തമിഴ്‌നാട്
41. കന്യാശ്രമം ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ക്ഷേത്രം. സതിദേവിയുടെ നട്ടെല്ല് വീണ സ്ഥലമാണിത്. നിമിഷയാണ് ഭൈരവ പ്രതിഷ്ഠ. ഇന്ത്യയുടെ തെക്കേ അറ്റത്ത്, കടലിനാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ കുന്നിന് മുകളിലാണ് ക്ഷേത്രം. സര്‍വ്വാനി (ശിവന്റെ ഭാര്യ) ആണ് പ്രതിഷ്ഠ. പ്രശസ്തമായ സ്വാമി വിവേകാനന്ദ പാറയെ ആദ്യം വിളിച്ചിരുന്നത് ശ്രീപാദപാറൈ എന്നാണ്. അതില്‍ ദേവിയുടെ പവിത്രമായ പാദങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടല്‍, അറേബ്യന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നി മൂന്ന് സമുദ്രങ്ങള്‍ കൂടിച്ചേരുന്ന ഘട്ടുകളില്‍ മുങ്ങി കുളിക്കുന്നത് ഐശ്വര്യമാണ് എന്ന് കരുതുന്നു. തീരത്ത് 25 തീര്‍ത്ഥങ്ങളുണ്ട്.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ദര്‍ശനം നടത്താന്‍ പറ്റിയ സമയം.
67 കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരം വിമാനത്താവളമാണ് തൊട്ടരികില്‍. കന്യാകുമാരി റെയില്‍വേ സ്‌റ്റേഷനാണ് ട്രെയിന്‍ മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇറങ്ങേണ്ട സ്ഥലം.
42.കാമാക്ഷി അമ്മന്‍ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് ക്ഷേത്രം. ദേവിയുടെ പൊക്കിള്‍ പതിച്ച സ്ഥലമാണിത്. ഭൈരവ അവതാരമായ വിശ്വേഷിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. കാഞ്ചീപുരത്ത് പോളാര്‍ നദിക്കരയിലാണ് പല്ലവ രാജവംശം ഈ ദേവാലയം നിര്‍മ്മിച്ചത്. ദേവിയെ ഒരു യന്ത്രത്തിന്റെ രൂപത്തിലാണ് ആരാധിക്കുന്നത്. ആദിശങ്കരാചാര്യരുടെ 18 മഹാപീഠങ്ങളുടെ പട്ടികയില്‍ ഒന്നാണ് കാഞ്ചീപുരം. ഇതിനെ രക്ഷയുടെ നഗരമായി കണ്ട് മോക്ഷപുരി എന്ന് വിളിച്ചും ആരാധിക്കുന്നു. പുരാണഗ്രന്ഥങ്ങളില്‍ കാഞ്ചീപുരവും കാശിയും ശിവന്റെ കണ്ണുകളാണ്.
സെപ്റ്റംബര്‍ -ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.
ചെന്നൈയാണ് (75 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം. കാഞ്ചീപുരമാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍
No comments:
Post a Comment