വലതുകാൽ മടക്കിയിരിക്കുന്ന കൊടുങ്ങല്ലൂരമ്മ
എട്ട് കൈകളോടു കൂടിയും രൗദ്രരസത്തോടും കൂടിയുളതാണ് കൊടുങ്ങല്ലൂർ ശ്രീകോവിലിലെ ദേവിയുടെ പ്രതിഷ്ഠ. വരിക്കപ്ലാവിൽ തീർത്ത വലിയ ബിംബമാണിത്. അതിന് മുന്നിൽ അഷ്ടബന്ധമിട്ട് പീഠത്തിലുറപ്പിച്ച ബലിക്ക്ലും അതോടൊപ്പം സ്വർണഗോളകയും പ്രഭാമണ്ഡലവുമുണ്ട്. എട്ട് കൈകളിൽ വലതുഭാഗത്ത് മുകളിൽ നിന്നും താഴോട്ട് ആദ്യത്തേതിൽ തൃശൂലവും രണ്ടാമത്തേതിൽ ഖട്വാഗവും, മൂന്നാമത്തേതിൽ കൈമുന്നിലേക്ക് മടക്കി മേൽ വയറിനോടൊപ്പം നിൽക്കുന്നതിൽ “നന്നാഗം'' വാളും, നാലാമത്തേതിൽ ദാരുക ശിരസ്സ് എന്നിവയും ഇടതുഭാഗത്ത് ഒന്നാമത്തേതിൽ നാഗവും രണ്ടാമത്തതിൽ ചിലമ്പും മൂന്നാമത്തതിൽ മുന്നിലേക്ക് മടക്കിപ്പിടിച്ച വട്ടകവും നാലാമത്തേതിൽ മണിയുമാണ് കാണാൻ കഴിയുക. കറുത്ത നിറത്തിലാണ് വിഗ്രഹം ദർശിക്കാനാവുക. എല്ലാ വർഷവും ചാന്താടുന്നതുകൊണ്ടാണിത്. ബിംബത്തിൽ വൃത്താകാരത്തിലുള്ള താലിമാലകളും വഴിപാടായി ലഭിച്ചിട്ടുള്ള നിരവധി ആഭരണങ്ങളും ദേവിക്ക് ചാർത്താറുണ്ട്. തനി തങ്കത്തിൽ നിർമ്മിച്ച താലിമാലകൾ തലയോടകൾ കൊണ്ടുള്ള മാലകളുടെ പ്രതീകമാണെന്ന് പറയപ്പെടുന്നുണ്ട്. വിഗ്രഹത്തിന്റെ ഇടത്തെകാതിൽ ആനയും വലത്തേക്കാതിൽ സിംഹവുമാണ് ആഭരണമായിട്ടുളളത്. ഇവയും തനി തങ്കത്തിലുള്ളതാണ്. ഇടത്തെക്കാൽ ചുവട്ടിലേക്ക് നീട്ടി വലത്തെക്കാൽ മടക്കി വെച്ചാണ് പീഠത്തിൽ ദേവി ഇരിക്കുന്നത്. ബിംബത്തിൽ ദംഷ്ടങ്ങളും കാണുന്നുണ്ട്. വടക്കോട്ട് തിരിഞ്ഞുള്ള ഈ ദേവീപ്രതിഷ്ഠയാണ് ഭദകാളി ക്ഷേത്രങ്ങളുടെ മൂലപ്രതിഷ്ഠയായി കണക്കാക്കി വരുന്നത്.
No comments:
Post a Comment