ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2020

യന്ത്രങ്ങള്‍ - 10

യന്ത്രങ്ങള്‍ - 10

ശൈവയന്ത്രങ്ങള്‍ - 01
💢●●●●●ॐ🔥🔱🔥ॐ●●●●●💢

പഞ്ചാക്ഷരയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
പഞ്ചാക്ഷരം എന്ന് പേരായ ഈ യന്ത്രം സകലവിധ സുഖങ്ങളെ ഉണ്ടാക്കുന്നതും, സകല അഭീഷ്ടങ്ങളേയും സാധിപ്പിക്കുന്നതുമാകുന്നു.

അഘോരയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
അഘോരം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്നവര്‍ ഗ്രഹപ്പിഴകളെക്കൊണ്ടുള്ള ഉപദ്രവങ്ങളും, രോഗപീഡകളും ഭയവും ഉണ്ടാകയില്ല, ഉണ്ടായിരുന്നവ നശിയ്ക്കുകയും ചെയ്യും.

മൃത്യുഞ്ജയയന്ത്രം - 1 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ കുഷ്ഠം മുതലായ എല്ലാ ഭയങ്കരരോഗങ്ങളില്‍നിന്നും സുഖപ്പെട്ടവനായി ആരോഗ്യദൃഢഗാത്രനായി വളരെക്കാലം ജീവിച്ചിരിക്കും. അയാള്‍ക്ക്‌ രാജാക്കന്മാരേയോ യമനെത്തന്നെയോ ഭയപ്പെടേണ്ടിവരില്ല.

മൃത്യുഞ്ജയയന്ത്രം - 2 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ വിഷബാധ, പനി, ശിരോരോഗങ്ങള്‍ എന്നിവ നശിക്കുന്നതും, ശ്രീ വിജയം, കാന്തി, ഓജസ് ഇവകള്‍ വര്‍ദ്ധിയ്ക്കുന്നതും, സര്‍വ്വാഭീഷ്ടങ്ങളും സാധിയ്ക്കുന്നതുമാകുന്നു.

മൃത്യുഞ്ജയയന്ത്രം - 3 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ എല്ലാവിധ രോഗങ്ങളേയും, ആഭിചാരങ്ങളേയും നശിപ്പിക്കും. എല്ലാ വിധ സൗഭാഗ്യങ്ങളേയും പ്രദാനം ചെയ്യും.

മൃത്യുഞ്ജയയന്ത്രം - 4 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ മൃത്യുഞ്ജയയന്ത്രം ധരിച്ചാല്‍ സര്‍വ്വവിധഭയങ്ങളേയും നശിപ്പിയ്ക്കും, വിഷബാധ, ഭൂതോപദ്രവം, അപമൃത്യു, രോഗങ്ങള്‍, മോഹാലസ്യം, ദുഃഖം ഇവയെല്ലാം നശിപ്പിക്കുന്നതും സമ്പത്സമൃദ്ധിയേയും യശസ്സിനേയും വര്‍ദ്ധിപ്പിയ്ക്കുന്നതുമാണ്

No comments:

Post a Comment