ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം

ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം

ആദ്ധ്യാത്മീകജ്ഞാനം സമ്പൂർണ്ണമായി വേദങ്ങളിൽ അടങ്ങിയിരിക്കുന്നു. ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം എന്ന മൂന്നും ഒന്നിന്നു പുറകെ ഒന്നായി വേദാന്തദർശനത്തിലെ മൂന്ന് വിതാനങ്ങളായി - ഘട്ടങ്ങളായി - വരുന്നു.  മനുഷ്യന്റെ ആദ്ധ്യാത്മിക വികാസത്തിന്റെ മൂന്നുഘട്ടങ്ങളായ ഈ മൂന്നും പ്രസക്തങ്ങളാണ്.   ഈ പ്രയാണത്തിൽ സുപ്രധാമമായ ഒരു ഘട്ടമാണ് "ഭക്തി". അത് ഭക്തൻ-ഭജനഭാജനം എന്ന അന്യോന്യ ദ്വൈതഭാവത്തിലെ സാദ്ധ്യമാവൂ.  ഭജനഭാജനത്തെ സംബന്ധിച്ച ഭക്തന്റെ ധാരണയുടെ ഭാവാവിഷ്കാരമാണ് ഭക്തി,  അതുകൊണ്ട് ഭക്തിയും ജ്ഞാനവും അന്യോന്യ പൂരകങ്ങളാണ്. ഇവ രണ്ടും പരസ്പരം വളർത്തിയും വളർന്നും ഭക്തനിൽ ഭജനഭാജനവും തമ്മിൽ ഭേദമില്ല എന്ന "അനന്യാശ്ചിന്ത' ഭവിക്കുമ്പോൾ പാരസ്പര്യവും ഏകത്വവും സഹവർത്തിക്കുന്ന അവസ്ഥയാണ്   'ഭേദാഭേദം'  അഥവാ 'വിശിഷ്ടാദ്വൈതം'  എന്നത്.  ഈ ഭാവം ഉദാത്തതലങ്ങളിൽ എത്തുമ്പോൾ അന്യോന്യം ലയിച്ച് ഏകീകൃതമായി ' ആത്മനിഅത്മനാആത്മാനം'  അറിയുക എന്ന അവസ്ഥയാണ് അദ്വൈതം.  ഈ ഭാവത്തിൽ - സമാധ്യാവസ്ഥയിൽ - നിജാത്മസ്വരൂപാവബോധം എന്ന പരമാനന്ദം മാത്രമേ അനുഭവ്യമായിരിക്കൂ....

No comments:

Post a Comment