ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2020

യന്ത്രങ്ങള്‍ - 19

യന്ത്രങ്ങള്‍ - 19

അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്ര സംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വവശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌.

1. അശ്വാരുഢ വശീകരണയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യേ ശക്‌തിം സസാധ്യം
ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം
ക്രോമൈം ഗ്ലീം സൌഃ ക്രമേണ
പ്രിവിലിഖിതു ബഹി-
ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു
ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ,
ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ
ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം
ശ്രീകരം വശ്യകാരി.

യന്ത്രം:
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഷഡ്‌ക്കോണ്‍, പന്ത്രണ്ടു ദളങ്ങള്‍, മൂന്നു വീഥിവൃത്തങ്ങള്‍, ഭൂപുരം എന്നിങ്ങനെ യന്ത്രം വരയ്‌ക്കുക.

മന്ത്രങ്ങള്‍ :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യത്തില്‍ 'ഹ്രീം' എന്ന ഭുവനേശ്വരിയും, സാധ്യനാമവും എഴുതുക. ഷഡ്‌ക്കോണുകളില്‍ ഈശാനാദി തുടങ്ങി ക്രമേണ ''ആം ഹ്രീം ക്രോം ഐം ക്ലീം സൗഃ'' എന്ന ഷഡ്വര്‍ണ്ണമന്ത്രം എഴുതണം. ദ്വാദശ ദളങ്ങളിലും ഈശാമനാദി തുടങ്ങി ക്രമത്താലെ ''ആംഹ്രീം ക്രോം ഏഹ്യേഹി പരമേശ്വരി സ്വാഹാ'' ഇങ്ങനെ പതിനൊന്നു ദളങ്ങളില്‍ ഓരോ അക്ഷരവും പന്ത്രണ്ടാമത്തേതില്‍ രണ്ടക്ഷരവും വീതം എഴുതണം. ഒന്നാമത്തെ വീഥി വൃത്തത്തില്‍ ദ്രാം ദ്രാവിണിബാണായ നമഃ ദ്രീം സംക്ഷോഭണ ബാണായ നമഃ ക്ലീം ആകര്‍ണബാണായ നമഃ ബ്ലൂം വശീകരണ ബാണായ നമഃ സം സമ്മോഹന ബാണായ നമഃ എന്ന കാമബാണ മന്ത്രങ്ങളും രണ്ടാമത്തെ വീധി വൃത്തത്തില്‍ 'ഐം ക്ലീം നിത്യ ക്ലിന്നേ നിത്യമദദ്രവേ സ്വാഹാ' എന്നും മൂന്നാമത്തേതില്‍ 'അ ആ' എന്നു തുടങ്ങി 'ള ക്ഷ' എന്നു കൂടിയ അമ്പത്തിയൊന്ന്‌ മാതൃകാക്ഷരകളും എഴുതണം. ഈ അശ്വാരൂഢ വശീകരണമന്ത്രം വിധിയാംവണ്ണം എഴുതിച്ച്‌ യന്ത്രസംസ്‌കാരങ്ങള്‍ ചെയ്‌തു പൂജിച്ച്‌ നല്ല ദിവസം നോക്കി ദേഹത്തു ധരിച്ചാല്‍ സര്‍വ്വ വശ്യവും ധനസമൃദ്ധിയും ലോക പ്രശസ്‌തിയും ഉണ്ടാകുന്നതാണ്‌. പുരുഷനാണ്‌ യന്ത്രം ധരിക്കുന്നതെങ്കില്‍ മനസ്സിനിണങ്ങിയ സ്‌ത്രീയെയും സ്‌ത്രീയാണ്‌ ധരിക്കുന്നതെങ്കിള്‍ പ്രിയമുള്ള പുരുഷനെയും സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ്‌.

2. മദനകാമേശ്വരീ
💢●●●●●ॐ🔥🔱🔥ॐ●●●●●💢

വശ്യമന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
''ഹ്രീ ങ്കാരേ നാമകാമൌ
പ്രണവമപി ലിഖേത്‌
കോണഷള്‍ക്കേതദംഗം
തത്‌ സന്ധാ, വഷ്‌ട പത്രേ-
സ്വരയുഗനമ ഇ-
ത്യാദികാഷ്‌ടാഷ്‌ട വര്‍ണ്ണാന്‍
ഹല്‌ഭിഃ പാഞ്ചേഷു മന്ത്രൈര്‍-
വൃതമവനിപുരേ മന്മഥം ലോകവശ്യം
നാരീവശ്യാര്‍ത്ഥ പുഷ്‌ടിം വഹതി മദനകാ-
മേശ്വരീ യന്ത്രമേ തത്‌.''

