സപ്തസ്വരകീർത്തനം
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ !ഭഗവതി ജയ ജയ
മാതംഗീ ജയ !ഭഗവതി ജയ ജയ
സരസിജനയനേ പരിമള ഗാത്രീ
സുരജനവന്ദ്യേ ചാരുപ്രസന്നേ
കരുണാപൂര തരംഗമതായൊരു
മാതംഗീ ജയ ! ഭഗവതി ജയ ജയ
രീതികളെല്ലാം നീതിയിൽ നൽകും
മംഗളരൂപേ ചേതസ്സിങ്കൽ
ജാതകുതൂകം നടമാടീടിന
മാതംഗീ ജയ ! ഭഗവതി ജയ ജയ
ഗളതലവിലസിന താലികൾ മാലക -
ളകമേ കാണ്മതിന്നരുളുക ദേവീ
വിലസിന മധുമൊഴി കേൾക്കാകേണം
മാതംഗീ ജയ ! ഭഗവതി ജയ ജയ
മദനച്ചൂട് പൊറുക്കരുതാഞ്ഞി -
ട്ടാദരവോടെ വന്നൊരു ദൈത്യനെ
വേദനയോടെ യമപുരി ചേർത്തൊരു
മാതംഗീ ജയ ! ഭഗവതി ജയ ജയ
പരിചിൽപ്പാടും നാദം കൊണ്ടും
ത്രിഭുവനമഖിലം മോഹിപ്പിയ്ക്കും
ഗിരിവരകന്യേ ! സുലളിത വക്ത്രേ !
മാതംഗീ ജയ ! ഭഗവതി ജയ ജയ
ധാത്രിയിലമ്പൊടു നടമാടീടിന
ചിത്രമതായൊരു സാരഥിയോടും
വൃത്രാരീശനെ ! മുമ്പാക്കീടിനാ
മാതംഗീ ജയ ! ഭഗവതി ജയ ജയ
നിടിലേ വിലസിന തിലകം കൊണ്ടും
തടമുലമദ്ധ്യേ മാലകൾ കൊണ്ടും
കടിതട വിലസിന പീതാംബരവും
മാതംഗീ ജയ ! ഭഗവതി ജയ ജയ
സാരമതായൊരു സപ്തസ്വരമിതു
നേരേ ചൊല്ലി സ്തുതി ചെയ്വോർക്കിഹ
നേരേ പാർത്തു പ്രസാദിച്ചരുളുക
മാതംഗീ ജയ ! ഭഗവതി ജയ ജയ
ഡോളാരൂടെ ! മുനിജനവന്ദ്യെ !
കോമളഗാത്രീ വീണാധാരീ
മലർവിശിഖാശേർ ദയിതേ ! ദേവീ !
മാതംഗീ ജയ ഭഗവതി ജയ ജയ.
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ ! ഭഗവതി ജയ ജയ
മാതംഗീ ജയ ! ഭഗവതി ജയ ജയ
No comments:
Post a Comment