ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

19 June 2022

പൂതനാമോക്ഷം

പൂതനാമോക്ഷം

തൻ്റെ അന്തകനായ ആ ബാലൻ എവിടയാണ് ജനിച്ചിരിക്കന്നത് എന്നറിയാനുള്ള ആഗ്രഹം കംസനെ വീർപ്പുമുട്ടിച്ചു. രാത്രിയിൽ ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. 

അടുത്ത ദിവസം പ്രഭാതത്തിൽ കംസൻ തൻ്റെ ലീലാ ഗൃഹത്തിലിരുക്കുകയാണ്. മനസ്സിൽ എപ്പോഴും അജ്ഞാതനായ ബാലൻ്റെ ചിന്ത. കണ്ണടച്ചാൽ മരണരാക്ഷസൻ നെഞ്ചിൽ കയറിയിരുന്ന് കഴുത്തു ഞരിച്ചു കൊല്ലുന്ന ഭീകര സ്വപ്നങ്ങൾ കാണുന്നു. ഈ സമയം അവൻ്റെ മന്ത്രിമാരായ പ്രലംബാദികൾ അവിടെയെത്തി. രാജാവിൻ്റെ മുഖത്തെ മ്ലാനത കണ്ട് അവർ ചോദിച്ചു.

പ്രഭോ! എന്താണ് അവിടേക്കിത്ര വിചാരം? മുഖം വാടിയിരിക്കുന്നുവല്ലൊ. അടിയങ്ങളോട് പറഞ്ഞാലും. അവിടുത്തെ സേവകമാരായി അടിയങ്ങൾ ഉള്ളിടത്തോളം അങ്ങേക്ക് 
ദു:ഖിക്കേണ്ട കാര്യമില്ല.

ഭോജരാജൻ പറഞ്ഞു തുടങ്ങി. പ്രിയപ്പെട്ട മന്ത്രിമാരെ! ദേവകിയുടെ എട്ടാമത്തെ പുത്രൻ വധിക്കുമെന്നായിരുന്നുവല്ലൊ ദേവവാക്യം. എന്നാൽ ദേവകി പ്രസവിച്ചത് പെൺകുഞ്ഞിനെയാണ്. ആ കുഞ്ഞിനെ ഞാൻ വധിക്കാനൊരുങ്ങിയപ്പോൾ, കുഞ്ഞ് എൻ്റെ കയ്യിൽ നിന്നം വഴുതി ഒരു ദേവിയുടെ രൂപം പൂണ്ട്, നിൻ്റെ ഘാതകൻ ഭൂമിയിൽ. ജനിച്ചിട്ടുണ്ട് എന്നറിയിച്ച് മറഞ്ഞു പോയി. ദേവകിയുടെ പുത്രന് പകരം മറ്റൊരാളുടെ പുത്രൻ എന്നെ വധിക്കാൻ ജനിച്ചിരിക്കുന്നു എന്നാണെങ്കിൽ ദേവവാക്യത്തിന് എന്ത് വില?

സേവകപ്രമാണി പ്രതിവചിച്ചു.
പ്രഭോ, ദേവകൾക്ക് സത്യമില്ലെന്ന് നമുക്ക് അറിയില്ലെ. ദേവരാജൻ തന്നെ എത്രയെത്ര അസത്യങ്ങൾ പറഞ്ഞിരിക്കുന്നു. ഏതായാലും അങ്ങയുടെ ഘാതകനായി ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ടെങ്കിൽ അവൻ്റെ ഘാതകനാണ് ഞങ്ങൾ. അങ്ങ് വിഷമിക്കേണ്ട.

ഈ കേട്ട കംസൻ പറഞ്ഞു. എന്നാൽ ഇന്നേക്ക് പത്തു ദിവസം പ്രായമായ എല്ലാ കുഞ്ഞുങ്ങളെയും നിങ്ങൾ പോയി വധിക്കണം. ഈ കൂട്ടത്തിൽ നമ്മുടെ അന്തകനും പെടും.

