ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 June 2022

51 ശക്തിപീഠങ്ങൾ - 17

51 ശക്തിപീഠങ്ങൾ - 17

ഒഡീഷയ

31. താരതരിണി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് ഈ ക്ഷേത്രം. തുംകേശ്വറാണ് ഇവിടത്തെ ഭൈരവ മൂര്‍ത്തി.പൂര്‍ണഗിരി കുന്നുകള്‍ക്ക് മുകളിലുള്ള ക്ഷേത്രം ഒരു ആദിപീഠമാണ്. ഇത് നാല് ശക്തിപീഠങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്.പ്രധാന ശ്രീകോവിലിനുള്ളില്‍ ബുദ്ധന്റെ ഒരു ചെറിയ വിഗ്രഹം ഉണ്ട്്. സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് അലങ്കരിച്ച സ്ത്രീ മുഖത്തിന്റെ ആകൃതിയിലുള്ള രണ്ട് കല്ലുകളാണ് വിഗ്രഹങ്ങള്‍

ഉത്സവങ്ങള്‍: ചൈത്ര മാസത്തില്‍ (മാര്‍ച്ച്-ഏപ്രില്‍) എല്ലാ ചൊവ്വാഴ്ചയും നാല് മേളകള്‍ നടക്കുന്നു. ഏപ്രില്‍ പകുതിയോടെയാണ് മഹാവിശുഭ സംക്രാന്തി ആഘോഷിക്കുന്നത്. ചൈത്ര ചൊവ്വാഴ്ചകളില്‍, ഭക്തര്‍ അവരുടെ ആദ്യത്തെ ആചാരപരമായ മുടി മുറിക്കലിനായി കുട്ടികളെ കൊണ്ടുവരുന്നു

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-ഫെബ്രുവരി

ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍: ഭുവനേശ്വര്‍ (174 കി.മീ), വിശാഖപട്ടണം (240 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ബ്രഹ്‌മപൂര്‍ (32 കി.മീ)

32. ദേവി ബിരാജ ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഒഡീഷയിലെ ജജ്പൂരിലാണ് ക്ഷേത്രം. വരാഹനാണ് ഇവിടത്തെ ഭൈരവമൂര്‍ത്തി.ബൈതറാണി നദീതീരത്താണ് ഈ ക്ഷേത്രം. മഹിഷാസുരമര്‍ദിനിയെ ഇവിടെ ബിരാജയായി ആരാധിക്കുന്നു. ആദിശങ്കരന്‍ ദേവിക്ക് ഗിരിജ എന്ന പേര് കൂടി നല്‍കി. അതിനാല്‍ ജജ്പൂരിനെ ബിരാജ ക്ഷേത്രം എന്നും ബിരാജ പീഠം എന്നും വിളിക്കുന്നു.മഹിഷാസുരന്റെ നെഞ്ചില്‍ ഒരു കുന്തം തുളച്ചുകയറ്റിയ നിലയിലും ഒരു കാല്‍ സിംഹത്തിന്മേലും മറ്റേത് അസുരന്റെ നെഞ്ചില്‍ ചവിട്ടിയ നിലയിലുമുള്ള ദുര്‍ഗ്ഗയുടെ രൂപത്തിലാണ് വിഗ്രഹം. കിരീടത്തില്‍ ഗണേശ ചിഹ്നവും ചന്ദ്രക്കലയും ശിവലിംഗവും ഉണ്ട്. അഞ്ചാം നൂറ്റാണ്ട് മുതല്‍ ആരാധന തുടരുകയാണ്. പിണ്ഡദാനം നടത്താന്‍ തീര്‍ത്ഥാടകര്‍ ഇവിടെയെത്തുന്നു. ഒരു തവണ ദര്‍ശനം നടത്തിയാല്‍ എല്ലാ രജോ ഗുണങ്ങളും കഴുകിക്കളയുന്നുവെന്ന് സ്‌കന്ദ പുരാണം പറയുന്നു.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: സെപ്റ്റംബര്‍-ഒക്ടോബര്‍

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ഭുവനേശ്വര്‍ (125 കി.മീ)

ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ജജ്പൂര്‍ കിയോഞ്ജര്‍ റോഡ് (31 കി.മീ)

33. വിമല ദേവി ശക്തി പീഠം
💢▀▀▀▀▀▀▀▀▀▀▀▀▀💢
ഒഡീഷയിലെ പുരിയിലാണ് ക്ഷേത്രം. സതിദേവിയുടെ കാലുകള്‍ പതിച്ച സ്ഥലമാണിത്. ജഗന്നാഥന്‍ എന്ന പേരിലാണ് ഇവിടെ ഭൈരവമൂര്‍ത്തി. വിമല ക്ഷേത്രം പുരിയിലെ പ്രശസ്തമായ ജഗന്നാഥ ക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഒരു വിശുദ്ധ കുളത്തിനരികിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ ദേവിയെ ജഗന്നാഥനോടൊപ്പം ആരാധിക്കുന്നു. ദേവിയുടെ വിഗ്രഹത്തില്‍ വലതു കൈയില്‍ ഒരു ജപമാലയുണ്ട്. അതേസമയം ആരാധകരെ താഴത്തെ വലതു കൈകൊണ്ട് അനുഗ്രഹിക്കുന്നു. ദേവി താഴെ ഇടതു കൈയില്‍ അമൃത് നിറച്ച ഒരു പാത്രം പിടിച്ചിരിക്കുന്നു. ജഗന്നാഥന് സമര്‍പ്പിക്കുന്ന പ്രസാദം വിമലയ്ക്ക് സമര്‍പ്പിക്കുന്നതുവരെ മഹാപ്രസാദമാകില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ആദിശങ്കരന്‍ പുരിയില്‍ ഗോവര്‍ദ്ധന മഠം സ്ഥാപിച്ചു.ക്ഷേത്രം നാല് പ്രധാന ശക്തി പീഠങ്ങളില്‍ ഒന്നാണ്. എല്ലാ പുരുഷ ദേവന്മാരുടെയും ഭക്തരുടെയും പിന്നിലുള്ള സ്ത്രീശക്തിയായി വിമലയെ കണക്കാക്കുന്നു. ദേവി വിഷ്ണുവിന്റെയും ശിവന്റെയും ശക്തിയാണെന്നാണ് ഐതിഹ്യം.

ഉത്സവങ്ങള്‍: ദുര്‍ഗാപൂജ, നവരാത്രി ആഘോഷം

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ജൂണ്‍-മാര്‍ച്ച്

ഏറ്റവും അടുത്തുള്ള വിമാനത്താവളം: ഭുവനേശ്വര്‍ (60 കി.മീ)

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റാന്‍ഡ്: പുരി

No comments:

Post a Comment