യന്ത്രങ്ങള്‍ - 08
ഗരുഡയന്ത്രം
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രത്തെ ചെമ്പുതകിടിലെഴുതി, ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍ ദുഷ്‌ടസര്‍പ്പങ്ങളെല്ലാം നാടുവിട്ടുപോവുകയും സര്‍പ്പോദ്രവങ്ങളെല്ലാം ഒഴിയുകയും ചെയ്യുന്നതാണ്.
പഞ്ചകോണ്, അഷ്‌ടദളം, രണ്ടു വീഥിവ്യത്തങ്ങള്‍, ഭൂപരം ഈ ക്രമത്തില്‍ യന്ത്രം വരയ്‌ക്കുക.
ഗരുഡസ്യാഥ പഞ്ചാര്‍ണ്ണമനോര്യന്ത്രം യഥാ ശ്രുതം വക്ഷ്യേ സര്‍വ്വവിഷദ്ധ്വംസി സര്‍വ്വരക്ഷാകരം പരം
മദ്ധ്യേതാരം സാദ്ധ്യയുക്‌തം
ലിഖേദ് കോണേഷു പഞ്ചസു
ക്ഷാദ്യാര്‍ണ്ണാന്‍ പഞ്ച, തല്‍ബാഹ്യേ
വസുപത്രോദരേ തത:
പ്രോ ന്ദ്രീം ഠം വം ഹം സഃ സോ ഹ മിതിവര്‍ണ്ണാന്‍
ക്രമാല്‍ ലിഖേദ്
തല്‍ബാഹ്യേ തത്വഗരുഡ മന്ത്രേണാവേഷ്‌ട്യ തല്‍ബഹിഃ
മാത്യ കാര്‍ണ്ണൈശ്‌ച സംവേഷ്‌ട്യ ഭൂപുരാശ്രിഷു ചക്രമാല്‍
ആഗ്നേയേ ഠം നിര്യത്യാം വം
വായൗ സം സം ശിവേ തതഃ
യഥാവകാശം കുഗ്യഹേ യദ്യനന്തമഹാമനും
ഇത്യേവം ഗാരുഡം യന്ത്രം പ്രോക്‌തം പൂര്‍വ്വം മഹര്‍ഷിഭിഃ
മന്ത്രങ്ങള്‍ :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദ്ധ്യത്തില്‍ പ്രണവവും സാദ്ധ്യാനാമവുമെഴുതുക. പിന്നെ അഞ്ചുകോണുകളില്‍ യഥാക്രമം ക്ഷിപ ഓം സ്വാഹാ എന്ന മന്ത്രത്തിലെ ഓരോ അക്ഷരവുമെഴുതണം. എട്ടു ദളങ്ങളിലായി പ്രോം, ന്ദ്രിം, ഠം, വം, ഹം, സഃ സോ ഹം എന്നിങ്ങനെയുള്ള എട്ടു മന്ത്രാക്ഷരങ്ങളേയുമെഴുതുക. പുറമെയുള്ള ആദ്യത്തെ വീഥിവൃത്തത്തില്‍ താഴെക്കാണുന്ന തത്വ ഗരുഡമന്ത്രമെഴുതുക.
ഓം നമോ ഭഗവതേ തത്വഗരുഡായ
അമ്യതകലശസംഭവായ വിഷ്‌ണുവാഹനായ വജ്ര-
നഖ വജ്രതുണ്ഡ വജ്ര പക്ഷാലംക്യത ശരീരായ
ഏഹ്യേഹി മഹാഗരുഡദുഷ്‌ടനാഗാന്‍
ച്‌ഛിന്ദച്‌ഛിന്ദ ആവേശയാവേശയ ഹും ഫട് സ്വഹാ
രണ്ടാം വീഥിവ്യത്തത്തില്‍ മാത്യകാക്ഷരങ്ങളെഴുതണം. ഭൂപുരകോണുകളില്‍ അഗ്നികോണ് തുടങ്ങി ക്രമേണ ഠം വം സം സം എന്നും ഭൂപുരത്തിലുള്ള ബാക്കി സ്‌ഥലത്തു താഴെ കൊടുക്കുന്ന അനന്തമന്ത്രവും എഴുതുക.
യദ്യനന്തകദുതോസി യദിവാനന്തകസ്വയം
സ ചരതി സചരല്‍ത്‌ധല്‍ക്കാരി മല്‍കാരി തല്‍കാരി
വിഷനാശിനി വിഷം ഹതം
ഇന്ദ്രസ്യ വജ്രേണ ഹതം ബ്രഹ്‌മണേ സ്വാഹാ.
ഇങ്ങനെ യന്ത്രമെഴുതുവാനാണ് മഹര്‍ഷിമാര്‍ ഉപദേശിച്ചിട്ടുള്ളത്.
ഗരുഡയന്ത്രഫലം: -
💢●●●●●ॐ🔥🔱🔥ॐ●●●●●💢
താമ്രപട്ടേ സമാലിഖ്യ സ്‌ഥാപിതം നിജവേശ്‌മനി
സര്‍പ്പാനുച്ചായടേ ദാശു ദേശാല്‍ ദേശാന്തരം ക്ഷണാല്‍.
ഈ യന്ത്രത്തെ ചെമ്പുതകിടിലെഴുതി, ഗൃഹത്തില്‍ സ്‌ഥാപിച്ചാല്‍ ദുഷ്‌ടസര്‍പ്പങ്ങളെല്ലാം നാടുവിട്ടുപോവുകയും സര്‍പ്പോദ്രവങ്ങളെല്ലാം ഒഴിയുകയും ചെയ്യുന്നതാണ്.
ഏതദ്‌വിലിഖ്യയന്ത്രം രുചകാദിഷു ഭൂഷണേഷു സംയോജ്യ
സന്ധാരയന്തമുരഗാഃ
ദഷ്‌ടും പ്രഭാവതി നൈവ ഗരുഡഭയാത്
അഭിഷിച്യയന്ത്രമേതദ്
തേമ ജലോനാഭിഷിക്‌ത ഗാത്രസ്യ
വിഷധരദഷ്‌ടസ്യ വിഷം
സദ്യശ്ശമ മേതി നാത്ര സന്ദേഹഃ
ഈ ഗരുഡയന്ത്രത്തെ സ്വര്‍ണ്ണത്തകിടിലെഴുതി ദേഹത്തില്‍ അണിഞ്ഞാല്‍ അയാളെ പാമ്പുകടിക്കുകയില്ല. ഈ യന്ത്രത്തെ അഭിഷേകം ചെയ്‌തു (കഴുകിയ) തീര്‍ത്ഥജലം കൊണ്ട് ശരീരം കഴുകിയാല്‍ ഏതു പാമ്പിന്റെ വിഷവും ക്ഷണത്തില്‍ ഇറങ്ങുന്നതാണ്.
No comments:
Post a Comment