ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2020

മങ്കണൻ

മങ്കണൻ

വായുപുത്രനായി സുകന്യയിൽ പിറന്നുവെന്ന് വിശ്വസിക്കുന്ന മങ്കണൻ എന്ന മഹർഷിയെ കുറിച്ച് മഹാഭാരതം ശല്യപർവ്വത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഈ മഹർഷിയുടെ തപോവനം സപ്തസാരസ്വതതീർത്ഥത്തിലായിരുന്നു.  ഒരിക്കൽ ആശ്രമപരിസരം വൃത്തിയാക്കുകയായിരുന്ന മഹർഷിയുടെ കയ്യിൽ കുശപുല്ല് കൊണ്ട് ഒരു മുറിവുണ്ടാവുകയും അതുവഴി ചീരക്കറ ഒഴുകുകയും ചെയ്തു. അതുകണ്ട്  ആനന്ദനൃത്തം ചവിട്ടിയ മങ്കണനൊപ്പം ദേവകളും പ്രകൃതിയും ചേർന്നു. ആ  നടനത്തിൽ കൈലാസം പോലും ഇളകിയാടിയപ്പോൾ ശിവ ഭഗവാൻ മങ്കണനോട് എന്തുപറ്റിയെന്നാരാഞ്ഞു.  കുശപുല്ലു കൊണ്ട് ഉണ്ടായ മുറിവിൽ ചോരയ്ക്ക് പകരം ചീരക്കറ എന്ന് പറഞ്ഞ മഹർഷിയോട് ശരിക്കും കണ്ടില്ലയെന്ന് പറഞ്ഞു ശിവ ഭഗവാൻ  ആ മുറിവിൽ തന്റെ വിരലൊന്നു മുട്ടിച്ചു. പിന്നെ ചീരക്കറയ്ക്ക് പകരം കല്ക്കണ്ട പ്രവാഹമായി. മുന്നിൽ നിന്നായളെ സൂക്ഷിച്ച് നോക്കിയ മഹർഷി കണ്ടത് ജടാധാരിയായ ഭഗവാനേ.  സാഷ്ടാംഗ പ്രണാമം നടത്തിയ മഹർഷിയെ അനുഗ്രഹിച്ച് ഭഗവാൻ മറഞ്ഞു.

ഒരിക്കൽ സുന്ദരി വേഷം ധരിച്ച സരസ്വതി ദേവീ സപ്തസാരസ്വതതീർത്ഥത്തിൽ വന്നു നില്ക്കുന്നത് കണ്ട മങ്കണ മഹർഷി മോഹിതനാകുകയും രേതസ്സ് ജലപരപ്പിൽ പതിക്കുകയും ചെയ്തു.  കുടത്തിലേയ്ക്ക് പകർന്ന ആ ജലത്തിൽ നിന്നും ഏഴു പുത്രന്മാർ പിറക്കുകയും ചെയ്തു.  അവർ വായുവേഗൻ, വായുബലൻ, വായുഹാവ് , വായുമണ്ഡലൻ, വായുജ്വലൻ ,വായുരേതസ്സ്, വായു ചക്രൻ എന്നിവരാണ്.  ഏഴു പേരും മഹർഷിമാരാണ്. മങ്കണ മഹർഷിക്ക് മേനകയിൽ കദളീഗർഭ എന്നൊരു പുത്രി കൂടി പിറന്നു.  ആശ്രമത്തിൽ ഇരിക്കുകയായിരുന്ന മഹർഷി ആകാശസഞ്ചാരം നടത്തുകയായിരുന്ന മേനകയെ കണ്ട് ആസക്തിയുണ്ടാവുകയും കദളീമദ്ധ്യത്തിൽ വീണ രേതസ്സിൽ നിന്നും കദളീഗർഭയെന്ന പുത്രി പിറന്നു.  കദളീഗർഭയെ ദൃഢവർമ്മരാജാവ് വേളി കഴിച്ചു.  ഭർത്തൃഗൃഹത്തിൽ പോകും വഴി കടുകുമണികൾ വിതറി സഞ്ചരിക്കണമെന്ന ദേവകളുടെ ഉപദേശം അവൾ അനുസരിച്ചു.  ഒരിക്കൽ ഒരു ക്ഷുരകന്റെ ചതിപ്രയോഗത്തിൽ ഭർത്താവ് ഉപേക്ഷിച്ച അവൾക്ക് താൻ വിതറിയ കടകുമണികൾ കിളിർത്തു ചെടിയായി കായ്ചു നിന്നത് പിതാവിനരികിലെത്താൻ വഴികാട്ടിയായി.  പക്ഷേ മങ്കണൻ അവളെ ഭർത്താവിനരികിലേയ്ക്ക് തിരിച്ചയച്ചു.  കടുകും ശേഖരിച്ചെത്തിയ കദളീഗർഭയെയാണ് ഭർത്താവ് കണ്ടത്.

സരസ്വതി നദിയെ ആവാഹിച്ച് കുരുക്ഷേത്രത്തിലൂടെ പ്രവഹിപ്പിച്ചത് മങ്കണമഹർഷിയത്രെ...

No comments:

Post a Comment