ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 November 2020

എന്താണ് വസു പഞ്ചകം

എന്താണ് വസു പഞ്ചകം

"അവിട്ടം പാതിതൊട്ട് രേവത്യാന്ത്യം വരേയ്ക്കും മരിച്ചാൽ ദഹിപ്പിക്ക യോഗ്യമല്ലറിക നീ അഥവാ ദഹിപ്പിക്കേണ മെന്നാകിൽലതിൻ വിധിപോൽ ദഹിപ്പിക്കാമൊരു ദോഷവും വരാ"

അവിട്ടം പകുതിക്കുശേഷം (30നാഴികക്ക്) രേവതിവരെ കുഭം, മീനം രാശികളിലെ നക്ഷത്രങ്ങളായ  നാലര നക്ഷത്രങ്ങൾക്കാണ് ഈ ദോഷം സംഭവിക്കുന്നത്. ഈ സമയത്ത് മൃത്യു സംഭവിച്ചാൽ. ശരിയായ വിധി പ്രകാരം ദഹിപ്പിച്ചില്ലെങ്കിൽ ആദോഷം കുടുംബത്തിൽ അവശേഷിക്കും എന്നാണ് വിധി. ഇതിനെ പഞ്ചക ദോഷം എന്നു പറയുന്നു. ചിലർ ഇതിനെ പഞ്ചമി ദോഷമായി തെറ്റിധരിച്ചിരിക്കുന്നു. അറിയുക പഞ്ചമിതിഥിയിൽ മരിച്ചയാളുടെ കുടുംബത്തിൽ വസുപഞ്ചകദോഷമോ മറ്റു ദോഷങ്ങളോ ഇല്ല.

ഊർദ്ധമുഖരാശിയിൽ മരണം സംഭവിച്ചാൽ ഉത്തമവും, അധോമുഖരാശിയിൽ അധമവും, തിര്യങ്മുഖരാശിയിൽ മധ്യമങ്ങളും ആണ്. ഇങ്ങനെദോഷകരമായി ലക്ഷണം കണ്ടാൽ വിധി പ്രകാരം ദഹിപ്പിക്കണം. പിണ്ഡച്ചോറ്കൊണ്ട് ആഞ്ച് ആൾരുപമുണ്ടാക്കി ബന്ധുക്കളാണെന് സങ്കല്പിച്ച് മരണാനന്തരക്രിയകൾ നടത്തി സംസ്ക്കരിക്കണം ഇവിടെ പുല ആചരിച്ച് പുലവിടുന്നതിന് മുൻപായി ശ്രാദ്ധം ഊട്ടി ബലികർമ്മങ്ങൾ ചെയ്യണം വീട്ടിൽ അന്നദാനത്തോടെ അടിയന്തിര സദ്യനടത്തണം പിന്നീട് ജ്യോത്സ്യനെ സമീപിച്ച് കുടുംബത്തിലെ മൃത്യുദോഷങ്ങൾ നോക്കിച്ച് അറിയണം. മൃത്യുദോഷം ഉണ്ടെങ്കിൽ തറവാട്ടിൽ വെച്ച് മൃത്യുജ്ജയഹോമം നടത്തണം. ഇവിടെജ്യോത്സ്യനെ കൊണ്ട് ഒഴിവ്നോക്കണം. ഒരുവർഷം കഴിഞ്ഞാൽ പ്രേതവേർപാട്നടത്താം. പിന്നീട് വീതുവെക്കരുത് വർഷം തോറും ശ്രദ്ധദിനത്തിൽ ബലിയിടാം ഒപ്പം അന്നദാനംവും നടത്തിപ്രാർത്ഥിക്കണം പിതൃക്കളുടെ ആത്മശാന്തിക്കായികൊണ്ട് സായൂജ പൂജയും തിലഹോമവും നടത്തണം..

ഇതിൽ തന്നെ ചില വ്യവസ്ഥകളും പറയുന്നുണ്ട്

(1) അവിട്ടത്തിനോട് കൂടി ചൊവ്വാഴ്ച്ച, ഏകാദശി, വൃശ്ചികലഗ്നം ഇവ ചേർന്നുവരണം

(2) ചതയത്തോടുകൂടി ബുധൻ, ദ്വാദശി, ധനു ലഗ്നം, ഇവ ചേർന്നുവരണം.

(3)പൂരോരുട്ടാതിയോടുകൂടി വ്യാഴാഴ്ച, ത്രയോദശി, മകരം ലഗ്നം ഇവ ചേർന്നുവരണം

(4) ഉത്രട്ടാതിയോടു കൂടി വെള്ളിയാഴ്ച്ച, ചതുർദശി, കുംഭ ലഗ്നം ഇവചേർന്നു വരണം

(5) രേവതിയോടുകൂടീ ശനിയാഴ്ച വാവ് മീനലഗ്നം ഇവ ചേർന്നു വരണം.

എങ്കിലെ ഈ ദോഷം ഫലത്തിൽ വരികയുള്ളൂ എന്നതും
ഇതിനോടൊപ്പം അറിഞ്ഞിരിക്കണം
പരിഹാരങ്ങൾ ചെയ്താൽ ശാന്തിയാകും

No comments:

Post a Comment