ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

ശ്രീമൂകാംബികദേവിയുടെ രൂപസങ്കൽപം

ശ്രീമൂകാംബികദേവിയുടെ രൂപസങ്കൽപം

മനുഷ്യജീവിതത്തെയും  പ്രപഞ്ചത്തെയും  കുറിച്ച്  വളരെ  ആഴത്തിൽ  അറിഞ്ഞ് ജീവിതത്തിന്റെ അർത്ഥവും  ലക്ഷ്യവും മനസ്സിലാക്കി അതിനൊരു ദിശാബോധം നൽകിയവരായിരുന്നു പുരാതന ഭരതത്തിലെ ഋഷിമാർ. കുട്ടികളെ എഴുത്തിനിരുത്തന്നതും തുടർന്നുള്ള  അവരുടെ ജ്ഞാനവികാസുമാണല്ലോ.  നവരാത്രിയുടെ വിജയകരമായ പരിസമാപ്തിയോടെ ആരംഭിക്കുന്നത്.  മനുഷ്യസത്തയുടെ വികാസപരിണാമത്തിനായി ഇങ്ങനെയുള്ള പ്രായോഗിക രീതികൾ രൂപം കൊണ്ടത് പുരാതന അന്വേഷകരുടെ പ്രതിഭയിൽ നിന്നാണ്.   

പ്രജ്ഞാനഘന രൂപിണിയായ ശ്രീമുകാംബികാദേവിയുടെ രൂപസങ്കൽപം പ്രതിനിധാനം ചെയ്യുന്നത്.

സൂക്ഷ്മമായ ശബ്ദ്ബ്രഹ്മത്തിൽ നിന്നും പ്രപഞ്ചം പരിണമിച്ചു ഉത്ഭവിച്ചതിന്ന്  കാരണമായ  ഊർജ്ജസ്പന്ദനങ്ങളെ ദേവി ധരിച്ചിരിക്കുന്ന  “ശംഖ്” പ്രതിനിദാനംചെയ്യുന്നു. “ചക്ര" മാകട്ടെ   പ്രപഞ്ചത്തിന്റെയും പ്രപഞ്ചപ്രതിഭാസത്തിന്റെയും  ഇടവിട്ടുള്ള  ഉത്ഭവവും ലയവും എന്ന ചക്രികതത്ത്വത്തിന്റെ  സൂചനയാണ്.   മാറ്റങ്ങൾക്കെല്ലം  അതീതമായ, എന്നാൽ  അവക്കെല്ലാം നിദനമായ പരമോന്നത  ഉണ്മയെ  പ്രതിനിധാനം ചെയ്യുന്നു  പ്രസന്നവദനയായ “പത്മാസനസ്ഥ”യായ  ദേവീരൂപം. ആ  പാദങ്ങളെ  അഭയം  പ്രാപിക്കുകയാണ് - ആത്മവികാസമാണ് -   മനുഷ്യസാതന്ത്രത്തിന്റെ മാർഗമെന്ന്  “അഭയഹസ്തം” സൂചിപ്പിക്കുന്നു.  പരമാത്മശക്തിയെ ആശ്രയിക്കുന്നവരുടെ   അഭിഷ്ട്ങ്ങളെല്ലം സാധിക്കുകയും  എല്ലഭയങ്ങളിൽ നിന്നും വിമുക്തരാകുകയും  ചെയ്യുന്നുവെന്ന തത്ത്വത്തിന്റെ പ്രതീകമാണ്  അനുഗ്രഹം വർഷിക്കുന്ന “അഭിഷ്ട്ഹസ്തം.”  

പ്രപഞ്ചത്തിലെ ഓരോ പരമാണവും - ഓരോ ജീവകണവും ഒന്നായിത്തീരുന്ന  രംഗത്തേക്കാണ് -  അപാരസിദ്ധിവൈഭവമുള്ള  നമുടെ തന്നെ ഉള്ളടക്കത്തിലേക്കാണ് - ആ രൂപം നമ്മെ  ആനയിക്കുന്നത്. എല്ലാം മറന്ന ഒരു  ആരാധകൻ ദേവരൂപത്തിനു മുമ്പാകെ  നിൽക്കുമ്പോൾ ആ നിമിഷം കലാതീതമായ  പരിവർത്തനം ചെയ്യപെടുന്നു. അങ്ങനെ  ചിത്തവൃത്തികൾ ഒഴിഞ്ഞു നിൽക്കുമ്പോൾ  "അഹ"ത്തിന്റെ അതിരുകൾ അലിഞ്ഞ്  സനാതനസത്തയായ നാം പുൽകുന്ന  യോഗിയിൽ അന്തർജ്ഞാനത്തിന്റെ  മേഘലകൾ ഉണരുന്നു. സാധാരണക്കരന്  ആത്മബന്ധം കൈവന്ന് ജീവിതഗതിയിൽ  മാർഗ്ഗദർശനം ലഭിക്കുന്നു.   അത്ഭുതകരമെന്നുതോന്നുന്ന   വഴിതിരുവുകൾ പലപ്പോഴും സംഭവിക്കുന്നു.  പുരാതന ഋഷിപ്രതിഭകളുടെ അപാരജ്ഞാന  മേഘലകളിൽ നിന്നാണ് ഈ പ്രായോഗീക  ആദ്ധ്യാത്മീക മാർഗ്ഗങ്ങൾ ആവിർഭവിച്ചത്.,

No comments:

Post a Comment