നാഡികളുടെ സഹായത്തോടെ ആത്മജ്യോതിസ്സിനെ സാക്ഷാത്കരിക്കുക.

 ഇവിടെ വായുവും ഗുരുവും ചേരുന്ന ഇടം ഒരു സാധകന്റെ ശരീരമാണെന്നു കാണാം. ഇതേ അർത്ഥത്തിൽ എട്ടു ചക്രങ്ങളും ഒൻപതു ദ്വാരങ്ങളുമുള്ള അയോദ്ധ്യയും മാനവശരീരമാണെന്ന് അഥർവവേദത്തിൽ പറയുന്നുണ്ട്.  

അങ്ങനെ പരമാത്മചൈതന്യത്തെ അനുഭവിക്കുന്നതിനു യോഗ്യമായ സാധനാ ചിന്തയാണ് ഗുരുവായൂർ. അതുകൊണ്ടായിരിക്കാം മേല്പത്തൂർ നാരായണഭട്ടതിരിയുടെ വാതരോഗത്തിനും നാരായണീയരചനയുമായി ബന്ധപ്പെട്ട കഥക്കും ഈ വായുവുമായി ബന്ധമുണ്ടായത്. ഗുരുവായൂരിലെ വായു പ്രാണനാണല്ലോ. ഇവിടെ മേല്പത്തൂരിന്റെ രോഗം വാതമാണ്. വാതം പ്രാണനുമായി ബന്ധമുള്ള ഒന്നാണല്ലോ. 

യാസ്കൻ എന്ന നിഘണ്ടുകർത്താവ് ഇക്കാര്യം പറയുന്നുണ്ട്. ഈ വാതരോഗം ശമിപ്പിക്കാൻ മേല്പത്തൂരിന് ഗുരുവിന്റെയും വായുവിന്റെയും അനുഗ്രഹം ആവശ്യമാണ്. നാരായണീയത്തിലെ നാലാം ദശകം ഈ പ്രയോഗപദ്ധതിയുടെ യഥാർത്ഥ രഹസ്യങ്ങൾ ചർച്ചചെയ്യുന്നുണ്ട്. 

"അഗ്രേ പശ്യാമി തേജോ നിബിഡതരകളായാവലീലോഭനീയം
പീയൂഷാപ്ലാവിതോƒഹം തദനു തദുദരേ ദിവ്യകൈശോരവേഷം
താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈർവിലസദുപനിഷത്സുന്ദരീമണ്ഡലൈശ്ച"


No comments:

Post a Comment