യന്ത്രം :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഷഡ്‌ക്കോണുകള്‍, അഷ്‌ടദളങ്ങള്‍, രണ്ട്‌ വീഥിവൃത്തങ്ങള്‍ ഭൂപുരം ഇപ്രകാരമാണ്‌ മദനകാമേശ്വരീ വശ്യമന്ത്രം വരയ്‌ക്കേണ്ടത്‌.

മന്ത്രങ്ങള്‍ :
💢●●●●●ॐ🔥🔱🔥ॐ●●●●●💢
'ഹ്രീം' എന്നും സാദ്ധ്യന്റെ പേരും 'ക്ലീം' എന്നും യന്ത്രമദ്ധ്യത്തിലും ഷഡ്‌ക്കോണുകളില്‍ പ്രണവമന്ത്രാക്ഷരവും കോണുകളുടെ സന്ധികളില്‍ 

1. ഹ്രാം ഹൃദയായ നമഃ
2. ഹ്രീം ശിരസേ സ്വാഹാ
3. ഹ്രൂം ശിഖായൈ വഷള്‍
4. ഹ്രൈം കവചായ ഹും
5. ഹ്രൌം നേത്രത്രയായ വൌഷള്‍
6. ഹ്രഃ അസ്‌ത്രായ ഫള്‍ 

എന്ന ഹ്രാമാദിഷഡംഗങ്ങളും അഷ്‌ടദളങ്ങളില്‍ 'ഓം ഹ്രീം ഈം, ഈം നമോ ഭഗവതി മദനകാമേശ്വരി, വിശ്വമോഹിനി വിശ്വേശ്വര മോഹിനി, സര്‍വ്വലോക വശങ്കരി, സര്‍വ്വ ജനസ്യ മദനക്ഷോഭം വര്‍ദ്ധയ, വര്‍ദ്ധയ, ശീഘ്രം മാം പ്രത്യാകര്‍ഷയാകര്‍ഷായ സ്വാഹാ' എന്ന മദനകാമേശ്വരീ വശ്യമന്ത്രത്തിലെ 'ഹ്രീം' ഒഴിച്ചു ബാക്കി 'ഈം ഈം നമഃ' എന്നു തുടങ്ങി എട്ടെട്ടക്ഷരം വീതവും ഒന്നാമത്തെ വീഥിയില്‍ ക, ഖ എന്നു തുടങ്ങി 'ള, ക്ഷ' എന്നു കൂടിയ മുപ്പത്തിയഞ്ച്‌ ഹല്ലുകളും, രണ്ടാമത്തേതില്‍

1. ദ്രാം ദ്രാവിണീ ബാണായ നമഃ
2. ദ്രീം സംക്ഷോഭണ ബാണായ നമഃ
3. ക്ലീം ആകര്‍ഷണ ബാണായ നമഃ
4. ബ്‌ളൂം വശീകരണ ബാണായ നമഃ
5. ''സം സമ്മോഹന ബാണായ നമഃ'' 

എന്ന കാമബാണമന്ത്രവും ഭൂപുരത്തില്‍ 'ക്ലിം' എന്ന കാമബീജവും എഴുതുക. മദനകാമേശ്വരീ വശ്യമന്ത്രം വിധിപ്രകാരം എഴുതി ശുദ്ധീകരിച്ച്‌ പൂജാകര്‍മ്മാദികള്‍ ചെയ്‌ത് നല്ല ദിവസം നോക്കി ദേഹത്ത്‌ ധരിക്കുക. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ സ്‌ത്രീകളും സ്‌ത്രീകള്‍ക്ക്‌ പുരുഷന്മാരും സ്വാധീനരാകുന്നതാണ്‌. അതോടൊപ്പം ലോകവശ്യമുണ്ടാകുകയും ധനാഭിവൃദ്ധിയും പ്രശസ്‌തിയും വര്‍ദ്ധിക്കുന്നതുമാണ്‌.

No comments:

Post a Comment