പത്തു ദിവസം പ്രായമായ ഒരു ശിശുവിനെ വധിക്കാൻ ഇത്ര പ്രയാസമൊ? നമ്മുടെ ബകൻ്റെ പെങ്ങൾ പൂതനയെ നിയോഗിച്ചാൽ പോരെ. തൻ്റെ മായാവൈഭവത്താൽ അവളത് നിഷ്പ്രയാസം നിർവ്വഹിക്കും.

വിഷ്ണു ഭഗവാൻ്റെ അഞ്ചാമത്തെ അവതാരം വാമനൻ. നർമ്മദാ തീരത്ത് മഹാബലി നടത്തുന്ന യാഗശാലയിലേക്ക് സൂര്യ തേജസ്സോടെ അതി മനോഹരരൂപിയായി പ്രവേശിച്ച ബ്രഹ്മചാരിയെ കണ്ട് തേജസ്സ് നഷ്ടപ്പെട്ട മഹർഷിമാരെല്ലാം തന്നെ എഴുന്നേറ്റ് വന്ദിച്ചു. ഇരിക്കാൻ പീഠം നല്കി ആദരിച്ചു. 

മഹാബലിയും വാമനനും തമ്മിൽ സംഭാഷണം ചെയ്യുന്നതിനിടയിൽ, യാഗശാലയിൽ മാതാവിൻ്റെ അടുത്ത് നിന്നിരുന്ന മഹാബലിയുടെ പുത്രി രത്നമാല ഇങ്ങനെ വിചാരിച്ചു. ഏന്തൊരു തേജസ്സ്, എന്തൊരു മനോഹാരിത, ഈ ഉണ്ണിയെ മടിയിലിരുത്തി മുലയൂട്ടാൻ കഴിഞ്ഞിരുന്നെങ്കിൽ. ഭഗവാൻ പെട്ടെന്ന് മുഖമുയർത്തി രത്നമാലയെ നോക്കി.

അനേകം നവജാതശിശുക്കളെ വധിച്ച് പൂതന വ്രജത്തിൽ നന്ദഗോപൻ്റെ ഭവനത്തിലുമെത്തി. അതിസുന്ദരിയായ പൂതന മെത്തയിൽ കിടത്തിയിരിക്കുന്ന കൃഷ്ണനെ എടുത്ത് മുലയൂട്ടുവാനാരംഭിച്ചു. യാതൊരു പരിചയവുമില്ലാത്ത ഒരു സത്രീ വീടിനുള്ളിൽ കടന്നു് ഉണ്ണിയെ എടുക്കുന്നത് യശോദയും രോഹിണിയും മറ്റ് ഗോപികമാരും നോക്കി നിന്നു, ഒരു തടസ്സവും പറയാതെ. അത് കണ്ണൻ്റെ മായയൊ?

പൂതന വരുന്നതു കണ്ട കൃഷണൻ പെട്ടെന്നു് കണ്ണുകളടച്ചു. ദുഷ്ടയാണെങ്കിലും പൂതനക്ക് മോക്ഷം കൊടുക്കാതെ വയ്യ. സത്രീഹത്യ പാപവും ദുഷ്കീർത്തിപരവുമാണ്. ഭഗവാൻ ഉടനെ വിശ്വാമിത്ര മഹർഷിയുടെ അടുത്തെത്തി. രാമാവതാരത്തിൽ താടകയെ കൊല്ലാൻ ഉപദേശിച്ചത് മഹർഷിയാണല്ലൊ. പൂതന ദുഷ്ഠയായ രാക്ഷസിയാണ്, ഒരു ദാക്ഷിണ്യവും വേണ്ട, കൊന്നു കളഞ്ഞേക്ക്, മഹർഷി പറഞ്ഞു. 

ഉണ്ണികൃഷ്ണനെ മടിയിലിരുത്തി, മുലയൂട്ടി ആ മുഖം കണ്ട് ജീവൻ വെടിയാൻ കഴിഞ്ഞ പൂതനയുടെ ഭാഗ്യം. മുലയൂട്ടി വളർത്തിയ യശോദക്ക് ലഭിച്ചതിനെക്കാൾ ഉൽകൃഷ്ട സ്ഥാനമാണ് തനിക്ക് ഭുജിക്കാൻ ജീവൻ നൽകിയ പൂതനക്ക് ലഭിച്ചതെന്ന് ഭാഗവതം.

No comments:

Post a Comment