യന്ത്രങ്ങള്‍ - 14
വൈഷ്ണവയന്ത്രങ്ങള്‍ - 03
💢●●●●●ॐ🔥🔱🔥ॐ●●●●●💢
സമ്മോഹന ഗോപാലയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
സമ്മോഹനം എന്ന് പേരായ ഈ ഗോപാലയന്ത്രം സകല വിധമായ ഭയത്തേയും നശിപ്പിക്കുന്നതും, സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതുമാകുന്നു.
പുരുഷസൂക്തയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും. കദളിവാഴയുടെ ഒരു നാക്കില വാട്ടി പശുവിന്‍റെ വെണ്ണ, നെയ്യ് അതില്‍ പരത്തി, ഈ പുരുഷസൂക്തയന്ത്രം അതില്‍ വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നുരു ജപിച്ച്, കാലത്ത് ആറ് നാഴിക പുലരുന്നതിന് മുമ്പ് മൂന്നുമാസം തികയാത്ത ഗര്‍ഭിണി ആ വെണ്ണനെയ്യ് സേവിക്കണം. എന്നാല്‍ അവള്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാനോട് തുല്യനുമായ പുത്രനെ പ്രസവിയ്ക്കുന്നതാണ്. വെണ്ണനെയ്യില്‍ ഈ യന്ത്രം വരച്ച് പുരുഷസൂക്തം ജപിച്ച് സേവിച്ചാല്‍ വലിയ വിഷബാധയും, ഗംഭീരങ്ങളായ ആഭിചാരോപദ്രവങ്ങളും, ഭ്രാന്ത്, അപസ്മാരം മുതലായ വലുതായ ചിത്തരോഗങ്ങളും ശമിച്ച് സുഖം കിട്ടുന്നതായിരിക്കും.
ഗോവിന്ദയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ ഗോവിന്ദയന്ത്രം എഴുതി ദേഹത്തില്‍ ധരിയ്ക്കുന്നവര്‍ക്ക് ധര്‍മ്മം, അര്‍ത്ഥം (ധനം), കാമം, മോക്ഷം എന്നീ നാല് പുരുഷാര്‍ത്ഥങ്ങളും സിദ്ധിയ്ക്കയും, രോഗങ്ങള്‍ ഭൂതപ്രേതാദി ബാധകള്‍ മുതലായ എല്ലാവിധ ഉപദ്രവങ്ങളില്‍ നിന്നും രക്ഷകിട്ടുകയും, സര്‍വ്വവിധ സമ്പത്തുകളും ധാന്യങ്ങളും സിദ്ധിയ്ക്കുകയും, എല്ലാവിധ ദാരിദ്രങ്ങള്‍ ശമിയ്ക്കുകയും ചെയ്യുന്നതാണ്.
അഷ്ടാദശാക്ഷര വൈഷ്ണവായന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ അഷ്ടാദശാക്ഷര വൈഷ്ണവയന്ത്രം ധരിയ്ക്കുന്നതായാല്‍ എല്ലാ വിധ സമ്പത്തുക്കളും വര്‍ദ്ധിയ്ക്കുന്നതാണ്.
ധന്വന്തരിയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം ധരിച്ചാലത്തെ ഫലം രോഗശമനമാകുന്നു
ശ്രീരാമയന്ത്രം - 1 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ രാമയന്ത്രം നല്ല ശുഭമുഹൂര്‍ത്തത്തില്‍ വിധിയാംവണ്ണം എഴുതി വള, ഏലസ്സ് മുതലായ ആഭരണങ്ങളിലാക്കി ധരിയ്ക്കുന്നവന്‍ യാതൊരു പ്രയാസവും കൂടാതെ യുദ്ധത്തില്‍ ശത്രുക്കളെ തോല്പിച്ച് വിജയിയായിത്തീരുകയും സല്‍പുത്രന്മാര്‍, ആരോഗ്യം, ഭൂസ്വത്തുക്കള്‍, നല്ലതായ ധാന്യങ്ങള്‍, ധനം, പശുക്കള്‍ എന്നതുകളോടുകൂടിയ വലുതായ സമ്പത്തിനെ സമ്പാദിക്കുകയും ചെയ്ത്, സാക്ഷാല്‍ ശ്രീരാമനെപ്പോലെ ലോകത്തില്‍ ബഹുമാന്യനായി അനേകശതവര്‍ഷം കാലം ജീവിച്ചിരിക്കുന്നതുമാകുന്നു. ഈ രാമയന്ത്രം തന്നെ ചെമ്പുതകിടില്‍ വരച്ച് ജപിച്ച് സമ്പാതസ്പര്‍ശം ചെയ്ത് മുറ്റം കൃഷിസ്ഥലം മുതലായ സ്ഥലങ്ങളില്‍ സ്ഥാപിക്കുക. എന്നിട്ട് അവിടെ ശ്രീരാമചന്ദ്രനെ പരിവാരസഹിതം പൂജിച്ച് ബലി തൂവുകയും ചെയ്ക. എന്നാല്‍ അവിടെ ദിനംപ്രതി ഐശ്വര്യം വര്‍ധിച്ചുകൊണ്ടിരിക്കും.
ശ്രീരാമയന്ത്രം - 2 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ ശ്രീരാമയന്ത്രത്തെ സ്വര്‍ണ്ണം വെള്ളി മുതലായ തകിടില്‍ വരച്ച് ജപം, ഹോമം മുതലായ യന്ത്രസംസ്കാരങ്ങള്‍ ചെയ്ത് കയ്യിന്മേല്‍ കെട്ടിയാല്‍ എല്ലാ കാര്യങ്ങളിലും വിജയവും സമ്പത്സമൃദ്ധിയും, പരാക്രമവും ഉണ്ടാകും.
No comments:
Post a Comment