ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2020

യന്ത്രങ്ങള്‍ - 13

യന്ത്രങ്ങള്‍ - 13

വൈഷ്ണവയന്ത്രങ്ങള്‍ - 02
💢●●●●●ॐ🔥🔱🔥ॐ●●●●●💢

വിംശത്യക്ഷരഗോപാലയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഇപ്രകാരം പറയപ്പെട്ടിരുന്ന വിംശത്യക്ഷരഗോപാല യന്ത്രം വളരെ നിഷ്കര്‍ഷയോടുകൂടി സ്വകാര്യമായി (രഹസ്യമായി) വെയ്ക്കേണ്ടതും, പാത്രാപാത്രവിചാരം കൂടാതെ ചോദിച്ചവര്‍ക്കെല്ലാം പറഞ്ഞുകൊടുപ്പാന്‍ പാടില്ലാത്തതുമാകുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം, ദീര്‍ഘായുസ്സ്, പുത്രന്മാര്‍, ധാന്യങ്ങള്‍, ജന്മവസ്തുക്കള്‍ മുതലായ സകല സമ്പത്തുകളും ഈ യന്ത്രം ധരിക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. എന്തിനധികം പറയുന്നു? അഭീഷ്ട വസ്തുക്കളെ മുഴുവനും പ്രദാനം ചെയ്യുന്ന കല്പകവൃക്ഷം പോലെതന്നെ ഈ യന്ത്രവും ഇച്ഛിക്കുന്ന സാധനങ്ങളെ മുഴുവന്‍ കൊടുക്കുന്നതാകുന്നു.

ഗോവര്‍ദ്ധനഗോപാലയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം നല്ല ദിവസങ്ങളില്‍ എഴുതി ശാസ്ത്രപ്രകാരം ഗൃഹത്തില്‍ സ്ഥാപിച്ചാല്‍ അവിടെ നല്ല ഭംഗിയുള്ളവയും, പാല്‍ ധാരാളമുള്ളവയും, ശീലഗുണമുള്ളവയും പലവിധത്തിലുള്ളവയുമായ അനവധി പശുക്കളും കുട്ടികളും കാളകളും പലവിധത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. അതിനു പുറമേ ധാന്യങ്ങള്‍, രത്നങ്ങള്‍, സസ്യങ്ങള്‍, ഇത്യാദികളോടുകൂടി സാക്ഷാല്‍ ശ്രീഭഗവതി അവിടെത്തന്നെ ആ വീട്ടുടമസ്ഥനെ സ്വന്തം ഭാര്യയെപ്പോലെ സ്നേഹത്തോടുകൂടി വിട്ടുപിരിയാതെ ഉപച്ചരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ദേവകീപുത്രയന്ത്രം അഥവാ ഗോവര്‍ദ്ധനഗോപാലയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം സ്വര്‍ണ്ണം മുതലായ ലോഹത്തകിടില്‍ വിധി പ്രകാരം എഴുതി കയ്യിന്മേല്‍ ധരിക്കുന്നതായാല്‍ എല്ലാ അഭീഷ്ടങ്ങളും സാധിയ്ക്കുന്നതാണ്.  പ്ലാശ്മരത്തിന്‍റെ പലകയിന്മേല്‍ ഈ യന്ത്രം എഴുതി വിധിപ്രകാരം വേണ്ടതായ സംസ്കാരങ്ങളെല്ലാം ചെയ്തു തൊഴുത്തില്‍ സ്ഥാപിക്കുന്നതായാല്‍ അവിടെ എപ്പോഴും പശുക്കള്‍ ധാരാളമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്.

രാജഗോപാലയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ രാജഗോപാലയന്ത്രം ധരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗസുഖവും സകലവിധ ഐശ്വര്യങ്ങളും മൂന്നുലോകത്തിലുള്ള സകല ജനങ്ങളെയും സ്വാധീനമാക്കത്തക്ക വശീകരണശക്തിയും ഉണ്ടാകുന്നതാണ്.

മദനഗോപാലയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
മദനഗോപാലയന്ത്രം എന്ന് പേരായ ഈ യന്ത്രം ധരിയ്ക്കുന്ന പുരുഷന്മാര്‍ക്ക് ലോകത്തിലുള്ള സുന്ദരികളായ സകല സ്ത്രീകളും സ്ത്രീകള്‍ക്ക് പുരുഷന്മാരും വശവര്‍ത്തികളായിത്തീരുന്നതാണ്

No comments:

Post a Comment