ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 November 2020

ദീപാവലി ദിനത്തിലെ ചിട്ടകൾ

ദീപാവലി ദിനത്തിലെ ചിട്ടകൾ

ദീപങ്ങളുടെ ഉത്സവമായ ദീപാവലി തിന്മയുടെ മേൽ നന്മ വിജയം കൈവരിച്ചതിന്റെ ആഘോഷമാണ്. ഭവനത്തിൽ ഐശ്വര്യവും അനുകൂലതരംഗവും നിറയ്ക്കാൻ ഏറ്റവും ഉത്തമമായ ദിനം.

ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയെ ഭവനത്തിൽ കുടിയിരുത്താനാണ് ദീപാവലി ആചരിക്കുന്നത്.

വാസ്തുപരമായി ചില കാര്യങ്ങൾ ദീപാവലി ദിനത്തിൽ അനുഷ്ഠിക്കുന്നത് ഉത്തമമാണ് .അതിനായി തലേന്നു തന്നെ വീടും പരിസരവും വൃത്തിയാക്കി ഉപ്പുവെള്ളമോ ചാണകവെള്ളമോ തുളസിവെള്ളമോ തളിക്കുന്നത് നെഗറ്റീവ് ഊർജത്തെ നീക്കം ചെയ്യും. പിറ്റേന്നു രാവിലെ വിളക്കു കൊളുത്തി സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുക.

പ്രധാന വാതിലിൽ മാവില തോണം ചാർത്തുന്നത് ഭവനത്തിൽ ധാരാളം പോസിറ്റീവ് ഊർജം നിറയ്ക്കാൻ സഹായിക്കും . പ്രധാന വാതിൽ പാളിയിൽ സ്വസ്തിക്, ഓം തുടങ്ങിയ ചിഹ്നങ്ങൾ ചന്ദനം കൊണ്ടോ അരിപ്പൊടി കൊണ്ടോ ആലേഖനം ചെയ്യാവുന്നതാണ്. ദീപാവലി ദിനത്തിൽ വരുന്ന അതിഥികൾക്കെല്ലാം മധുരം വിതരണം ചെയ്യണമെന്നാണ് ആചാരം.

ദീപാവലിദിനത്തിൽ പ്രഭാതത്തിലും സന്ധ്യയ്ക്കും മണി മുഴക്കുന്നതും അഷ്ടഗന്ധം, ദശാംഗം, കർപ്പൂരം, കുന്തിരിക്കം എന്നിവ പുകയ്ക്കുന്നതും ഐശ്വര്യത്തിനു കാരണമാകും. സന്ധ്യയ്ക്കു ചെരാതുകൾ തെളിക്കണം. നിലവിളക്കു തെളിച്ച ശേഷമേ ചെരാതുകൾ തെളിക്കാവൂ.

No comments:

Post a Comment