ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2020

നിശാകരന്മാർ

നിശാകരന്മാർ

നിശാകരൻ എന്ന പേരിൽ രണ്ട് മഹർഷിമാരെക്കുറിച്ച് പുരാണങ്ങളിൽ പറയുന്നു. വിന്ധ്യാപർവതത്തിൽ  ആശ്രമം കെട്ടി  പാർത്തു വരുന്ന കാലത്തൊരിക്കൽ, ജടായുവും സമ്പാതിയും മത്സരപ്പറക്കലിൽ സൂര്യതാപത്തിൽ ജടായുവിന്റെ ചിറകുകൾ കരിഞ്ഞു തുടങ്ങിയപ്പോൾ സമ്പാതി ജടായുവിനു മുകളിൽ കയറി പറക്കുകയും സമ്പാതിയുടെ ചിറകുകൾ കരിഞ്ഞ്  വിന്ധ്യാ പർവതത്തിൽ വീണു. നിശാകരമഹർഷിയുടെ പരിചരണത്തിൽ ആറു ദിവസത്തിനു  ശേഷം ബോധം വീണ്ടു കിട്ടി. ശേഷം മഹർഷിയുടെ സേവകനായി കഴിഞ്ഞ സമ്പാതി സീതാന്വേഷണത്തിനെത്തിയ വാനരന്മാരിൽ നിന്നും ജടായുവിന്റെ മരണം  അറിഞ്ഞ് അനുജന് ശേഷ ക്രീയ ചെയ്യുകയും സീതയെ കുറിച്ച് വാനരന്മാരെ അറിയിക്കുകയും ചെയ്തു. അപ്പോൾ നിശകാര മഹർഷിയുടെ അനുഗ്രഹത്തിന്റെ ഫലമായി പുതിയ ചിറകുകൾ മുളയ്ക്കുയും പറന്നു പോവുകയും ചെയ്തു.

മറ്റൊരു നിശാകര മഹർഷിയുടെ കഥ ഇങ്ങനെ.  മുൽഗല മഹർഷിയുടെ പുത്രൻ കോശകാരനും ഭാര്യ ധർമ്മിഷ്ഠയ്ക്കും പിറന്നത് അന്ധനും മൂകനും മൂഡനുമായ ഒരു പുത്രൻ.  കുഞ്ഞിനെ ധർമ്മിഷ്ഠ വീട്ടു പടിക്കൽ ഉപേക്ഷിച്ചു.  അതേസമയം ശോഷിച്ച കുഞ്ഞിനെ തേളിലേറ്റി പറന്ന ശൂർപ്പാക്ഷി എന്ന   രാക്ഷസി വീട്ടുപടിക്കലെ കുഞ്ഞിനെ കണ്ട് തന്റെ ശോഷിച്ച കുഞ്ഞിനെ അവിടെ കിടത്തി മഹർഷി പുത്രനെയും എടുത്തു  കുരുടനും കാട്ടാളനുമായ ഭർത്താവിന് ഭക്ഷണമായി നല്കി. മഹാജ്ഞാനിയായ കോശകാരന്റെ കുഞ്ഞെന്നറിഞ്ഞ് മഹർഷിയുടെ പുത്രനെ തിരിച്ചെത്തിക്കാൻ ആവശ്യപ്പെട്ടു. മഹർഷിയാകട്ടെ രാക്ഷസി പുത്രനെ ദർഭയിൽ ബന്ധിതനാക്കി . കുഞ്ഞിനെയെടുക്കാൻ കഴിയാതെ രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു ശൂർപ്പാക്ഷി തിരിച്ചു പോയി.  രാക്ഷസി പുത്രൻ ദിവാകരനും  മുനി പുത്രൻ നിശാകരനും. ദിവാകരൻ വേദം പഠിച്ച്  ജ്ഞാനിയായി. അജ്ഞാനിയായ നിശാകരനെ കോപം വന്ന മഹർഷി പൊട്ടകിണറ്റിൽ തളളിയിട്ടു  കല്ലു വച്ച് മൂടി . മകനെ കാണാതെ വിഷമിച്ച മഹർഷി പത്നി ഒരു നാൾ പൂക്കൾ ശേഖരിക്കെ പൊട്ടകിണറ്റിൽ പെട്ട മകനെ കണ്ട് രക്ഷിച്ചു.  അപ്പോൾ പൂർവ്വകാല സ്മൃതി വന്ന തന്റെ ദുഷ്കർമ്മത്തിനെ കുറിച്ചും പലവിധ ജന്മങ്ങളെടുത്തതും അതിലൊക്കെയും ചെയ്ത ദുഷ്കർമ്മങ്ങളെ കുറച്ചും  സംഭവിച്ച ദുർമരണങ്ങളെ കുറിച്ചും പറഞ്ഞു.  ഇപ്പോൾ പാപങ്ങൾ ഒന്നില്ലാതെ ഒഴിഞ്ഞിരിക്കുന്നു എന്നും തന്നിൽ ജ്ഞാനം തെളിഞ്ഞു എന്നും  തപസ്സിന് പോവുകയാണെന്നും പറഞ്ഞു മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങി യാത്രയായി. മഹാഹമർഷിയായ നിശാകരൻ അവസാനം വൈകുണ്ഠം പൂകി.

No comments:

Post a Comment