ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2020

യന്ത്രങ്ങള്‍ - 05

യന്ത്രങ്ങള്‍ - 05

ചിന്താമണിയന്ത്രം - 1 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം എല്ലാ വിധ അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുന്നതാകുന്നു.

ചിന്താമണിയന്ത്രം - 2 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം ധരിയ്ക്കുന്നതായാല്‍ പാപത്തേയും രോഗങ്ങളേയും ബാധോപദ്രവങ്ങളേയും നശിപ്പിക്കുന്നതാണ്.

ചിന്താമണിയന്ത്രം - 3 :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം ആപത്തുക്കളേയും ഗ്രഹപ്പിഴകൊണ്ടുള്ള ഉപദ്രവങ്ങളേയും നശിപ്പിയ്ക്കും.

ശ്രീസൂക്ത (സൗഭാഗ്യ) യന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ ശ്രീസൂക്തയന്ത്രം ശാസ്ത്രവിധിപ്രാകാരം, എഴുതി ഭക്തി സഹിതം ധരിയ്ക്കുന്നതായാല്‍ പുത്രസമ്പത്ത്, ആരോഗ്യം, വസ്തുവകള്‍, ധാന്യസമൃദ്ധി, ധനപുഷ്ടി, നല്ല പശുക്കള്‍, സസ്യങ്ങള്‍ എന്നീ സമ്പത്സമൃദ്ധികളോടുകൂടി അതിപ്രസന്നയായ ശ്രീഭഗവതി അവരുടെ ഗൃഹത്തില്‍ തന്നെ താമസിക്കുകയും, അവര്‍ക്കുള്ളതായ സകല അഭീഷ്ടങ്ങളേയും പ്രദാനം ചെയ്യുകയും, അങ്ങിനെ അവര്‍ 100 വയസ്സുവരെ സുഖമായി ജീവിച്ചിരിക്കുകയും ചെയ്യുന്നതാണ്.  ഈ ശ്രീസൂക്തയന്ത്രം തന്നെ ചെമ്പുതകിടില്‍ എഴുതി സമ്പാതസ്പര്‍ശം ചെയ്ത് ജപിച്ച് നടുമിറ്റം മുതലായ പ്രധാന സ്ഥലങ്ങളില്‍ സ്ഥാപിയ്ക്കുകയും, അവിടെ സ്ഥലശുദ്ധി ചെയ്ത് ലക്ഷ്മീ ഭഗവതിയെ ആവാഹിച്ച് വേണ്ടതുപോലെ പൂജിയ്ക്കുകയും പിന്നെ പരിവാരങ്ങള്‍ക്ക് ബലി തൂവുകയും ചെയ്ക. ഇങ്ങിനെ എവിടെ ചെയ്യുന്നുവോ അവിടെ എല്ലാ സമ്പത്തുക്കളും ദിനംപ്രതി വര്‍ദ്ധിയ്ക്കുന്നതാകുന്നു. മാത്രമല്ല പുത്രന്മാര്‍, ഭാര്യന്മാര്‍, സ്നേഹിതന്മാര്‍ മറ്റു വിഭാഗങ്ങള്‍, ധനങ്ങള്‍, ധാന്യങ്ങള്‍, ആനകള്‍, കുതിരകള്‍, രഥങ്ങള്‍, അനവധി കാളകള്‍, പശുക്കള്‍ ഇത്യാദി എന്നെന്നും അവിടെ സമൃദ്ധിയായി  ഉണ്ടായിരിക്കുന്നതാണ്. പതിവ്രതയായ സ്ത്രീ ഭര്‍ത്താവിനെ എങ്ങിനെ ഒരിയ്ക്കലും വേര്‍പിരിയാതെ എപ്പോഴും ഇഷ്ടം നോക്കി ഉപചരിയ്ക്കുന്നുവോ അതുപോലെ ശ്രീഭഗവതി അവിടെ എപ്പോഴും സന്തോഷത്തോടുകൂടി ക്രീഡിച്ചുകൊണ്ടിരിയ്ക്കുന്നതാണ്.

ശ്രീയന്ത്രം :-
💢●●●●●ॐ🔥🔱🔥ॐ●●●●●💢
ഈ യന്ത്രം എഴുതി ഏതു ഭവനത്തില്‍ സ്ഥാപിയ്ക്കുന്നുവോ അവിടെ ധനങ്ങള്‍, മറ്റു ധാന്യങ്ങള്‍, വിഭവങ്ങള്‍, കുതിരകള്‍, ആനകള്‍, സ്വര്‍ണ്ണങ്ങള്‍, ആഭരണങ്ങള്‍, നല്ല ഭൃത്യന്മാര്‍, ഭൂസ്വത്തുക്കള്‍ എന്നിത്യാദികളായ സകല സമ്പത്സമൃദ്ധികളോടും കൂടി സാക്ഷാല്‍ ശ്രീഭഗവതി വളരെ സന്തോഷത്തോടുകൂടിത്തന്നെ വേര്‍പിരിയാതെ എപ്പോഴും ക്രീഡിച്ചുകൊണ്ട് വസിയ്ക്കുന്നതാണ്.

No comments:

Post a Comment