ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

12 June 2022

സിദ്ധ വിദ്യയും പ്രാണ രഹസ്യവും

സിദ്ധ വിദ്യയും പ്രാണ രഹസ്യവും

സിദ്ധവിദ്യ എന്ന ബ്രഹ്മവിദ്യ ലഭിക്കുമ്പോൾ തന്നെ സാധകനിൽ നിന്നും പന്ത്രണ്ട് അങ്കുലം പ്രാണനിൽ ഒരങ്കുലം ലയിക്കും. ശരിയാം വണ്ണം വിദ്യയെക്കുറിച്ച് പഠിച്ച് (സിദ്ധ വേദം എന്ന ജീവന്റെ രഹസ്യത്തെ പഠിച്ചിട്ട് ) വിദ്യസ്വീകരിച്ചാൽ ആശയുടെ പിടിവിട്ടു പോകും. എന്നാൽ ചിട്ടയായ് വിദ്യ അഭ്യസിക്കാതെ ഇരുന്നാൽ ആശഉള്ളിൽ വളരുകയും ചെയ്യും. മുടങ്ങാതെ വിദ്യ അഭ്യസിക്കണം എന്ന് പറയുന്നത് അതിനാലാണ്. 

പ്രാണൻ ഒരങ്കുലം ലയിച്ചാൽ ആശ നശിക്കും! രണ്ടങ്കുലം ലയിച്ചാൽ ആനന്ദമുള്ള ചിത്തം ഉണ്ടായ് വരും. ഓർക്കുക, പ്രാണൻ സമീരണ ഗതി ആയ ശേഷമാണ് പ്രാണൻ ചുരുങ്ങാൻ തുടങ്ങുന്നത്! വിദ്യ വാങ്ങി ഉടനില്ല... വിദ്യ അഭ്യസിക്കുമ്പോൾ സമീരണ ഗതിയിലേക്ക് ജീവശക്തിമാറും. അതിന് ശേഷമുള്ള കാര്യമാണ് പറയുന്നത്. മൂന്നങ്കുലം ലയിച്ചാൽ വേദശാസ്ത്ര പുരാണങ്ങൾ സ്വയം വെളിപ്പെടും. നാലങ്കുലം ലയിച്ചാൽ വാക്സിദ്ധി ഉണ്ടാകും. അഞ്ചങ്കുലം ലയിച്ചാൽ ജ്ഞാനദൃഷ്ടി ഉണ്ടായ് വരും. ആറങ്കുലം ജീവൻ ലയിച്ചാൽ മാരുതനെ പോലെ വേഗത്തിൽ എത്താൻ കഴിയും . ഏഴങ്കുലം ജയിച്ചാൽ ആകാശഗമന സിദ്ധി ഉണ്ടാകും. എട്ടങ്കുലം ലയിച്ചാൽ അഷ്ടസിദ്ധി. ഒമ്പത് അങ്കുലം ലയിച്ചാൽ നിധികൾക്ക് അധികാരി. പത്തംഗുലം ലയിച്ചാൽ ദശാവതാരത്തിന് കഴിവുള്ളവനാകും. പതിനൊന്നിന് ഛായാ സിദ്ധിയും പന്ത്രണ്ടിൽ പരമഹംസപദവിയും ലഭിക്കുന്നു. ഛായാ സിദ്ധി എന്തെന്നാൽ , ഛായാ സിദ്ധി നേടിയ സിദ്ധന് സൂര്യചന്ദ്രകിരണം കൊണ്ടോ, ദീപത്തിന്റെ കിരണം കൊണ്ടോ നിഴൽ ഉണ്ടാകുന്നില്ല. അഥവാ നിഴൽ കണ്ടാൽ സാധാരണ മനുഷ്യന് ശരീരം കാണാൻ കഴിയുകയില്ല. (അങ്ങനെയുള്ളവർ മറ്റുള്ളവരെ ഭയപ്പെടുത്താതെ ഒളിച്ച് വസിക്കും.) ഇപ്രകാരം ഉള്ളവരെ മരണം തീണ്ടില്ല, അഥവാ യമൻ മാറി നിൽക്കും.

" പ്രാണസ്യ ഹി ഗതിർദ്ദേവി സ്വഭാവാദ് ദ്വാദശാംഗുലം " 

താൽപ്പര്യം :- ശരീരമാകുന്ന നഗരത്തിന്റെ പാലകൻ വായുവാകുന്നു. പ്രാണന്റെ സ്വാഭാവികമായ ഗതി പന്ത്രണ്ടഗുലമാകുന്നു.

ഈ പ്രാണനെ അറിയുവാൻ ഉള്ള വിദ്യയാണ് സിദ്ധവിദ്യ! ഇതു മുറപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്പോൾ സ്വാമി ശിവാനന്ദ പരമഹംസരാണ്.

No comments:

Post a Comment