ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2020

യന്ത്രങ്ങള്‍ - 15

യന്ത്രങ്ങള്‍ - 15

വൈഷ്ണവയന്ത്രങ്ങള്‍ - 04
💢●●●●●ॐ🔥🔱🔥ॐ●●●●●💢

വരാഹയന്ത്രം - 1  :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ വരാഹയന്ത്രം ധരിയ്ക്കുന്നവര്‍ക്ക് ധാരാളം വസ്തുവഹകളും, സ്വര്‍ണ്ണം മുതലായ രത്നങ്ങളും ധാന്യങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നതാണ്.

വരാഹയന്ത്രം - 2 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഗോരോചനം, അകില്, അരക്ക്, കര്‍പ്പൂരം, കുങ്കുമം, ചന്ദനം ഇതുകള്‍ ചാണകവെള്ളത്തില്‍ അരച്ച് പരത്തി തകിടുപോലെ വട്ടത്തില്‍ ആക്കി ഉണക്കി അതില്‍ സ്വര്‍ണ്ണസൂചികൊണ്ട് നല്ലശുഭദിവസത്തില്‍ എഴുതി ജപം പൂജ മുതലായത് ചെയ്ത് ധരിച്ചാല്‍ എല്ലാവിധ ആഗ്രഹങ്ങളും സാധിയ്ക്കും. സ്വര്‍ണ്ണതകിടില്‍ ഈ യന്ത്രം എഴുതി ധരിച്ചാല്‍ ധനസമ്പത്തും രാജാധിപത്യവും സിദ്ധിയ്ക്കും. വെള്ളിത്തകിടില്‍ എഴുതി ധരിച്ചാല്‍ ഗ്രാമത്തിന്‍റെ ആധിപത്യം ലഭിയ്ക്കും. ചെമ്പുതകിടില്‍ ആണെങ്കില്‍ ധനവും വര്‍ദ്ധിയ്ക്കും. വിചാരിച്ച കാര്യങ്ങള്‍ സാധിയ്ക്കേണ്ടതിന്നു ഈ വരാഹയന്ത്രം പെരുമരത്തിന്‍റെ ഇലയിലും, ഭൂസ്വത്തുക്കള്‍ കിട്ടേണ്ടതിന്നു വെളുത്ത പട്ടിലും എഴുതി ധരിയ്ക്കേണ്ടതാകുന്നു. ജപം പൂജ മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് ഉപയോഗിച്ചാല്‍ മാത്രമേ ശരിയായ ഫലസിദ്ധിയുണ്ടാവുകയുള്ളൂ. ഈ വരാഹയന്ത്രം വിധിപ്രകാരം സ്വര്‍ണ്ണത്തകിടില്‍ എഴുതി സപരിവാരമായി പൂജിച്ച് ഗ്രാമാധിപതി ഗ്രാമത്തിലും (ഗ്രാമം എന്നതുകൊണ്ട്‌ ഭവനവും ഗ്രഹിക്കാം) പട്ടണാധിപതി പട്ടണത്തിലും, രാജ്യാധിപതി രാജ്യത്തിലും ശുഭദിവസം നോക്കി സ്ഥാപിക്കുക. എന്നാല്‍ അവിടെ ക്ഷുദ്രബാധകളുടെ ഉപദ്രവം, അപമൃത്യു, തസ്കരന്മാരുടെ ശല്യം, ഭൂതോപദ്രവം, സര്‍പ്പങ്ങളുടെ ബാധ, ഭയം മുതലായ യാതൊന്നും ഉണ്ടാകുന്നതല്ല. അവര്‍ക്ക് ആ പ്രദേശത്തേക്ക് ഒന്ന് എത്തിനോക്കുവാന്‍ പോലും സാധിയ്ക്കുന്നതല്ല. അത്ര ശക്തിയുള്ളതാണ് ഈ വരാഹയന്ത്രം.

നരസിംഹയന്ത്രം - 1 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ നരസിംഹയന്ത്രം രക്ഷസുകള്‍, പിശാചുക്കള്‍, മഹാരോഗങ്ങള്‍, വിഷഭയം, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ഇവയെല്ലാം ഉന്മൂലനാശം വരുത്തുന്നതാകുന്നു.

നരസിംഹയന്ത്രം - 2 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ നരസിംഹയന്ത്രം ധരിയ്ക്കുന്നതായാല്‍ ഭൂതബാധ, അപസ്മാരം, കഠിനങ്ങളായ രോഗങ്ങള്‍, ശത്രുക്കളുടെ ഉപദ്രവങ്ങള്‍ ആദിയായവ ഉണ്ടാവില്ലെന്ന് മാത്രമല്ല, ഉണ്ടായവ നശിച്ചുപോകുന്നതുമാണ്.

നരസിംഹയന്ത്രം - 3 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം ധരിച്ചാല്‍ ക്ഷുദ്രാഭിചാരം, വിഷഭയം, ഗ്രഹപീഡ, രോഗങ്ങള്‍, ശത്രുഭയം എന്നതുകള്‍ നശിക്കുന്നതും സമ്പത്സമൃദ്ധിയുണ്ടാകുന്നതുമാണ്

ഗീതാത്രിഷ്ടുപ്പുയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ ഗീതാത്രിഷ്ടുപ്പുയന്ത്രം സകലവിധമായ രക്ഷയേയും ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെയും, ദീര്‍ഘായുസ്സിനേയും ധനത്തേയും ധാന്യത്തേയും പ്രദാനം  ചെയ്യുന്നതാണ്.

No comments:

Post a Comment